BREAKING NEWS

തങ്ങൾക്ക് ഉണ്ടായ ഗതികേട് മറ്റൊരും കുടുംബത്തിനും ഉണ്ടാകരുത്, നീതി ലഭിക്കും വരെ പോരാടും, പ്രസവ ശേഷം യുവതിക്ക് അയൺ ഗുളികക്ക് പകരം നല്‍കിയത് പ്രമേഹത്തിനുള്ള ഗുളിക, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം

· · 1 min read
Share: Copied!

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ഫാർമസിയിൽ നിന്നും മരുന്നു മാറി നൽകിയെന്ന് പരാതി. പ്രസവ ശേഷം അയൺ ഗുളികക്ക് പകരം പ്രമേഹത്തിനുള്ള ഗുളിക നൽകി. വൈക്കം സ്വദേശികളായ ദമ്പതികൾ പൊലീസിലും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകി. വൈക്കം സ്വദേശിയായ ഷൈനിയാണ് കോട്ടയം മെഡിക്കൽ കോളജിൻ്റെ അനാസ്ഥയുടെ ഇര . മെയ് 10 നായിരുന്നു ഷൈനിയുടെ പ്രസവം .

22 ന് ഡിസ് ചാർജ് ചെയ്തു .പ്രസവ ശേഷം അയൺ ഗുളികക്ക് പകരം പ്രമേഹത്തിനുള്ള ഗുളികൾ ഫാർമസിയിൽ നിന്നും നൽകി. 24 ദിവസം ഗുളിക മാറി കഴിച്ച ഷൈനി നേരിട്ടത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടു. മറ്റൊരു സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് ഗുളിക മാറി നൽകിയ കാര്യം മനസിലായത് .

ഷൈനിയുടെ ഭർത്താവ് സനീഷ് മെഡിക്കൽ കോളജ് സൂപ്രണ്ടിനും ഗാന്ധിനഗർ പൊലീസിലും പരാതി നൽകി . തങ്ങൾക്ക് ഉണ്ടായ ഗതികേട് മറ്റൊരും കുടുംബത്തിനും ഉണ്ടാകരുതെന്നാണ് ഇവരുടെ നിലപാട്. അതിനാൽ നീതി ലഭിക്കും വരെ നിയമ പോരാട്ടം നടത്താനാണ് ദമ്പതികളുടെ തീരുമാനം . പരാതി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദേശിച്ചിട്ടുണ്ടെന്ന് കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് അറിയിച്ചു .

BREAKING NEWS
കൈവിട്ടുപോയി; എൻവിഡിയ സിഇഒയെ കുപ്പിയിലാക്കി ചൈനീസ് ചാര വനിത കടത്തിയത് ശതകോടികളുടെ ഡോളറിന്റെ എഐ ചിപ്പുകളെന്ന് റിപ്പോർട്ട്; അമേരിക്ക കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയ സുപ്രധാന ചിപ്പുകളും ചൈനയുടെ കൈക്കലാക്കി!
11 Nov 2026
BREAKING NEWS
മൂന്ന് മാസത്തോളം വിദ്യാര്‍ത്ഥികളെ പുറത്തുനിര്‍ത്തിയിട്ടും അരിശം തീര്‍ന്നില്ലേ?? ഇനി എന്തിനാണ് മാപ്പ്?? ഒരു സംഭവത്തില്‍ രണ്ട് എഫ്ഐആറുകള്‍ എന്തിനാണ്?? കാലടി സർവകലാശാലക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം
11 Nov 2026
BREAKING NEWS
'ഇപ്പോൾത്തന്നെ ചെയ്യണമെന്ന് പറഞ്ഞ് ഫയൽ അയച്ചാൽ അതിന് താഴെ ഒപ്പിടാൻ ഇരിക്കുന്ന ആളല്ല ഞാൻ'';വൈദ്യുതി കരാറിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം; വി.ഡി സതീശനും സണ്ണി ജോസഫും തുറന്ന പോരിലേക്ക്?
11 Nov 2026
BREAKING NEWS
വീട്ടില്‍ സീനാണ്.......... എല്ലാവരുമായി പ്രശ്നം, ഭർതൃവീട്ടിൽ മരിച്ച സായയുടെ വാട്സ് ആപ്പ് ചാറ്റ് പുറത്ത്
11 Nov 2026