BREAKING NEWS

ഷെയ്ൻ നിഗം നായകനായ ദൃഢം, ഭൂതകാലം സിനിമകൾ എന്റെ കഥകൾ മോഷ്ടിച്ചുണ്ടാക്കിയത്, പേരിൽ പോലും സാമ്യം!! ‘ദൃഢം’ വർഷങ്ങൾക്ക് മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ‘കരിങ്കുടി പോലീസ് സ്‌റ്റേഷൻ’ ചെറുകഥ മോഷ്ടിച്ചത്, ‘ഭൂതകാലം’ മൂന്ന് വർഷം മുമ്പ് യൂട്യൂബ് ചാനലിൽ പറഞ്ഞ അനുഭവകഥയുടെ മോഷണം- ആർ ശ്രീലേഖ

· · 1 min read
Share: Copied!

ഷെയ്ൻ നിഗം നായകനായ ദൃഢം, ഭൂതകാലം എന്നീ ചിത്രങ്ങൾ തന്റെ കഥകൾ മോഷ്ടിച്ചുണ്ടാക്കിയതാണെന്ന ആരോപണവുമായി തിരുവനന്തപുരം ബിജെപി കൗൺസിലറും മുൻ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആർ. ശ്രീലേഖ. ഭൂതകാലത്തിന്റെ തലക്കെട്ടിൽ പോലും സാമ്യമുണ്ടെന്നും ‘ഭൂതഭവനം’ എന്നായിരുന്നു താൻ കഥയ്ക്ക് നൽകിയ പേരെന്നും ശ്രീലേഖ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവർ ആരോപണം ഉന്നയിച്ചത്. ഇതിനെ സാധൂകരിക്കാൻ ആ കഥകളു‌‌ടെ ലിങ്കും കൊടുത്തിട്ടുണ്ട്.

ദൃഢം എന്ന സിനിമ കണ്ടു എന്ന് പറഞ്ഞുകൊണ്ടാണ് ശ്രീലേഖയുടെ പോസ്റ്റ് തുടങ്ങുന്നത്. പോലീസ് കഥയായത് കൊണ്ടും കാണാൻ അവസരം കിട്ടിയതുകൊണ്ടും വളരെ യാദൃശ്ചികമായാണ് കണ്ടത്. വർഷങ്ങൾക്ക് മുമ്പ് താൻ എഴുതി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ‘കരിങ്കുടി പോലീസ് സ്‌റ്റേഷൻ’ എന്ന ചെറുകഥ മോഷ്ടിച്ചതാണ് ഇതിലെ മൂലകഥ എന്ന് പറഞ്ഞാൽ ഒരുതെറ്റുമില്ല എന്നും ശ്രീലേഖ പറഞ്ഞു. മൂന്ന് വർഷം മുമ്പ് യൂട്യൂബ് ചാനലിൽ പറഞ്ഞ അനുഭവകഥയുടെ മോഷണമാണ് ഭൂതകാലം എന്നാണ് ശ്രീലേഖയുടെ അടുത്ത ആരോപണം. രണ്ടു സിനിമകളിലേയും നായകനായ ഷെയ്ൻ നിഗത്തെ ‘പറവ’ കണ്ടപ്പോൾ മുതൽ തനിക്ക് ഇഷ്ടമാണ്. തനിക്കൊപ്പം ജോലി ചെയ്ത, താൻ സഹോദരനായി കാണുന്ന പോലീസുദ്യോഗസ്ഥനെ പോലെയാണ് ഷെയ്‌നിനെ കാണാൻ എന്നതാണ് ഇതിന് കാരണം എന്നും മുഹമ്മദ് എന്നാണ് ഈ പോലീസുകാരന്റെ പേരെന്നും അവർ കുറിച്ചു.

ആർ ശ്രീലേഖയുടെ പോസ്റ്റ്

‘ദൃഡം’ (Dridam) എന്ന സിനിമ കണ്ടു. പോലീസ് കഥയായത് കൊണ്ടും കാണാൻ അവസരം കിട്ടിയതുകൊണ്ടും വളരെ യാദൃശ്ചികമായി കണ്ടതാണ്. ഞാൻ കുറെ വർഷങ്ങൾക്കു മുൻപ് എഴുതി മാതൃഭൂമി ആഴ്ച പതിപ്പിൽ പ്രസിദ്ധീകരിച്ച ‘കരിങ്കുടി പോലീസ് സ്റ്റേഷൻ’ എന്ന ചെറുകഥ മോഷ്ടിച്ചതാണ് ഇതിലെ മൂല കഥ എന്ന് പറഞ്ഞാൽ ഒരു തെറ്റുമില്ല.

ഈ കഥ ഞാൻ എന്റെ യൂട്യൂബ് ചാനലിൽ ശ്രവണകഥയായി അവതരിപ്പിച്ചിട്ടുണ്ട്. കഥ വായിച്ചിട്ടില്ലാത്തവർക്കായി link താഴെ കൊടുക്കുന്നു.

എന്റെ ചാനലിൽ 3 വർഷം മുൻപ് പറഞ്ഞ ഒരു അനുഭവ കഥയുടെ മോഷണമാണ് ‘ഭൂതകാലം’ എന്ന പല അവാർഡുകളും കിട്ടിയ സിനിമ. തലക്കെട്ടിലും സാമ്യം. ‘ഭൂത ഭവനം’ എന്നായിരുന്നു ഞാൻ ആ കഥക്കിട്ട പേര്. അത് കൂടി കണ്ടു നോക്കൂ.

ഈ രണ്ടു സിനിമകളും തമ്മിൽ മറ്റൊരു കണക്ഷൻ ഉണ്ട്. രണ്ടിലെയും നായകൻ ‘ഷെയിൻ നിഗം’ ആണ്! ഈ മോനെ എനിക്ക് പറവ എന്ന സിനിമ കണ്ടപ്പോൾ മുതൽ ഇഷ്ടവുമാണ്. കാരണം എന്നോടൊപ്പം ജോലി ചെയ്തിരുന്ന, ഞാൻ ഒരു കുഞ്ഞു സഹോദരനായി കണ്ടിരുന്ന ഒരു പോലീസുദ്യോഗസ്ഥനെ പോലെ തന്നെയാണ് ഈ താരവും കാണാൻ. പ്രത്യേകിച്ച് ദൃഡം എന്ന സിനിമയിൽ, പോലീസ് വേഷത്തിൽ.

എനിക്ക് വീട്ടിലെ കോശ്ശേരി മാവിന്റെ തൈയ്യും ഇടയ്ക്കിടെ ശുദ്ധമായ തേനും, നെയ്യും ഒക്കെ സമ്മാനിച്ചിരുന്ന മുഹമ്മദ് എന്ന പോലീസുദ്യോഗസ്ഥനാണ് കക്ഷി.

‘PAPER LEAKED NEET, Re-NEET 2026, REE NEET MAFIAA’… പലപേരുകളിൽ ടെലഗ്രാം ചാനലുകൾ വഴി പരീക്ഷാ ചോദ്യപേപ്പറുകൾ സുലഭം!! സം​ഘം തട്ടിയെടുത്തത് 1.5 കോടിയിലേറെ രൂപ!! ജൂൺ 22 വരെ ടെല​ഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക വിലക്ക്, 30 വരെ എഡിറ്റിങ്ങും നടക്കില്ല!! വിലക്ക് നീറ്റ് പുനഃപരീക്ഷ പൂർത്തിയാകുന്നതുവരെ

 

BREAKING NEWS
കൈയ്യിൽ മറ്റൊരു ഫോണുണ്ട്, പുതിയ ഐഫോൺ 18 പ്രോയ്ക്ക് 20,000 മുതൽ 30,000 രൂപ വരെ നികുതി അടയ്ക്കണം- കസ്റ്റംസ്!! പറ്റില്ലെന്ന് പ്രവാസി വ്യവസായി... ഫോൺ പിടിച്ചെടുത്തു, എയർപോർട്ടിൽ കുത്തിയിരുന്നു പ്രതിഷേധിച്ച വ്യവസായിയെ ബലം പ്രയോഗിച്ച് പുറത്താക്കി... പിന്നാലെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാരോപിച്ച് കേസ്
26 Oct 2026
BREAKING NEWS
ക്വാളിറ്റി ഇല്ലാത്ത ഉപകരണങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വാങ്ങിക്കൂട്ടിയത്, വെന്റിലേറ്റർ അടക്കമുള്ളവ ഉപയോഗ ശൂന്യമായി കിടക്കുന്നു, തീപിടുത്തത്തിൽ നശിച്ചതില്‍ കൂടുതലും രേഖകള്‍ - അബിന്‍ വര്‍ക്കി
26 Oct 2026
BREAKING NEWS
‘സുഹൈൽ കുടിച്ച് വണ്ടിയോടിച്ചു, ഒരു സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ചു, മൂന്നുപേർ മരിച്ചു, പേടിച്ച് വിറച്ചുപോയി, ഞങ്ങൾ ഓടി രക്ഷപ്പെട്ടു’; പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് കോടതിയിൽ പോലീസ് സമർപ്പിച്ചത് മൂന്നാം പ്രതി ജോയിന്റെ ഫോണിൽ നിന്നും അയച്ച ശബ്ദ സന്ദേശം
26 Oct 2026
BREAKING NEWS
‘ബിബിയെ വീണ്ടും പ്രധാനമന്ത്രിയാക്കണം; മികച്ച പോരാളി, ഒരുമിച്ച് തുടങ്ങിവെച്ച ദൗത്യങ്ങൾ പൂർത്തിയാക്കണം’; ഇസ്രയേൽ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പരസ്യ പിന്തുണയുമായി ട്രംപ്
26 Oct 2026