BREAKING NEWS

നെഞ്ചില്‍ മറ്റൊരു യുവാവിന്റെ പേര് ടാറ്റു അടിച്ച് റീലിട്ടു, 19 കാരിയെ പിന്തുടര്‍ന്ന് വെടിവച്ച് കൊന്ന് മുന്‍ കാമുകന്‍, പിന്നാലെ ,സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു

· · 1 min read
Share: Copied!

മീററ്റ്: പ്രണയപ്പകയില്‍ 19-കാരിക്ക് നേരെ വെടിയുതിർത്ത ശേഷം 22-കാരൻ സ്വയം വെടിവച്ച് ജീവനൊടുക്കി. ഉത്തർപ്രദേശിലെ മീററ്റിലെ കങ്കർഖേഡ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയായ അനുഷ്ക ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ആക്രമണം നടത്തിയ ആദിത്യ സംഭവസ്ഥലത്ത് തന്നെ മരിച്ചു. കഴിഞ്ഞ ബുധനാഴ്ച ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അനുഷ്കയെ ആദിത്യ ബൈക്കിൽ പിന്തുടർന്ന് തടഞ്ഞുനിർത്തുകയായിരുന്നു.

ഇൻസ്റ്റഗ്രാമിൽ അനുഷ്ക പങ്കുവെച്ച റീലിൽ നെഞ്ചിൽ ‘ആര്യൻ’ എന്നെഴുതിയ ടാറ്റൂവിനെ ചൊല്ലി വാക്കുതർക്കമുണ്ടായി. ‘ആര്യൻ’ ആരാണെന്ന് ആദിത്യ ആവർത്തിച്ച് ചോദിച്ചെങ്കിലും അനുഷ്ക മറുപടി നൽകാൻ തയ്യാറായില്ല. തുടർന്ന് പ്രകോപിതനായ ആദിത്യ കൈവശമുണ്ടായിരുന്ന പിസ്റ്റൾ ഉപയോഗിച്ച് മൂന്ന് റൗണ്ട് വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വെടിയൊച്ച കേട്ട് നാട്ടുകാർ ഓടിയെത്തിയതോടെ പിടിയിലാകുമെന്ന ഭയത്തിൽ ആദിത്യ സ്വന്തം നെഞ്ചിലേക്ക് വെടിയുതിർത്ത് ആത്മഹത്യ ചെയ്തു. ഗുരുതരമായി പരിക്കേറ്റ അനുഷ്കയെ ഉടൻ സുഭാർത്തി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഗോവിന്ദ്പുരി സ്വദേശിയായ അനുഷ്കയും ശിവലോക്പുര കോളനി സ്വദേശിയായ ആദിത്യയും മൂന്ന് വർഷം മുമ്പ് ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. പിന്നീട് ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. എന്നാൽ വിവിധ ക്രിമിനൽ കേസുകളിൽ ആദിത്യ ജയിലിലായതോടെ അനുഷ്ക ബന്ധത്തിൽ നിന്ന് അകന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ആദിത്യയ്‌ക്കെതിരെ പത്തിലധികം ക്രിമിനൽ കേസുകളുണ്ടെന്നും അനധികൃത ആയുധം കൈവശം വെച്ച കേസിൽ അറസ്റ്റിലായ ഇയാൾ പത്ത് ദിവസം മുമ്പാണ് ജാമ്യത്തിലിറങ്ങിയതെന്നും പൊലീസ് അറിയിച്ചു.

BREAKING NEWS
രാഹുൽ ഗാന്ധി ദേഷ്യത്തോടെ തന്റെ കൈയിൽ കയറിപ്പിടിച്ച് മുൻപോട്ട് വലിച്ചു, താന്‍ പടികളിലേക്ക് മുഖമടിച്ച് വീണു, ക്യാമറാമാനെയും തന്റെ ദേഹത്തേക്ക് തള്ളിയിട്ടു, ആരോപണവുമായി ഗര്‍ഭിണിയായ മാധ്യമ പ്രവര്‍ത്തക
13 Oct 2026
BREAKING NEWS
"മാംസവും ബിരിയാണിയും ഹിന്ദു കടയിൽ നിന്ന് വാങ്ങൂ....." എല്ലാ ജാതിയിലുമുള്ള ഹിന്ദുക്കളും ഒന്നിക്കൂ, പണം നൽകുന്നതിന് മുമ്പ് വിൽപ്പനക്കാരന്റെ പേര് ചോദിക്കൂ, ബംഗാളിലെ കടകളില്‍ മുസ്ലിം വിരുദ്ധ പോസ്റ്ററുകള്‍
13 Oct 2026
BREAKING NEWS
മുസ്ലിമിന്റെ കൂടെ എന്തിന് രണ്ടു ഹിന്ദു കുട്ടികൾ പോയി?? ശരികല വൃത്തികേട് പ്രചരിപ്പിക്കുന്നു, ആയിരക്കണക്കിന് ആളുകളാണ് അത് ഏറ്റെടുത്തത്, വിമര്‍ശനവുമായി നെടുമ്പാശ്ശേരി അപകടത്തില്‍ മരിച്ച ഗോപികയുടെ കുടുംബം
13 Oct 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം; യുവാവിന് 5 വർഷവും 2 മാസവും തടവ്, 76,000 രൂപ പിഴ
13 Oct 2026