കൊല്ലം: എന്‍റെ മകളുടെ ശരീരത്തിൽ 27 കുത്തുകളുണ്ടായിരുന്നു, എന്‍റെ മകൾ അനുഭവിച്ച വേദന അവൻ അനുഭവിക്കണം കൊല്ലം സെഷൻസ് കോടതിയിൽ വൈകാരികമായി പ്രതികരിച്ച് ഡോ. വന്ദന ദാസിന്‍റെ മാതാവ് വസന്തരുമാരി.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട കേസിലെ പ്രതി സന്ദീപിനെ ജീവപര്യന്തം തടവിനുശിക്ഷിച്ചുള്ള കോടതിവിധി കേട്ടശേഷം മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുമ്പോൾ അവരുടെ കണ്ണുകൽ ഈറനണിഞ്ഞു, വാക്കുകൾ ഇടറി. “വധശിക്ഷ എന്നതിനെക്കാളുപരി എന്‍റെ മകൾ അനുഭവിച്ച വേദന, ഭയം എല്ലാം പ്രതി അറിയണം. മകളുടെ ശരീരത്തിൽ ഏറ്റ 27കുത്തുകൾ, ഒരു കൈയും കാലും മാംസത്തോടുകൂടി അടർന്നുപോയ ശരീരം, കുത്തേറ്റ് പ്രാണ രക്ഷാർഥം ഓടിയപ്പോൾ മകളെ രക്ഷിക്കാൻ ആരും ഇല്ലായിരുന്നു. വിറകു കീറുന്നത് പോലെ മകളുടെ ശരീരം കുത്തിക്കീറിയത്, അങ്ങനെയുള്ള വേദയെല്ലാം അറിയുന്ന ശിക്ഷ അവന് കിട്ടണം
. ഇത് നീതി ന്യാമയല്ലെ, നമുക്ക് ആഗ്രഹിക്കാൻ അല്ലേ പറ്റു. നിയമത്തിന് കൊടുക്കാൻ പറ്റുന്ന ശിക്ഷ ഇതായിരിക്കാം. എനിക്ക് അറിയില്ല. പ്രോസിക്യൂട്ടറുമായി ആലോചിച്ച് അടുത്ത നടപടി നോക്കാം”. വസന്തകുമാരി മാധ്യമങ്ങളോട് പറഞ്ഞു. 2023 മേയ് 10-ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽവെച്ചാണ് മീയണ്ണൂർ അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർഥിനിയായിരുന്ന വന്ദനാദാസിനെ സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. ഇന്റേൺഷിപ്പ് പരിശീലനത്തിന്റെ ഭാഗമായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു ഡോ. വന്ദന. പുലർച്ചെ 4:30 നാണ് സ്കൂൾ അധ്യാപകനായ സന്ദീപിനെ മദ്യലഹരിയിലായിൽ പൊലീസ് പിടികൂടി വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെയും ഡ്രസിങ് റൂമിലിരുന്ന് മറ്റൊരാളെയും സന്ദീപ് ആക്രമിക്കാൻ തുടങ്ങി.
ഇത് കണ്ട് ഡോക്ടർ വന്ദന ഒഴികെ ചുറ്റുമുള്ളവരെല്ലാം ഓടിരക്ഷപ്പെട്ടു. തുടർന്ന് സന്ദീപ് ഡ്രസിങ് റൂമിൽ നിന്ന് കത്രിക എടുത്ത് ഡോക്ടർ വന്ദനയെ നിരന്തരം കുത്തുകയായിരുന്നു. വന്ദനയുടെ നെഞ്ചിലും കഴുത്തിലും ആഴത്തിലുള്ള മുറിവുകൾ ഉണ്ടായി. ഉടൻ തന്നെ അവരെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് വർഷവും 10 മാസവും നീണ്ട നിയമപോരട്ടത്തിനൊടുവിലാണ് കേസിൽ വിധി വന്നിരിക്കുന്നത്.













































