BREAKING NEWS

വിവാഹം കഴിക്കുന്നത് വേലക്കാരിയെയല്ല!!! പാചകം ചെയ്യാത്ത സ്ത്രീ ക്രൂരയുമല്ല, അടുക്കളപ്പണിയും അലക്കുമെല്ലാം പുരുഷന്മാരും ചെയ്യണം- സുപ്രീം കോടതി

· · 1 min read
Share: Copied!

ന്യൂഡല്‍ഹി:  വിവാഹം കഴിക്കുന്നത് വേലക്കാരിയെയല്ല, മറിച്ച് ജീവിത പങ്കാളിയെയാണെന്ന് സുപ്രീംകോടതി പറഞ്ഞു. പാചകം അടക്കമുള്ള ജോലികള്‍ ചെയ്യാത്ത സ്ത്രീ ക്രൂരയല്ല. അടുക്കള, അലക്ക് അടക്കമുള്ള ജോലികള്‍ പുരുഷന്മാരും ചെയ്യണമെന്നും സുപ്രീംകോടതി പറഞ്ഞു. വിവാഹമോചനക്കേസ് പരിഗണിക്കവെ ജസ്റ്റിസ് സന്ദീപ് മേത്തയാണ് ഈ നിരീക്ഷണം നടത്തിയത്. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ ഭാര്യയുടെ സ്വഭാവം മാറിയെന്നും തന്നെയും മാതാപിതാക്കളെയും അസഭ്യം പറയുകും മോശമായി പെരുമാറിയെന്നും പറഞ്ഞാണ് യുവാവ് വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്.

ഭാര്യ ഭക്ഷണം പാചകം ചെയ്യാന്‍ വിസമ്മതിച്ചതായും ഇയാള്‍ ആരോപിച്ചിരുന്നു. കുഞ്ഞിന്റെ നൂലുകെട്ടിന് ക്ഷണിച്ചില്ലെന്നും ഇയാള്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ യുവാവിന്റെ ആരോപണങ്ങള്‍ ഭാര്യ തള്ളി. ഭര്‍ത്താവിന്റെയും മാതാപിതാക്കളുടെയും സമ്മതത്തോടെയാണ് പ്രവസത്തിനായി സ്വന്തം വീട്ടിലേക്ക് പോയതെന്നും എന്നാല്‍ ചടങ്ങിന് പങ്കെടുക്കാതെ പണവും സ്വര്‍ണവും ആവശ്യപ്പെട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നും ഭാര്യ കോടതിയില്‍ പറഞ്ഞു.

യുവതിയുടെ വാദങ്ങള്‍ കൂടി പരിഗണിച്ചാണ് കോടതി നിര്‍ണായക നിരീക്ഷണം നടത്തിയത്. 2017ലായിരുന്നു യുവതിയുടെയും യുവാവിന്റെയും വിവാഹം. ഇവര്‍ക്ക് എട്ട് വയസ് പ്രായമുള്ള മകനുണ്ട്. യുവാവ് സർക്കാർ സ്കൂളിലെ അധ്യാപകനാണ്.

BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദത്തിൽ വഴിത്തിരിവ്; പ്രിൻസിപ്പൽ മദ്യപിച്ചെന്ന ആരോപണം തെറ്റ്, രക്തപരിശോധനാ ഫലം നെഗറ്റീവ്
30 Oct 2026
BREAKING NEWS
’നാടകം അവതരിപ്പിച്ചത് അക്രമസമരമാണെന്ന് വരുത്തി തീർത്ത് 16 പേരെ സസ്പെൻഡ് ചെയ്തു; 60 ദിവസമായിട്ടും നടപടി പിൻവലിച്ചിട്ടില്ല’;മഹാരാജാസിൽ മന്ത്രിക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധം; വേദിയിൽ വളഞ്ഞു, പ്രസംഗം അവസാനിപ്പിച്ച് റോജി എം. ജോൺ മടങ്ങി
30 Oct 2026
BREAKING NEWS
നെടുമ്പാശേരി മിനി കൂപ്പർ അപകടം: നാല് പ്രതികളും വീണ്ടും പൊലീസ് കസ്റ്റഡിയിൽ; നാളെ വൈകിട്ട് അഞ്ചുവരെ ചോദ്യം ചെയ്യാം
30 Oct 2026
BREAKING NEWS
പരസ്പരസമ്മതത്തോടെ നടന്ന ലൈംഗികബന്ധത്തെ ബലാത്സംഗമായി ചിത്രീകരിക്കാനാകില്ല, പ്രണയബന്ധം തകര്‍ന്നാല്‍ പങ്കാളിക്കെതിരെ പരാതി നൽകുന്ന പ്രവണത വർധിക്കുന്നു, യഥാർഥ ബലാത്സംഗ കുറ്റകൃത്യങ്ങളുടെ ഗൗരവം കുറയ്ക്കുന്നുവെന്ന് സുപ്രീം കോടതി
30 Oct 2026