BREAKING NEWS

ഡിഎംകെ-എഐഎഡിഎംകെ സഖ്യമുണ്ടായാല്‍ രാജി, ഭീഷണിമുഴക്കി ടിവികെ എംഎല്‍എമാര്‍, ഗവര്‍ണര്‍ക്കെതിരെ കോടതിയെ സമീപിക്കാന്‍ വിജയ്

· · 1 min read
Share: Copied!

ചെന്നൈ: തമിഴകരാഷ്ട്രീയത്തിലെ അനിശ്ചിതത്വങ്ങള്‍ അവസാനിക്കുന്നില്ല. ഡിഎംകെ-എഐഎഡിഎംകെ സഖ്യമുണ്ടാവുകയാണെങ്കില്‍ ടിവികെയുടെ മുഴുവന്‍ എംഎല്‍എമാരും രാജിവെക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളില്‍ നടന്നുവെന്നാണ് സൂചന. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ സ്വീകരിച്ച നിലപാടിനെതിരെ തമിഴ് വെട്രി കഴകം( ടിവികെ) കോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.  നിലവില്‍ കേവല ഭൂരിപക്ഷമില്ലെങ്കിലും, സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നാണ് ടിവികെ വ്യക്തമാക്കുന്നത്. വിജയ് സമര്‍പ്പിച്ച സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദം ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ രണ്ടാം ദിവസവും തള്ളിയിരുന്നു.

തുടര്‍ച്ചയായ രണ്ടാം ദിനവും രാജ്ഭവനിലെത്തി വിജയ് ഗവര്‍ണറെ കണ്ടെങ്കിലും, കേവല ഭൂരിപക്ഷത്തിന് ആവശ്യമായ പിന്തുണ തെളിയിക്കാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതോടെയാണ് നിയമനടപടികളിലേക്ക് കടക്കാന്‍ ടിവികെ നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്. ഇതിനിടെ ഡി.എം.കെ ഉള്‍പ്പെടെയുള്ള പ്രമുഖ പാര്‍ട്ടികള്‍ വിജയ്യുടെ നിലപാടിന് പിന്തുണയുമായി രംഗത്തെത്തി. ജനവിധിയെ അവഹേളിക്കുന്നതാണ് ഗവര്‍ണറുടെ നടപടിയെന്ന് ഡിഎംകെ വിമര്‍ശിച്ചു.

ഡിഎംകെ സഖ്യകക്ഷികളായ സിപിഐ, വിടുതലൈ ചിരുതൈകള്‍ കക്ഷി (വിസികെ) എന്നിവരും ടിവികെയെ പിന്തുണച്ചു. ഭൂരിപക്ഷം തെളിയിക്കേണ്ടത് നിയമസഭയിലാണെന്നും അല്ലാതെ രാജ്ഭവനിലല്ലെന്നും വിസികെ അധ്യക്ഷന്‍ തോള്‍ തിരുമാവളവന്‍ പറഞ്ഞു. വിജയ്യുടെ അവകാശവാദം അംഗീകരിക്കാന്‍ ഗവര്‍ണര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നടന്‍ കമല്‍ ഹാസനും വിജയ്യുടെ നീക്കങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

BREAKING NEWS
"എന്റെ ഇരയുടെ കുടുംബത്തെക്കുറിച്ചും അവർ അനുഭവിച്ച വേദനയെയും നഷ്ടത്തെയും കുറിച്ചും ഞാൻ ചിന്തിച്ചുകൊണ്ടിരിക്കുന്നു... ആ രാത്രിക്ക് ശേഷം ഒരു നിമിഷം പോലും വേദനയില്ലാതെ കടന്നുപോയിട്ടില്ല, ശരീരം വേദനിക്കുന്നു, കൈകളും കൈപ്പത്തികളും വേദനിക്കുന്നു, തൊണ്ടയ്ക്കും വേദന, ഇപ്പോഴും സംസാരിക്കാൻ ബുദ്ധിമുട്ടാണ്......
31 Oct 2026
BREAKING NEWS
മറ്റൊരാൾക്ക് പരുക്കേൽക്കുമ്പോൾ മാത്രമാണോ വൈഭവ് സൂര്യവംശിയെ കളിപ്പിക്കുക? അങ്ങനെയാണെങ്കിൽ അവനെ വീട്ടിലേക്ക് മടക്കിയയക്കൂ, അതല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് മടങ്ങട്ടെ, ഇന്ത്യൻ ടീമിന്റെ ഭാവി പദ്ധതികളിൽ വൈഭവിന് സ്ഥാനമുണ്ടോ? വ്യക്തത വേണം- വണ്ടർകിഡ്ഡിനെ പുറത്തിരുത്തിയതിൽ അതൃപ്തി, ടീമിന്റെ പദ...
31 Oct 2026
BREAKING NEWS
അയേണിനുള്ള ഇഞ്ചക്ഷന് പകരം ഗര്‍ഭിണിക്ക് നല്‍കിയത് പേവിഷബാധയ്ക്കുള്ള ഇഞ്ചക്ഷൻ, പനമരം സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഗുരുതര വീഴ്ച
31 Oct 2026
BREAKING NEWS
'കേവലം പ്രതിഷേധമല്ല; ജനാധിപത്യം ഭീഷണി നേരിടുമ്പോൾ ഞങ്ങൾ നിശ്ശബ്ദരായിരിക്കില്ല എന്ന ഉറച്ച പ്രഖ്യാപനമാണ്; ചലോ ഡൽഹി' ഡൽഹിയിലെ മഹാറാലിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി VD സതീശനും
31 Oct 2026