രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ലൈംഗികാതിക്രമ പരാതിക്കു പിന്നാലെ തനിക്കെതിരെ സൈബർ ആക്രമണമുണ്ടായെന്ന് കാണിച്ച് യുവതികളിലൊരാൾ നൽകിയ പരാതിയിൽ ഫേസ്ബുക്ക് പോസ്റ്റുമായി ഫെന്നി നൈനാൻ. താൻ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ആണ് തന്റെ ജീവിതത്തിൽ കണ്ടിട്ടോ മിണ്ടിയിട്ടോ ഇല്ലാത്ത ബാംഗ്ലൂർ പഠിക്കുന്ന ഒരു പെൺകുട്ടി അതിനെ തട്ടിക്കൊണ്ട് പോവുകയും ഒരു ഹോം സ്റ്റേയിൽ എത്തിക്കുകയും ചെയ്ത് അവിടെ വെച്ച് രാഹുൽ എംഎൽഎ പീഡിപ്പിച്ചു എന്ന കള്ള കേസ് കൊടുത്തത്. അത് അന്ന് വലിയ വാർത്ത ആവുകയും തന്റെ തെരഞ്ഞെടുപ്പിനെ പോലും ബാധിക്കുകയും ചെയ്തു.
അത്ര ഗുരുതരമായ ഒരു ആരോപണം ആയിട്ട് കൂടി തന്നെ ഒരു വട്ടം പോലീസ് കാര്യങ്ങൾ അന്വേഷിച്ചത് അല്ലാതെ പ്രതി ആക്കിയില്ല എന്ന് പറയുമ്പോൾ തന്നെ ആ പരാതിയിലെ കള്ളത്തരം മനസ്സിൽ ആയല്ലോയെന്നും ഫെന്നി ചോദിക്കുന്നു. അതുപോലെ ആ പെൺകുട്ടി കഴിഞ്ഞ ദിവസം വീണ്ടും പരാതി കൊടുത്തിരിക്കുന്നു, താൻ അതിനെ സൈബർ അറ്റാക്ക് ചെയ്തു എന്ന്. എവിടെയാണ് സൈബർ അറ്റാക്ക് നടന്നത്? അന്നു ഞാൻ പറഞ്ഞത് ഒരിക്കൽ കൂടി പറയുന്നു, ഈ പുകമറയും മുഖമൂടിയും ഉടനെ അഴിയും. അതുപോലെ രണ്ടാമത്തെ പരാതിക്കാരിയോട് ആരോക്കെ ഈ കേസ് വിട്ടാലും താൻ ഈ കേസ് വിടില്ലെന്നും ഫെനി സമൂഹമാധ്യമത്തിലൂടെ പറയുന്നു. ഒരു വ്യാജ പരാതി കൊടുത്താൽ ഉണ്ടാകുന്ന എല്ലാ ഭവിഷ്യത്തും താങ്കളും താങ്കളുടെ കുടുംബവും നന്നായി അറിയും. ഇന്ന് പ്രോത്സാഹിപ്പിക്കുന്നവർ അന്ന് കാണില്ലെന്നും ഫെന്നി കുറിച്ചു.
ഫെന്നി നൈനാന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-
സോറി,
പോസ്റ്റ് ഇടാൻ രണ്ടുമൂന്നു ദിവസം വൈകി. ചില അന്വേഷണങ്ങളിൽ ആരുന്നു. അത് പൂർത്തിയായില്ല, പൂർത്തിയായിട്ട് വിശദമായി തന്നെ എഴുതാം.
ഇപ്പോൾ ഒരുപാട് തവണ വന്ന ബിഗ് ബ്രേക്കിങ്ങുണ്ട് “ഫെന്നി നൈനാൻ അതിജീവിതയെ സൈബർ അറ്റാക്ക് നടത്തിയതിനു എതിരെ കേസ്”
ഈ ബ്രേക്കിംഗ് ചെയ്ത വാർത്തകളുടെ പിന്നീടുള്ള വാർത്തകൾ കൊടുക്കാൻ മാധ്യമങ്ങൾക്ക് താല്പര്യം ഇല്ലാത്തത് കൊണ്ട് ഞാൻ തന്നെ പറയാം.
കാനഡയിൽ ഉള്ള പരാതിക്കാരി എനിക്ക് എതിരെ കേസ് കൊടുത്തു, അത് വലിയ വാർത്ത ആയി. പോലീസ് ആ കേസ് അന്വേഷിച്ചിട്ട് അതിൽ കഴമ്പില്ല എന്ന് കണ്ടെത്തി അവരത് അത് അർഹിക്കുന്ന കുപ്പയിൽ വലിച്ചു എറിഞ്ഞു.
ഞാൻ മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ആണ് എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടോ മിണ്ടിയിട്ടോ ഇല്ലാത്ത ബാംഗ്ലൂർ പഠിക്കുന്ന ഒരു പെൺകുട്ടി ഞാൻ അതിനെ തട്ടിക്കൊണ്ട് പോവുകയും ഒരു ഹോം സ്റ്റേയിൽ എത്തിക്കുകയും ചെയ്ത് അവിടെ വെച്ച് രാഹുൽ mla പീഡിപ്പിച്ചു എന്ന കള്ള കേസ് കൊടുത്തത്. അത് അന്ന് വലിയ വാർത്ത ആവുകയും എന്റെ തിരഞ്ഞെടുപ്പിനെ പോലും ബാധിക്കുകയും ചെയ്തു. അത്ര ഗുരുതരമായ ഒരു ആരോപണം ആയിട്ട് കൂടി എന്നെ ഒരു വട്ടം പോലീസ് കാര്യങ്ങൾ അന്വേഷിച്ചത് അല്ലാതെ പ്രതി ആക്കിയില്ല എന്ന് പറയുമ്പോൾ തന്നെ ആ പരാതിയിലെ കള്ളത്തരം മനസ്സിൽ ആയല്ലോ.
ആ പെൺകുട്ടി കഴിഞ്ഞ ദിവസം വീണ്ടും പരാതി കൊടുത്തിരിക്കുന്നു, ഞാൻ അതിനെ സൈബർ അറ്റാക്ക് ചെയ്തു എന്ന്. എവിടെയാണ് സൈബർ അറ്റാക്ക് നടന്നത്?
അന്നു ഞാൻ പറഞ്ഞത് ഒരിക്കൽ കൂടി പറയുന്നു, ഈ പുകമറയും മുഖമൂടിയും ഉടനെ അഴിയും. എനിക്ക് എതിരെ കള്ള കേസ് കൊടുത്ത താങ്കളെ നിയമപരമായും പൊതു സമൂഹത്തിന് മുന്നിലും തുറന്നു കാണിക്കും. അപ്പോൾ ഈ വ്യാജ ഐഡന്റിറ്റിയും പോലീസ് ബന്ധവും ബാംഗ്ലൂർ സ്ഥിരതാമസക്കാരി എന്ന നാടകവും ഒക്കെ പൊളിയും, പൊളിക്കും.
രണ്ടാമത്തെ പരാതിക്കാരിയോട് പറയാം, ആരോക്കെ ഈ കേസ് വിട്ടാലും ഞാൻ വിടില്ല. ഒരു വ്യാജ പരാതി കൊടുത്താൽ ഉണ്ടാകുന്ന എല്ലാ ഭവിഷ്യത്തും താങ്കളും താങ്കളുടെ കുടുംബവും നന്നായി അറിയും. ഇന്ന് പ്രോത്സാഹിപ്പിക്കുന്നവർ അന്ന് കാണില്ല.
അപ്പോൾ ഇനി നമ്മൾ നേരിട്ട്.















































