BREAKING NEWS

ബിജെപി ‘ഡബിൾ എഞ്ചിനല്ല’ ‘ഡബ്ബ എഞ്ചിൻ’, തമിഴ്‌നാട് ‘സൂപ്പർ ഫാസ്റ്റ് എഞ്ചിൻ’ പോലെ കുതിക്കുകയാണ്, അഴിമതിക്കാര്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ ഉടന്‍ വിശുദ്ധരാകും, കേന്ദ്രത്തിന്റെ വാഷിങ് മെഷീനാണ് ഇഡി, “ബിജെപി തിരക്കഥ എഴുതുന്നു, ഇ ഡി അത് അഭിനയിച്ചു കാണിക്കുന്നു”- എം കെ സ്റ്റാലിന്‍

· · 1 min read
Share: Copied!

ചെന്നൈ: തമിഴ്‌നാട്ടില്‍ ആധിപത്യം സ്ഥാപിക്കാൻ  ബിജെപിക്ക് ഒരിക്കലും കഴിയില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. സംസ്ഥാനത്ത് അധികാരത്തിലെത്താൻ കഴിയാത്തതിൽ ബിജെപി നിരാശരാണെന്നും അതുകൊണ്ടാണ് എഐഎഡിഎംകെയെ കൂട്ടുപിടിച്ച് പിൻവാതിലിലൂടെ അധികാരം പിടിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ എഐഎഡിഎംകെ മാസ്ക് വലിച്ചുകീറാനാണ് തങ്ങൾ ‘തമിഴ്നാട് വേഴ്സസ് എൻഡിഎ’ പ്രചാരണം ഏറ്റെടുത്തതെന്നും സ്റ്റാലിൻ ഡെക്കാൺ ഹെറാൾഡിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

തമിഴ്നാടിന്‍റെയും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെയും രാഷ്ട്രീയ അവകാശങ്ങൾ തട്ടിയെടുക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്നും പ്രാതിനിധ്യം കുറയ്ക്കാനുള്ള അവരുടെ നീക്കങ്ങളെ തങ്ങൾ ചെറുത്തു തോൽപ്പിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു. കേന്ദ്രത്തിന്‍റെ ഈ നീക്കങ്ങളെ പിന്തുണച്ച എഐഎഡിഎംകെ തമിഴ്നാട്ടിലെ ജനങ്ങളെ പിന്നിൽ നിന്ന് കുത്തുകയായിരുന്നുവെന്ന് സ്റ്റാലിൻ വിമർശിച്ചു. ഈ സാഹചര്യം കണക്കിലെടുത്താണ് ഈ തെരഞ്ഞെടുപ്പിനെ ‘തമിഴ്നാട് വേഴ്സസ് ഡൽഹി’ എന്ന നിലയിൽ തങ്ങൾ ഉയർത്തിക്കാട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്‌നാട് ഒരു ‘സൂപ്പർ ഫാസ്റ്റ് എഞ്ചിൻ’ പോലെയാണ് കുതിക്കുന്നതെന്നും ബിജെപി ഭരിക്കുന്ന പല ‘ഡബിൾ എഞ്ചിൻ’ സംസ്ഥാനങ്ങൾക്കും സ്വപ്നം കാണാൻ കഴിയാത്ത അത്ര വളർച്ച തമിഴ്‌നാട് കൈവരിച്ചിട്ടുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു. ബിജെപിയുടെ ‘ഡബിൾ എഞ്ചിൻ’ വാദത്തെ സ്റ്റാലിൻ ‘ഡബ്ബ എഞ്ചിൻ’ എന്ന് പരിഹസിച്ചു.

വികസനത്തിന്റെ കാര്യത്തിൽ ഈ സംസ്ഥാനങ്ങൾ അവസാന നിരയിലാണെന്നും എന്നാൽ വർഗീയ സംഘർഷങ്ങളിലും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിലും അവർ ഒന്നാമതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.തമിഴ്‌നാടിന് ഇത്തരം ‘ഡബ്ബ എഞ്ചിനുകളുടെ’ ആവശ്യമില്ലെന്നും സ്വന്തം നിലയ്ക്ക് മുന്നേറാൻ സംസ്ഥാനത്തിന് കരുത്തുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എൻഫോഴ്സ്‌മെന്‍റ് ഡയറക്ടറേറ്റിനെ ബിജെപി രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. ഉത്തരേന്ത്യയിൽ ഇ.ഡി അന്വേഷണം നേരിട്ടിരുന്ന പല രാഷ്ട്രീയക്കാരും ബിജെപിയിൽ ചേർന്നതോടെ ‘വിശുദ്ധരായി’ മാറിയെന്ന് അദ്ദേഹം പരിഹസിച്ചു. ബിജെപിയിൽ ചേരുന്നതോടെ കേസുകൾ ഒന്നുകിൽ മരവിപ്പിക്കുന്നു അല്ലെങ്കിൽ അവർക്കെതിരെയുള്ള അന്വേഷണം അവസാനിക്കുന്നു. പ്രതിപക്ഷത്തെ അടിച്ചമർത്തുക എന്നതാണ് ഇഡിയുടെ ഏക ജോലി. കേന്ദ്രത്തിന്‍റെ വാഷിങ് മെഷീനാണ് ഇഡി. ബിജെപിയുടെ ഒരു പോഷക സംഘടനയെപ്പോലെയാണ് ഇഡി പ്രവർത്തിക്കുന്നത് എന്ന് ജനങ്ങൾ കരുതുന്നതായും അദ്ദേഹം പറഞ്ഞു.”ബിജെപി തിരക്കഥ എഴുതുന്നു, ഇ.ഡി അത് അഭിനയിച്ചു കാണിക്കുന്നു” എന്നതാണ് രാജ്യത്തെ പൊതുവായ സംസാരമെന്നും സ്റ്റാലിൻ ആരോപിച്ചു.

BREAKING NEWS
സൂക്ഷിക്കണേ... ശക്തമായ ഇടിക്കു സാധ്യത!! സംസ്ഥാനത്ത് നാളെയോ, മറ്റന്നാളോ തുലാവർഷം എത്തും, ശക്തമായ മഴയ്ക്ക് സാധ്യത, നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
14 Oct 2026
BREAKING NEWS
ഒച്ചവെക്കാതിരിക്കാൻ വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കയറുകൊണ്ട് കുരുക്കിട്ട് വരിഞ്ഞുമുറുക്കി... കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ നിർബന്ധിച്ചു, വൈരാ​ഗ്യത്തിൽ 16 കാരി കാമുകനെ വിളിച്ചുവരുത്തി മുത്തശ്ശിയെ കൊലപ്പെടുത്തി- കൗമാരക്കാരി കസ്റ്റഡിയിൽ, ഒളിവിൽ പോയ 23കാരനായി അന്വേഷണം ഊർജിതം
14 Oct 2026
BREAKING NEWS
'നീ നോക്കിക്കോടി, അനുഭവിക്കുമെടി, എനിക്കെന്റെ കൂടപ്പിറപ്പിനെയാടി നഷ്ടമായത്'...  ശാപവാക്കുകളും പിന്നാലെ തെറിയഭിഷേകവും!! സ്വത്ത് എഴുതി നൽകിയില്ല- രാജു എഡ്വേഡിനെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനെത്തിച്ച ലേഖ മേരിക്കു നേരെ ചീമുട്ടയേറ്, നാട്ടുകാർക്കു മുന്നിലൂടെ നടന്നു നീങ്ങി...
14 Oct 2026
BREAKING NEWS
മിനി കൂപ്പർ വാഹനാപകടത്തിൽ സുഹൈൽ ഉൾപ്പെടെയുള്ള പ്രതികൾ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റ‍ഡിയിൽ!! പ്രതികൾക്ക് മദ്യം വിളമ്പിയ ബാറുകൾക്കും പണികിട്ടി, മൂന്ന് ബാറുകളുടേയും ലൈസൻസ് റദ്ദാക്കി... മരണപ്പെട്ടവരുമായി പ്രതികൾക്ക് മുൻകാല ബന്ധമുണ്ടോയെന്നതും അന്വേഷണ പരിധിയിൽ
14 Oct 2026