BREAKING NEWS

ബീഹാർ ജീവിച്ചിരിക്കുന്ന മരിച്ചവരുടെ നാടായി മാറി, ഈ രോഗം രാജ്യത്തുടനീളം പടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, തമിഴ്‌നാട്ടിൽ വൈകാതെ ഒരു കോടിയോളം ജീവിച്ചിരിക്കുന്നവർ മരിച്ചവരായി മാറിയേക്കാം, തെരഞ്ഞെടുപ്പ് കമ്മിഷന്‍ പരിശോധിച്ച് കണ്ടപിടിക്കുന്നത് അക്ഷരത്തെറ്റുകളും വിലാസത്തിലെ പിശകും മാത്രം, രൂക്ഷ വമിര്‍ശനം ഉയര്‍ത്തി കമല്‍ഹാസന്‍

· · 1 min read
Share: Copied!

ന്യൂഡൽഹി: രാജ്യസഭയിൽ  തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ രൂക്ഷവിമര്‍ശനവുമായി മക്കൾ നീതി മയ്യം എം പി കമൽ ഹാസൻ. ജനങ്ങൾക്കുവേണ്ടി സംസാരിക്കാൻ പല രംഗങ്ങളിലുള്ളവരാണ് സഭയിൽ എത്തുന്നതെന്നും സിനിമയിലൂടെയാണ് തനിക്ക് ഈ കവാടം തുറന്നു കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു. പല സംസ്ഥാനങ്ങളിലും നടക്കുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

വോട്ടർമാർക്ക് തെരഞ്ഞെടുപ്പു കമീഷൻ അവകാശം നിഷേധിക്കുന്നതിൽ അദ്ദേഹം കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ഞങ്ങൾ വോട്ട് ചെയ്യാൻ ആഗ്രഹിക്കുമ്പോൾ കമീഷൻ വോട്ട് ചെയ്യാനുള്ള ഞങ്ങളുടെ അവകാശം പരിശോധിക്കുകയാണ്. അവർ അക്ഷരത്തെറ്റുകളും വിലാസത്തിലെ പിശകുമാണ് പരിശോധിച്ച് കണ്ടുപിടിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബീഹാർ ജീവിച്ചിരിക്കുന്ന മരിച്ചവരുടെ നാടായി മാറിയിരിക്കുന്നു.

ഈ രോഗം രാജ്യത്തുടനീളം പടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. തെരഞ്ഞെടുപ്പ് കമീഷൻ തീർച്ചയായും ഈ രോഗം പടരാൻ സഹായിക്കുകയാണ്. തമിഴ്‌നാട്ടിൽ ഉടൻ തന്നെ ഒരു കോടിയോളം ജീവിച്ചിരിക്കുന്നവർ മരിച്ചവരായി മാറിയേക്കുമോയെന്നാണ് ഭയമെന്നും കമൽ ഹാസൻ തുറന്നടിച്ചു.

BREAKING NEWS
കടലിൽ ഇറങ്ങി പരിധിവിട്ട് കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ മുന്നറിയിപ്പ് നൽകി; സന്ദർശകർക്ക് ഇഷ്ടപ്പെട്ടില്ല; കോഴിക്കോട് ബീച്ചിൽ ലൈഫ് ഗാർഡുകൾക്ക് മർദനം, ബിയർ കുപ്പി ഉപയോഗിച്ചും ആക്രമണം; സ്ത്രീകൾ അടക്കമുള്ള സംഘം കസ്റ്റഡിയിൽ
04 Nov 2026
BREAKING NEWS
അനിൽ അംബാനി ഗ്രൂപ്പിന്റെ 510 കോടി രൂപയുടെ ആസ്തികൾ കൂടി കണ്ടുകെട്ടി ഇ.ഡി, രണ്ട് ചാർട്ടേഡ് വിമാനങ്ങൾ, ആറിടങ്ങളിലെ ഭൂമി, മഹാരാഷ്ട്രയിലെ ഓഫീസ് കെട്ടിടം എന്നിവ ഉൾപ്പെടുന്നു
04 Nov 2026
BREAKING NEWS
അരുണാചലിൽ പുതിയ പാർട്ടി- എ.ജെ.പി ; രൂപീകരണത്തിനു പിന്നിലെ കറുത്ത കരങ്ങൾ അമിത് ഷായുടെതെന്ന് കോൺഗ്രസ്, ‘സ്വയം പ്രഖ്യാപിത ചാണക്യനെ’ പരിഹസിച്ച് ജയറാം രമേശ്
04 Nov 2026
BREAKING NEWS
' ഞങ്ങൾ ട്രംപിനെ കൊല്ലും'- ക്യാപ്ഷൻ, ജയിലഴിക്കുള്ളിൽ തലകുനിച്ച് നിൽക്കുന്ന ട്രംപ്, മുഖത്ത് രക്തം പുരണ്ടിരിക്കുന്നു, കീറിപ്പറിഞ്ഞ വസ്ത്രങ്ങളും പഴകി കീറിയ അമേരിക്കൻ, ഇസ്രയേൽ പതാകകളും...മറ്റൊരിടത്ത് ട്രംപിന്റെ മുഖത്ത് ചവിട്ടി നിൽക്കുന്ന മനുഷ്യൻ- ഇറാൻ തലസ്ഥാനത്ത് യുഎസ് പ്രസിഡന്റിനെതിരെ ഭീഷണി ഉയർത്തി ...
04 Nov 2026