BREAKING NEWS

‘മരണം പുൽകി മണിക്കൂർ തികയ്ക്കും മുൻപേ എന്നെ ചാരമാക്കി മാറ്റണം; ഒരു റീത്തും വേണ്ട; ബന്ധുക്കൾ പോലും ദിനങ്ങൾ കഴിഞ്ഞ് അറിഞ്ഞാൽ മതി; എല്ലാവരും ജീവനുള്ള എന്നെ ഓർത്താൽ മതി,മക്കൾ പോലും’- നടൻ മഹേഷ് നായർ

· · 1 min read
Share: Copied!

നടൻ മഹേഷ് നായരുടെ സോഷ്യൽ മീഡിയ കുറിപ്പ് ശ്രദ്ധനേടുന്നു. നടൻ സലിം കുമാറിന്റെ സംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട് ഓൺലൈൻ മാധ്യമങ്ങളെ ചൊല്ലിയുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള തന്റെ വ്യക്തിപരമായ ആഗ്രഹം മഹേഷ് പങ്കുവെച്ചത്.

താൻ അത്ര അറിയപ്പെടുന്ന നടനല്ലെന്നും, മരണപ്പെട്ടാൽ മണിക്കൂറുകൾക്കകം തന്നെ വൈദ്യുതി സ്മശാനത്തിൽ സംസ്കരിക്കണമെന്നാണ് ആഗ്രഹമെന്ന് മഹേഷ് കുറിച്ചു. റീത്തുകളോ ഔപചാരിക ചടങ്ങുകളോ വേണ്ടെന്നും നിശ്ചലമായി കിടക്കുന്ന തന്റെ ശരീരം കണ്ട് ആരും വിഷമിക്കുകയോ അസ്വസ്ഥരാകുകയോ ചെയ്യരുതെന്നും അദ്ദേഹം വ്യക്തമാക്കി.

“പ്രിയരെ, പ്രിയ സലിം കുമാർ യാത്ര ആയപ്പോൾ ഓൺലൈൻ മീഡിയ കാരണം സലിം കുമാറിന്റെ മകന്റെ വിഷമം നമ്മൾ കണ്ടു. ഞാൻ അത്രയും വലിയ അറിയപ്പെടുന്ന നടനല്ല. പക്ഷേ എന്നെ മരണം എന്നെ പുൽകി മണിക്കൂർ തികയ്ക്കും മുൻപേ വൈദ്യുതി സ്മശാനത്തിൽ എന്നെ ചാരമാക്കി മാറ്റണം.. ഒരു റീത്തും വേണ്ട. നിശ്ച്ചലമായി കിടക്കുന്ന ശരീരം കണ്ട് എന്നെ പറ്റിയുള്ള ഓർമ്മകൾ ആർക്കും ഒരു രീതിയിലും അലോസരമോ സങ്കടമോ ഉണ്ടാക്കുകയും വേണ്ട. ബന്ധുക്കൾ പോലും ദിനങ്ങൾ കഴിഞ്ഞ് അറിഞ്ഞാൽ മതി. എല്ലാപേരും ജീവനുള്ള എന്നെ ഓർത്താൽ മതി. മക്കൾ പോലും”, എന്നാണ്
മഹേഷ് നായരുടെ വാക്കുകൾ.

പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി രം​ഗത്ത് എത്തിയത്. ‘ഉദ്ദേശിച്ചത് സിമ്പിൾ ആണ്. ക്യാമറയും തൂക്കി ഒരു യൂട്യൂബർന്മാരും വരണ്ട. മനസമാധാനം ആയി കാര്യങ്ങൾ നടക്കണം എന്നാണ്, മഹേഷേട്ടനെ അറിയില്ലെന്നോ, ഞങ്ങൾ 90s kids മറക്കില്ല നിങ്ങളെ, ജീവിച്ചിരിക്കുന്ന കാലത്ത് നല്ല നാല് വാക്ക് പറയാത്തവർ ആണ് മരിച്ചു കിടക്കുമ്പോൾ കീർത്തനങ്ങളുമായി വരുന്നത്, ഇങ്ങനൊന്നും പറയല്ലെ ചേട്ടാ, സങ്കടമാണ്’, എന്നിങ്ങനെ പോകുന്നു കമന്റുകൾ.

 

 

BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026