തിരുവനന്തപുരം: കുഞ്ഞിനെ വിട്ടു നൽകാൻ ആവശ്യപ്പെട്ടിട്ടും അഷ്കർ തയ്യാറായില്ല. തനിക്കെതിരെ അഷ്കറും അഖിലയും വ്യാജ പരാതി നൽകിയെന്നും ചൈൽഡ് ലൈന് നൽകിയ പരാതിയിൽ നടപടി ഉണ്ടായില്ലെന്നും നെടുമങ്ങാട് കൊല്ലപ്പെട്ടഒന്നര വയസ്സുകാരന്റെ അമ്മൂമ റീനു.
കേസിൽ അറസ്റ്റിലായ കുട്ടിയുടെ അമ്മ അഖില, സുഹൃത്ത് അഷ്കർ എന്നിവര്‍ക്കെതിരെ കൊലപാതകകുറ്റം ചുമത്തി. ക്രൂരമായ പീഡനത്തിനാണ് കുട്ടി ഇരയായതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിയുടെ ജനനേന്ദ്രിയത്തിലടക്കം മുറിവേറ്റിട്ടുണ്ട്. ശരീരത്തിൽ 51 മുറിവുകൾ കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
തെളിവ് നശിപ്പിക്കാൻ ശ്രമം നടന്നതായും കുട്ടിയുടെ വസ്ത്രം ഉൾപ്പെടെ കത്തിച്ചുവെന്നും നാട്ടുകാർ ആരോപിച്ചു. കുട്ടിയെ പുറത്താരോടും സംസാരിക്കാൻ അവർ അനുവദിച്ചിരുന്നില്ല.കുട്ടി പുറത്തിറങ്ങുന്ന സമയങ്ങളിലെല്ലാം അച്ഛൻ ക്രൂരമായി ചീത്തവിളിക്കാറുണ്ടായിരുന്നു. ടെറസിൽ കുട്ടിയെ ഒറ്റയ്ക്ക് കൊണ്ടുപോയി ഇരുത്തുന്നതും പതിവായിരുന്നു.കുട്ടിയുടെ ശരീരത്തിൽ മർദ്ദനമേറ്റ നിരവധി മുറിവുകൾ ഉണ്ടായിരുന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെയാണ് കൊലപാതകമാണെന്ന് പൂർണ്ണമായി ബോധ്യപ്പെട്ടതെന്നും അയൽവാസികൾ പറയുന്നു.
കുട്ടിയെ അഷ്കർ ക്രൂരമായ മർദനത്തിന് ഇരയാക്കിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മർദനത്തെത്തുടർന്നാണ് കുട്ടി മരണപ്പെട്ടത് എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്. കുട്ടിയെ അഷ്കർ മർദനത്തിന് ഇരയാക്കിയിട്ടും അമ്മ അഖില തടഞ്ഞില്ല. ഒരു മാസത്തോളം കുട്ടിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്നാണ് വിവരം.

















































