BREAKING NEWS

യുഡിഎഫ് സ്ഥാനാർഥി രമേശ് പിഷാരടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം തടഞ്ഞ് കൗൺസിലർ സിന്ധുരാജന്റെ നേതൃത്വത്തിലുള്ള ബിജെപി പ്രവർത്തകർ!! പ്രചാരണ വാഹനത്തിന്റെ താക്കോൽ ഊരിയെടുത്തു, പ്രവർത്തകർ തമ്മിൽ വാക്കുതർക്കം, സംഘർഷം ഒഴിവാക്കാൻ പ്രചാരണം നിർത്തിവച്ച് സ്ഥാനാർഥി മടങ്ങി

· · 1 min read
Share: Copied!

പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രമേശ് പിഷാരടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ബിജെപി പ്രവർത്തകർ തടഞ്ഞത് വാക്കുതർക്കത്തിൽ കലാശിച്ചു. വടക്കന്തറയിലെ 51-ാം വാർഡിൽ ബുധനാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.

വടക്കന്തറയിൽ പ്രചാരണത്തിനെത്തിയ രമേശ് പിഷാരടിയെ ബിജെപി കൗൺസിലർ സിന്ധുരാജന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞു. തുടർന്ന് ബിജെപി കോൺഗ്രസ് പ്രവർത്തകർ തമ്മിൽ വാക്കുതർക്കം ഉണ്ടായി. ഒടുവിൽ സംഘർഷം ഒഴിവാക്കാൻ പ്രചാരണം പൂർത്തിയാക്കാതെ സ്ഥാനാർഥി മടങ്ങി.

അതേസമയം പ്രചാരണത്തിനായി രമേഷ് പിഷാരടി എത്തുന്നതിനു മുൻപ് ഈ ഭാഗത്തേക്ക് കടന്നുവന്ന യുഡിഎഫിന്റെ അനൗൺസ്മെന്റ് വാഹനം ആദ്യം ബിജെപി പ്രവർത്തകർ തടയുകയായിരുന്നുവെന്ന് സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്ന കെ.എസ്.യു. ജില്ലാ പ്രസിഡന്റ് നിഖിൽ കണ്ണാടി പറഞ്ഞു. വാഹനത്തിന്റെ താക്കോൽ ഊരിയെടുക്കുകയും പ്രചാരണം തടസപ്പെടുത്തുവാനും ശ്രമിച്ചു. പിന്നാലെയാണ് പിഷാരടി അവിടെ എത്തിയത്. ഈ സമയം സിന്ധുരാജന്റെ നേതൃത്വത്തിൽ ഇരുപതോളം ബിജെപി പ്രവർത്തകർ പിഷാരടിയെ ഈ ഭാഗത്തേക്ക് കടത്തിവിടില്ലെന്ന് അറിയിച്ച് തടയുകയായിരുന്നു. കൗൺസിലറുടെ വീട്ടിലേക്കല്ല വരുന്നതെന്നും ഇവിടെ മറ്റു വോട്ടർമാരെ കാണാനുണ്ടെന്ന് പറഞ്ഞെങ്കിലും ബിജെപി കൗൺസിലർ സമ്മതിച്ചില്ലെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ഇതോടെ പ്രവർത്തകർ തമ്മിൽ വാക്കുതർക്കവും ഉണ്ടായി. അതോടെ പ്രചാരണം അവസാനിപ്പിച്ച് പിഷാരടി മടങ്ങി.

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026