BREAKING NEWS

അഷ്കറിനെ കാണുമ്പോള്‍ തന്നെ കുഞ്ഞ് ഭയന്ന് കരയുമായിരുന്നു, പലതവണ ചോദിച്ചിട്ടും കുഞ്ഞിനെ വിട്ടു നല്‍കാന്‍ അവര്‍ തയ്യാറായില്ല, അഖില മകളാണെന്ന് പറയാന്‍ പോലും നാണക്കേടാണെന്ന് മാതാവ്

· · 1 min read
Share: Copied!

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസുകാരന്‍റെ കൊലപാതകത്തിൽ പ്രതികരണവുമായി പ്രതി അഖിലയുടെ അമ്മ. രണ്ടാനച്ഛന്‍ അഷ്കർ കുഞ്ഞിനെ ഉപദ്രവിച്ചിരുന്നതായും അയാളെ കാണുമ്പോൾ കുഞ്ഞ് കരയുമായിരുന്നുവെന്നും അഖിലയുടെ അമ്മ റീന അറിയിച്ചു. കുഞ്ഞിനെ തങ്ങളെ ഏൽപ്പിക്കാന്‍ ആവശ‍്യപ്പെട്ടിരുന്നുവെങ്കിലും അവർ തയാറായിരുന്നില്ല. അഖില മകളാണെന്ന് പറയാന്‍ പോലും നാണക്കേടാണെന്നും അവർ പറഞ്ഞു.

വാർത്തയിലൂടെയാണ് മരണം അറിഞ്ഞതെന്ന് കുഞ്ഞിന്‍റെ പിതാവായ അഖിലിന്‍റെ അമ്മ അറിയിച്ചു. കുട്ടിയെ തിരികെ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇനി എന്തിന് തങ്ങൾ ജീവിക്കണമെന്നും അവർ പറഞ്ഞു. അതേ സമയം പ്രതി അഷ്കറിനെ കുഞ്ഞുമായി താമസിച്ചിരുന്ന വീട്ടിൽ തെളിവെടുപ്പിനെത്തിച്ചു. പിന്നാലെ രോഷാകുലരായ നാട്ടുകാർ അഷ്കറിനെ കയ്യേറ്റം ചെയ്തു. സ്ഥലത്ത് വന്‍ ജനരോഷം ഉയർന്നിരുന്നു.

ശനിയാഴ്ചയാണ് രണ്ടാനച്ഛന്‍റെ മർദനത്തിന്‍റെ കുഞ്ഞ് മരണപ്പെട്ടത്. ആഹാരം തൊണ്ടയിൽ കുരുങ്ങിയെന്ന വ്യാജേന വെള്ളിയാഴ്ച ഉച്ചക്ക് അഷ്കർ കുട്ടിയെ എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവശനായിരുന്ന കുഞ്ഞ് അല്പസമയം കഴിഞ്ഞപ്പോൾ മരിച്ചു.ഡോക്ടർമാർ നടത്തിയ പരിശോധനയിൽ കുഞ്ഞിന്റെ ദേഹമാസകലം മുറിവുകൾ കണ്ടെത്തി. തലയുടെ പിൻഭാഗത്ത് ശക്തമായി ക്ഷതമേറ്റ പാടും ഉണ്ടായിരുന്നു.

കാൽപാദങ്ങളിലും കൈകളിലും മുതുകിലുമൊക്കെ പൊള്ളലേറ്റ പാടുകളും ഉണ്ടായിരുന്നു. വെള്ളിയാഴ്ച മരണവിവരം അറിഞ്ഞ് ആശുപത്രിയിൽ എത്തിയ കുഞ്ഞിന്റെ പിതാവിന്റെ ബന്ധുക്കൾ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് പൊലീസിനെ സമീപിച്ചു. അഷ്കറിനെയും അഖിലയേയും നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിൽ എടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകം തെളിഞ്ഞത്.

BREAKING NEWS
വൈദ്യുതി കമ്പി മോഷണം പോയെന്ന് കെഎസ്ഇബി, മഫ്തിയിലെത്തിയ പോലീസ് വീട്ടുകാരുടെ മുന്നിലിട്ടും സ്റ്റേഷനിൽ ചെന്നും ക്രൂരമായി മർദിച്ചു, തലയ്ക്ക് പിന്നിൽ അടക്കം പരുക്കേറ്റ ആദിവാസി യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഈരാറ്റുപേട്ട പോലീസിനെതിരെ എസ്പിക്ക് പരാതി നൽകി കെഎസ്ഇബി കരാർ ജീവനക്കാരൻ
26 Oct 2026
BREAKING NEWS
വിമർശിച്ചു വിമർശിച്ച് പി ജയരാജന്റെ തട്ടകത്തിൽ പാർട്ടി എവിടെ കിടക്കുന്നു, തോറ്റതിന് ന്യായങ്ങൾ കാണാതെ കയ്യിലിരുപ്പ് ആദ്യം നന്നാക്കണം, എസ്എൻഡിപിക്കാരുടെയും പിന്നോക്കക്കാരുടെയും വോട്ടുണ്ടായത് കൊണ്ടല്ലേ ആകെ കുറച്ചു സീറ്റ് എങ്കിലും കിട്ടിയത്, അയാളുടെ വിമര്‍ശനം അന്ധൻ ആനയെ കണ്ടത് പോലെ- വെള്ളാപ്പള്ളി നടേശന്‍
26 Oct 2026
BREAKING NEWS
ഒരു ബസിൽ യാത്ര ചെയ്യുമ്പോൾ ബസ് അപകടത്തിൽപ്പെട്ടാൽ അതിലെ യാത്രക്കാർ  ഉത്തരവാദികളാകുമോ? കൂടെയുള്ളവർക്കെതിരെ എങ്ങനെ പ്രേരണാക്കുറ്റം നിലനിൽക്കും?- കോടതി, തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ!! അപകടം നടന്നയുടൻ സുഹൈൽ വിളിച്ചത് വാപ്പയെ... FIRൽ പേരില്ല, കേസിന്റെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചിരുന്നു- പ്രതിഭാഗം.....
26 Oct 2026
BREAKING NEWS
അട്ടപ്പാടി മധുവിന്റെ അമ്മയും സഹോദരിയും മുഖ്യമന്ത്രിയെ കാണാനെത്തി; വീടും ജോലിയും ഉറപ്പുനൽകി വി.ഡി സതീശൻ; ഒരു മാസത്തിനകം വീട് നിർമിച്ചുനൽകും
26 Oct 2026