BREAKING NEWS

ഇനി ഈ ചിരിയില്ല; നാടിനെ മുഴുൻ കണ്ണീരിലാഴ്ത്തി ആൽജോയുടെ വേർപാട്; മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കവെയാണ് പാമ്പുകടിയേറ്റത്; അടച്ചുറപ്പും വൃത്തിയുമുള്ള പുതിയ വീട്ടിലാണ് ഈ ദുരന്തം

· · 1 min read
Share: Copied!

കോടാലി: വീടിനുള്ളിൽ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ് മരിച്ച കോടാലി കടമ്പോട് വീട്ടിലെ ആൽജോയുടെ (എട്ട്) മരണത്തിൽ വിങ്ങി നാട്ടുകാർ. വീടിനുള്ളിൽവെച്ച് അച്ഛൻ സിൽജോയ്ക്കും അമ്മ ജോൺസിക്കുമൊപ്പം കിടന്നുറങ്ങിയ കുഞ്ഞുങ്ങളെ പാമ്പുകടിച്ചതിന്റെ ഞെട്ടലിലാണ് ഇവരെല്ലാം.

കുടുംബം താമസിച്ചിരുന്ന വീടിനുപിറകിൽ കോടശ്ശേരി മലയാണ്. ഏതാണ്ട് 200-250 മീറ്റർ ദൂരമേ വീടും മലയും തമ്മിലുള്ളൂ. മലയോരഗ്രാമമായതിനാൽ ഇവിടത്തെ പല വീട്ടിലും പരിസരങ്ങളിലും പാമ്പുകളെ കാണുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. ഇവരുടെ വീടിന്റെ പരിസരമെല്ലാം വൃത്തിയായി ചെത്തിമിനുക്കിയാണിട്ടിരിക്കുന്നത്. അടച്ചുറപ്പുള്ള വീട് രണ്ടുവർഷംമുൻപ് നിർമിച്ചതാണ്.

ആൽജോയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശനിയാഴ്ച രാത്രി കുട്ടികൾ രണ്ടുപേരും അച്ഛനമ്മമാരോടൊപ്പം വീട്ടിലെ ഹാളിൽ നിലത്താണ് ഉറങ്ങാൻ കിടന്നത്. പുലർച്ചെ രണ്ടുമണിയോടെയാണ് രണ്ടുപേരും ഉണർന്ന് വയറുവേദനിക്കുന്നതായി പറഞ്ഞത്.

തലേന്ന് ബന്ധുവിന്റെ പൗരോഹിത്യ ജൂബിലിക്ക് പോയി രാത്രി ഒൻപതോടെയാണ് കുടുംബം വീട്ടിലെത്തിയത്. തുടർന്ന് ജ്യൂസുണ്ടാക്കി കഴിച്ചിരുന്നു. ദഹനപ്രശ്‌നമാണെന്ന് കരുതി ചൂടുവെള്ളവും ഇഞ്ചിനീരും നൽകി. തുടർന്ന് കുട്ടികൾ അമ്മയോടൊപ്പം കിടപ്പുമുറിയിൽ പോയിക്കിടന്നു.

അഞ്ചരയോടെ അനോഷ് അമ്മയെ വിളിച്ചുണർത്തി. കുട്ടികൾ രണ്ടുപേരെയും അവശനിലയിൽ കണ്ടതോടെ അച്ഛനമ്മമാർ ചേർന്ന് ബൈക്കിൽ കോടാലി വരെയെത്തിച്ചു.

അവിടെനിന്ന് ആംബുലൻസിൽ 6.30-ഓടെ ആശുപത്രിയിലെത്തിച്ചെങ്കിലും ആൽജോ മരിച്ചതായി സ്ഥിരീകരിച്ചു. വിദഗ്ധ ചികിത്സയ്ക്കായി അനോഷിനെ കറുകുറ്റിയിലെ ആശുപത്രിയിലേക്കുമാറ്റി.

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026