കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ഫാർമസിയിൽ നിന്നും മരുന്നു മാറി നൽകിയെന്ന് പരാതി. പ്രസവ ശേഷം അയൺ ഗുളികക്ക് പകരം പ്രമേഹത്തിനുള്ള ഗുളിക നൽകി. വൈക്കം സ്വദേശികളായ ദമ്പതികൾ പൊലീസിലും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകി. വൈക്കം സ്വദേശിയായ ഷൈനിയാണ് കോട്ടയം മെഡിക്കൽ കോളജിൻ്റെ അനാസ്ഥയുടെ ഇര . മെയ് 10 നായിരുന്നു ഷൈനിയുടെ പ്രസവം .
22 ന് ഡിസ് ചാർജ് ചെയ്തു .പ്രസവ ശേഷം അയൺ ഗുളികക്ക് പകരം പ്രമേഹത്തിനുള്ള ഗുളികൾ ഫാർമസിയിൽ നിന്നും നൽകി. 24 ദിവസം ഗുളിക മാറി കഴിച്ച ഷൈനി നേരിട്ടത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടു. മറ്റൊരു സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് ഗുളിക മാറി നൽകിയ കാര്യം മനസിലായത് .
ഷൈനിയുടെ ഭർത്താവ് സനീഷ് മെഡിക്കൽ കോളജ് സൂപ്രണ്ടിനും ഗാന്ധിനഗർ പൊലീസിലും പരാതി നൽകി . തങ്ങൾക്ക് ഉണ്ടായ ഗതികേട് മറ്റൊരും കുടുംബത്തിനും ഉണ്ടാകരുതെന്നാണ് ഇവരുടെ നിലപാട്. അതിനാൽ നീതി ലഭിക്കും വരെ നിയമ പോരാട്ടം നടത്താനാണ് ദമ്പതികളുടെ തീരുമാനം . പരാതി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദേശിച്ചിട്ടുണ്ടെന്ന് കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് അറിയിച്ചു .














































