BREAKING NEWS

ഖമനേനിയുടെ പിൻ​ഗാമി മകൻ മൊജ്താബ? ഞങ്ങൾ ഇതുവരെ ഞങ്ങളുടെ അത്യാധുനിക ആയുധങ്ങൾ പുറത്തെടുത്തിട്ടില്ല, യുഎസും ഇസ്രയേലുമായം ദീർഘകാല യുദ്ധത്തിനും തയാർ- ഇറാൻ!! യുഎസും ഇസ്രയേലും അന്താരാഷ്ട്ര നിയമം ലംഘിച്ചു, അത് ഞങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ല,” ഇമ്മാനുവൽ മാക്രോൺ

· · 1 min read
Share: Copied!

ടെൽ അവീവ്: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖമനിയുടെ പിൻഗാമിയായി രണ്ടാമത്തെ മകൻ മൊജ്താബ ഖമനയിയെ തിരഞ്ഞെടുത്തതായി ചില ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം എത്തിയിട്ടില്ല. അതേസമയം അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കും വരെ മൂന്നംഗ സമിതിക്കാണ് ഭരണത്തിന്റെ ചുമതല. മതപണ്ഡിതൻ ആയത്തുല്ല അലി റിസാ അറാഫിയെ മൂന്നംഗ പരമോന്നത സമിതിയിലേക്ക് ഇറാൻ നിയോഗിച്ചിരുന്നു. പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, നീതിന്യായ പണ്ഡിതൻ ഗുലാം ഹുസൈൻ മുഹ്സനി ഇസെയ് എന്നിവരാണ് മറ്റംഗങ്ങൾ.

ഇതിനിടെ, അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ വേണ്ടിവന്നാൽ ഒരു നീണ്ട യുദ്ധത്തിന് ഇറാൻ തയാറാണെന്നും ഇതുവരെ അത്യാധുനിക ആയുധങ്ങൾ പ്രയോഗിച്ചിട്ടില്ലെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. “ഈ യുദ്ധത്തിനായി ആസൂത്രണം ചെയ്തതിനെക്കാൾ കൂടുതൽ കാലം പ്രതിരോധിക്കാനും ആക്രമണാത്മക പ്രതിരോധം തുടരാനുമുള്ള ശേഷി ഞങ്ങൾക്കുണ്ട്ഞ, ങ്ങളുടെ എല്ലാ നൂതന ആയുധങ്ങളും ഉപകരണങ്ങളും ആദ്യ ദിവസങ്ങളിൽ തന്നെ ഉപയോഗിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല,” മന്ത്രാലയ വക്താവ് റെസ തലായി-നിക്ക് പറഞ്ഞു.

യുഎസ് കോൺസുലേറ്റ് അക്രമിക്കാൻ ശ്രമം
ആക്രമങ്ങൾ കൊടുമ്പിരികൊണ്ടിരിക്കെ യുഎസ് കോൺസുലേറ്റ് അക്രമിക്കാൻ ശ്രമം. ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് സമീപമുള്ള പ്രദേശത്ത് നിന്ന് പുക ഉയരുന്നതായി റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തീപിടുത്തം നിയന്ത്രിക്കാൻ സാധിച്ചതായി ദുബായ് അധികൃതർ സ്ഥിരീകരിച്ചു. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ആളപായമില്ല. നേരത്തെ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ യുഎസ് എംബസിക്ക് നേരെ ആക്രമണം നടന്നിരുന്നു.

അന്താരാഷ്ട്ര നിയമം ലംഘിച്ചു
ഇറാനെതിരായ ആക്രമണത്തിൽ യുഎസും ഇസ്രയേലും അന്താരാഷ്ട്ര നിയമം ലംഘിച്ചുവെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അഭിപ്രായപ്പെട്ടു. ”അന്താരാഷ്ട്ര നിയമത്തിന് പുറത്ത് നടത്തുന്ന സൈനിക പ്രവർത്തനങ്ങൾ ആരംഭിക്കാൻ അമേരിക്കയും ഇസ്രയേലും തീരുമാനിച്ചു. അത് ഞങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ല,” ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. എന്നാൽ ഈ സാഹചര്യത്തിൻ്റെ പ്രാഥമിക ഉത്തരവാദിത്തം ടെഹ്‌റാനുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎസുമായി നേരിട്ട് പടപൊരുതാൻ ഇറാനും കൂട്ടാളികളും തയ്യാറെടുക്കുന്നുവെന്ന് ഇന്റലിജൻസ്; സൈനീക ആക്രമണത്തെക്കാൾ സൈബർ ആക്രമണങ്ങളും പ്രത്യേക ലക്ഷ്യകേന്ദ്രങ്ങൾ തകർക്കാനുള്ള നീക്കങ്ങളും ആസൂത്രണം ചെയ്യുന്നു

BREAKING NEWS
"അവൾ അതിനുള്ളിലാണ്... അവൾ ഫ്രീസറിലാണ്" പോലീസിനോട് പ്രതി!! സുഹൃത്തിനെ കൊന്ന് ശരീരം പല കഷ്ണങ്ങളാക്കി വെ‌ട്ടിമുറിച്ച് മൂന്ന് വർഷത്തോളം ഫ്രീസറിൽ സൂക്ഷിച്ചു, ഒപ്പം വെള്ളത്തിൽ മുക്കിക്കൊന്ന 5 ​ഗിനിപ്പന്നികളുടെ ജഡങ്ങളും!! സുഹൃത്തിന്റെ ക്രെഡിറ്റ് കാർഡ് ഉപയോ​ഗിച്ച് പണം തട്ടിയെടുത്തു, 63 കാരി ജീവനോടെയുണ്ടെ...
05 Nov 2026
BREAKING NEWS
'സതീശൻ സംഘി മുഖ്യമന്ത്രി; നുണയുടെ ഫാക്ടറി; ആർലേക്കർ പറയുന്നത് വേദവാക്യം; ഒരു എഫ്ഐആറിൽ അന്വേഷണം നടക്കുന്നതിനിടെ വിദ്യാർഥികൾ ആക്രമിച്ചെന്ന് മുഖ്യമന്ത്രി പരസ്യമായി പറയാൻ പാടുണ്ടോ?'; രൂക്ഷ വിമർശനവുമായി പി. രാജീവ്
05 Nov 2026
BREAKING NEWS
ടിവികെ എംഎല്‍എമാരെ സ്വാധീനിക്കാന്‍ 70 കോടി വാഗ്ദാനം ചെയ്തു, എന്നാല്‍ ഒരാള്‍ പോലും പണം വാങ്ങിയില്ല, ഡിഎംകെയ്ക്കെതിരെ ആരോപണവുമായി തമിഴ്നാട് മന്ത്രി
05 Nov 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകട കേസിൽ തുടക്കം മുതൽ വീഴ്ച!! പ്രായപൂർത്തിയാകാത്ത പ്രതികൾ വാഹനമോടിച്ച് അപകടമുണ്ടാക്കിയ എത്ര കേസുകളിൽ നരഹത്യാ വകുപ്പ് ചുമത്തിയിട്ടുണ്ട്? കണക്കുകൾ ഒരു മണിക്കൂറിനുള്ളിൽ ഹാജരാക്കണം, ഇല്ലെങ്കിൽ എന്തുകൊണ്ട് ഈ കേസിൽ മാത്രം 105 ചുമത്തി? വ്യക്തമായ മറുപടി വേണം, ഇത് വെറും ആലങ്കാരികമായ ചോദ്യ...
05 Nov 2026