BREAKING NEWS

മൊജ്താബ ഖമനെയി ഇറാന്റെ പുതിയ സുപ്രീം ലീഡർ, തെരഞ്ഞെടുപ്പിനു പിന്നിൽ ഐആർജിസിയുടെ സമ്മർദ്ദം?, ഇറാനിൽ പാരമ്പര്യത്തെച്ചൊല്ലി പുതിയ വിവാദം, അസാധാരണ നീക്കമെന്ന് വിലയിരുത്തൽ

· · 1 min read
Share: Copied!

ടെൽ അവീവ്: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖമനിയുടെ പിൻഗാമിയായി രണ്ടാമത്തെ മകൻ മൊജ്താബ ഖമനയി രാജ്യത്തിന്റെ പുതിയ സുപ്രീം ലീഡറായി തെരഞ്ഞെടുക്കപ്പെട്ടതായി സ്ഥിരീകരിച്ച വ്യത്തങ്ങളിൽ നിന്ന്റിപ്പോർട്ടുകൾ. ഇറാൻ ഇന്റർ നാഷ്ണൽ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, തിരഞ്ഞെടുപ്പിന് പിന്നിൽ ഐആർജിസി ശക്തമായ സ്വാധീനം ചെലുത്തിയതായി ആരോപണമുണ്ട്.

ഇറാൻ ഭരണഘടന അനുസരിച്ച് സുപ്രീം ലീഡറെ തZരഞ്ഞെടുക്കാനുള്ള അധികാരം അസംബ്ലി ഓഫ് എക്സ്പേർട്ട് എന്ന 88 അംഗങ്ങളുള്ള മതപണ്ഡിത സഭയ്ക്കാണ്. എട്ട് വർഷത്തിലൊരിക്കൽ ജനങ്ങൾ തെരഞ്ഞെടുക്കുന്നുവെന്നത് ഔപചാരിക പ്രക്രിയയായിരിക്കുമ്പോഴും, ഇസ്ലാമിക് റിപ്പബ്ലിക്കിനോട് പൂർണ്ണമായും അനുസരണയുള്ള മതപണ്ഡിതന്മാർക്കാണ് മത്സരിക്കാൻ സാധിക്കുന്നത്. 1989-ൽ അലി ഖമനെയിയെ നേതൃസ്ഥാനത്തേക്ക് ഉയർത്തിയതും ഇതേ സഭയായിരുന്നു. നിലവിലെ സഭയിലെ ഭൂരിഭാഗം അംഗങ്ങളും കടുത്ത നിലപാടുകൾ സ്വീകരിക്കുന്നവരാണെന്നാണ് വിലയിരുത്തൽ.

ഭരണഘടന പ്രകാരം സുപ്രീം ലീഡറുടെ സ്ഥാനം ഒഴിവാകുന്ന സാഹചര്യത്തിൽ എത്രയും വേഗം പകരക്കാരനെ തെരഞ്ഞെടുക്കണമെന്ന് നിർദ്ദേശമുണ്ട്. എന്നാൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന സൈനികാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ എല്ലാ അംഗങ്ങളെയും അടിയന്തരമായി ഒരുമിച്ചു ചേർക്കുന്നത് സുരക്ഷാ വെല്ലുവിളിയായിരുന്നുവെന്ന വിലയിരുത്തലുകൾ ഉയരുന്നു. അതേസമയം, ഭരണഘടന പ്രകാരം പുതിയ സുപ്രീം ലീഡറെ തെരഞ്ഞെടുക്കുന്നതുവരെ രാജ്യത്തിന്റെ പരമാധികാര ചുമതലകൾ താൽക്കാലികമായി പ്രസിഡന്റ്, നീതിന്യായ വ്യവസ്ഥയുടെ തലവൻ, കൂടാതെ ​ഗാർഡിയൻ കൗൺസിൽ അംഗമായ ഒരു മതപണ്ഡിതൻ എന്നിവരടങ്ങിയ മൂന്ന് അംഗ സമിതിക്ക് കൈമാറേണ്ടതാണെന്ന് വ്യക്തമാക്കുന്നു. ഭരണക്രമത്തിൽ തുടർച്ച ഉറപ്പാക്കുന്നതിനുള്ള നിർണായക വ്യവസ്ഥയാണിത്.

മൊജ്തബ ഖമനെയിയുടെ നിയമനം ഇറാനിൽ പിതാവിൽ നിന്ന് മകനിലേക്ക് അധികാരം കൈമാറുന്ന പ്രവണത ശക്തമാക്കുന്നതായി വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഷിയാ മതപരമ്പരാഗത രീതിയിൽ ഇത്തരത്തിലുള്ള പാരമ്പര്യ കൈമാറ്റം സാധാരണമായി അംഗീകരിക്കപ്പെടാത്തതും ഈ തീരുമാനത്തെ കൂടുതൽ വിവാദമാക്കുന്ന ഘടകമായാണ് വിലയിരുത്തപ്പെടുന്നത്. മൊജ്തബ ഖമനെയിയുടെ നിയമനം ഇറാനിൽ പിതാവിൽ നിന്ന് മകനിലേക്ക് അധികാരം കൈമാറുന്ന പ്രവണത ശക്തമാക്കുന്നതായി വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഷിയാ മതപരമ്പരാഗത രീതിയിൽ ഇതൊരു അസാധാരണ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

ഖമനേനിയുടെ പിൻ​ഗാമി മകൻ മൊജ്താബ? ഞങ്ങൾ ഇതുവരെ ഞങ്ങളുടെ അത്യാധുനിക ആയുധങ്ങൾ പുറത്തെടുത്തിട്ടില്ല, യുഎസും ഇസ്രയേലുമായം ദീർഘകാല യുദ്ധത്തിനും തയാർ- ഇറാൻ!! യുഎസും ഇസ്രയേലും അന്താരാഷ്ട്ര നിയമം ലംഘിച്ചു, അത് ഞങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ല,” ഇമ്മാനുവൽ മാക്രോൺ

BREAKING NEWS
ഒരേ നമ്പറിൽ രണ്ട് ലോട്ടറി ടിക്കറ്റുകൾ; പിഴവ് ചൂണ്ടിക്കാട്ടിയ ഏജൻസിക്ക് സസ്പെൻഷൻ, നടപടി വിവാദത്തിൽ
05 Nov 2026
BREAKING NEWS
അമിതവേ​ഗത്തിലെത്തിയ സ്വകാര്യ ബസ് സ്കൂട്ടറിനു പിന്നിൽ വന്നിടിച്ചു, റോഡിലേക്ക് തെറിച്ചുവീണ് പി. ശശിയുടെ സഹോദരനു ദാരുണാന്ത്യം
05 Nov 2026
BREAKING NEWS
ജ്യോതിഷി നിർദേശിച്ച തീയതിയിലാണ് മുഖ്യമന്ത്രി പെരിയാർ അറിവകം ഉദ്ഘാടനം ചെയ്തത്, സർക്കാർ പ്രവർത്തിക്കുന്നത് കോർപറേറ്റ് താൽപര്യങ്ങൾക്കും ജ്യോതിഷികൾക്കും അനുസരിച്ച്, വികസന റാങ്കിങ്ങിൽ അഞ്ചുമാസം കൊണ്ട് തമിഴ്നാട് പിന്നോട്ടുപോയി- എം കെ സ്റ്റാലിന്‍
05 Nov 2026
BREAKING NEWS
'നീലക്കുപ്പായം', പ്രൊഫൈൽ ചിത്രം ഉമ്മൻചാണ്ടി; ഇടുക്കി പൊലീസിൽ സമാന്തര വാട്സ്ആപ്പ് ഗ്രൂപ്പ്, സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം
05 Nov 2026