കോഴിക്കോട്: 11 വയസുളള പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ കടയുടമയ്ക്ക് ഇരുപത് വർഷം കഠിന തടവും മുപ്പതിനായിരം രൂപ പിഴയും വിധിച്ച് കോടതി. വടകര കൈനാട്ടി ചേക്കിന്റെവിടെ വീട്ടിൽ നാസറിനാണ് (53) ശിക്ഷ വിധിച്ചത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജിയുടേതാണ് വിധി. പോക്‌സോ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവുമാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
അതേസമയം 2022ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ കടയിലേക്ക് മിഠായി വാങ്ങാൻ പോയതായിരുന്നു പതിനൊന്നുകാരൻ. അവിടെവച്ച് കുട്ടിയെ കടയ്ക്ക് അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടി ഇക്കാര്യം വീട്ടിലെത്തി ഉമ്മയോട് പറഞ്ഞു. പിന്നീട് ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു. പയ്യോളി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സർക്കിൾ ഇൻസ്‌പെക്ടർ സുഭാഷ് ബാബു കെ സി ആണ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ജെതിൻ പി ഹാജരായി.















































