BREAKING NEWS

സിപിഎം ഭീഷണി; വി കുഞ്ഞികൃഷ്ണന്‍റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിക്കണമെന്ന് സ്ഥല ഉടമ; നീക്കം ചെയ്തു

· · 1 min read
Share: Copied!

കണ്ണൂര്‍: പയ്യന്നൂരിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മുൻ സിപിഎം നേതാവ് വി കുഞ്ഞികൃഷ്ണന്‍റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു. സ്ഥലം ഉടമയെ സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തിയതിനെതുടര്‍ന്നാണ് പൊളിച്ചതെന്നാണ് പരാതി. ഭവിഷത്ത് നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതായും വിമതര്‍ ആരോപിച്ചു. ഓഫീസിന് സ്ഥലം കൊടുക്കരുതെന്ന് ചിലര്‍ പറഞ്ഞതായി സ്ഥലം ഉടമ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പയ്യന്നൂര്‍ കോത്തായി മുക്കിലായിരുന്നു ഓഫീസ് നിര്‍മാണം. ഭീഷണിയെതുടര്‍ന്ന് ഓഫീസ് പൊളിക്കുകയായിരുന്നു. ഭീഷണിയുള്ളതിനാൽ പൊളിച്ച് നീക്കിതരണമെന്ന് ഉടമ ആവശ്യപ്പെട്ടതിനാലാണ് ഓഫീസ് പൊളിച്ചതെന്ന് വി കു‌ഞ്ഞികൃഷ്ണൻ പറഞ്ഞു.

തങ്ങള്‍ കാരണം മറ്റൊരാള്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന് കരുതിയാണ് പൊളിച്ച് നീക്കിയതെന്നും ജനാധിപത്യത്തെ പൂര്‍ണമായും അട്ടിമറിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും വി കുഞ്ഞികൃഷ്ണൻ ആരോപിച്ചു.താൻ തുറന്ന് സംസാരിക്കാൻ തീരുമാനിച്ചത് മുതൽ വലിയ കള്ളപ്രചാരണമാണ് ആരംഭിച്ചത്. അതൊന്നും ജനങ്ങള്‍ക്കിടയിൽ ഏശിയില്ല. താൻ കോണ്‍ഗ്രസിലേക്കും ബിജെപിയിലേക്കും പോകുന്നുവെന്ന തരത്തിലുള്ള പ്രചാരണമടക്കം നടത്തിയെങ്കിലും ജനങ്ങള്‍ അതൊന്നും മുഖവിലക്കെടുത്തില്ല. തുടർന്നും ജനങ്ങൾ മറുപടിയേകുമെന്നും കു‌ഞ്ഞികൃഷ്ണൻ പറഞ്ഞു.

വിവാഹം കഴിക്കുന്നത് വേലക്കാരിയെയല്ല!!! പാചകം ചെയ്യാത്ത സ്ത്രീ ക്രൂരയുമല്ല, അടുക്കളപ്പണിയും അലക്കുമെല്ലാം പുരുഷന്മാരും ചെയ്യണം- സുപ്രീം കോടതി

BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദത്തിൽ വഴിത്തിരിവ്; പ്രിൻസിപ്പൽ മദ്യപിച്ചെന്ന ആരോപണം തെറ്റ്, രക്തപരിശോധനാ ഫലം നെഗറ്റീവ്
30 Oct 2026
BREAKING NEWS
’നാടകം അവതരിപ്പിച്ചത് അക്രമസമരമാണെന്ന് വരുത്തി തീർത്ത് 16 പേരെ സസ്പെൻഡ് ചെയ്തു; 60 ദിവസമായിട്ടും നടപടി പിൻവലിച്ചിട്ടില്ല’;മഹാരാജാസിൽ മന്ത്രിക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധം; വേദിയിൽ വളഞ്ഞു, പ്രസംഗം അവസാനിപ്പിച്ച് റോജി എം. ജോൺ മടങ്ങി
30 Oct 2026
BREAKING NEWS
നെടുമ്പാശേരി മിനി കൂപ്പർ അപകടം: നാല് പ്രതികളും വീണ്ടും പൊലീസ് കസ്റ്റഡിയിൽ; നാളെ വൈകിട്ട് അഞ്ചുവരെ ചോദ്യം ചെയ്യാം
30 Oct 2026
BREAKING NEWS
പരസ്പരസമ്മതത്തോടെ നടന്ന ലൈംഗികബന്ധത്തെ ബലാത്സംഗമായി ചിത്രീകരിക്കാനാകില്ല, പ്രണയബന്ധം തകര്‍ന്നാല്‍ പങ്കാളിക്കെതിരെ പരാതി നൽകുന്ന പ്രവണത വർധിക്കുന്നു, യഥാർഥ ബലാത്സംഗ കുറ്റകൃത്യങ്ങളുടെ ഗൗരവം കുറയ്ക്കുന്നുവെന്ന് സുപ്രീം കോടതി
30 Oct 2026