BREAKING NEWS

‘എല്ലാം മാധ്യമ സൃഷ്ടി; കേസ് എന്നിലേക്ക് എത്തിക്കാനാണ് ശ്രമം;എന്തെങ്കിലും ഫലമുണ്ടാകുമോയെന്ന് നോക്കിക്കോളൂ ‘;ശശിധരൻ കർത്തയുടെ മൊഴി തള്ളി പിണറായി വിജയൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: എക്‌സാലോജിക്-സി.എം.ആർ.എൽ. സാമ്പത്തിക ഇടപാട് കേസിൽ ശശിധരൻ കർത്ത എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) നൽകിയതായി പുറത്തുവന്ന മൊഴി തള്ളി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിവരങ്ങൾ മാധ്യമസൃഷ്ടിയാണെന്നും എക്‌സാലോജിക് കേസ് തന്റെ പേരുമായി ബന്ധിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

എ.കെ.ജി. സെന്ററിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് പിണറായി വിജയൻ ഇക്കാര്യം പറഞ്ഞത്.

“മാധ്യമങ്ങളിൽ വന്നതുകൊണ്ട് എല്ലാം ശരിയാകണമെന്നില്ല. നിങ്ങൾക്ക് പലതും സൃഷ്ടിക്കാം. കുറേക്കാലമായി അത്തരം ശ്രമങ്ങൾ തുടരുകയാണ്. ഇതുകൊണ്ട് എന്തെങ്കിലും ഫലമുണ്ടാകുമോയെന്ന് നോക്കിക്കോളൂ,” എന്ന് അദ്ദേഹം പറഞ്ഞു.

എക്‌സാലോജിക്കിന് പുറമെ ‘ലേക്കർ ഇന്ത്യ കോർപ്പറേഷൻ’ എന്ന പേരിൽ വീണ വിജയന് മറ്റൊരു കമ്പനിയുണ്ടോയെന്ന ചോദ്യത്തിന്, “കമല ഇന്റർനാഷണൽ വിട്ടോ?” എന്നായിരുന്നു പിണറായി വിജയന്റെ മറുചോദ്യം.

ശശിധരൻ കർത്ത ഇ.ഡിക്ക് നൽകിയതായി പുറത്തുവന്ന മൊഴിയിൽ, പിണറായി വിജയനുമായുള്ള വ്യക്തിപരമായ അടുപ്പത്തിന്റെ പേരിലാണ് അദ്ദേഹത്തിന്റെ മകൾ ടി. വീണയ്ക്കും എക്‌സാലോജിക്കിനും പണം നൽകിയതെന്നും, വീണയോ എക്‌സാലോജിക്കോ സി.എം.ആർ.എല്ലിന് യാതൊരു സേവനവും നൽകിയിട്ടില്ലെന്നും പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. 2024 ഏപ്രിൽ 17-ന് രേഖപ്പെടുത്തിയ മൊഴിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

അതേസമയം, എക്‌സാലോജിക്കിന് പുറമെ ‘ലേക്കർ ഇന്ത്യ കോർപ്പറേഷൻ’ എന്ന മറ്റൊരു കമ്പനിയുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ സ്ഥാപനവുമായി ബന്ധപ്പെട്ട രേഖകൾ മേയ് 27-ന് വീണയുടെ വസതിയിൽ നടത്തിയ പരിശോധനയിൽ ഇ.ഡി.യ്ക്ക് ലഭിച്ചെന്നാണ് റിപ്പോർട്ടുകൾ.

BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026
BREAKING NEWS
പ്രണയവിവാഹം; കുഞ്ഞ് ജനിച്ചതിനു ശേഷം വഴക്കും ഉപദ്രവവും പതിവ്, സ്വന്തം വീട്ടിൽ അഭയം തേടി യുവതി; പോലീസിൽ പരാതിയും നൽകി; പിന്നാലെ അമ്മായി അമ്മയെ കുത്തിക്കൊന്ന് മരുമകൻ; ഒളിവിൽ പോയ പ്രതി പിടിയിൽ
25 Oct 2026