തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ മൊത്തത്തിൽ ചാഞ്ചാട്ടം രേഖപ്പെടുത്തിയ ദിനമായിരുന്നു ഇന്ന്. രാവിലെ രണ്ട് തവണയായി കുത്തനെ ഇടിഞ്ഞ സ്വർണവില വൈകിട്ട് രണ്ട് തവണ വീണ്ടും കുതിച്ചുകയറി. ഏറ്റവും ഒടുവിൽ പവന് 1,12,320 രൂപയാണ് കേരളത്തിലെ സ്വർണവില. ഗ്രാമിന് 14,040 രൂപ വില.
ഇന്ന് മൂന്നു തവണയാണ് സ്വർണവില മാറിമറിഞ്ഞത്. രാവിലെയും ഉച്ചയ്ക്കുമായി പവന് 9,840 രൂപ കുറഞ്ഞപ്പോൾ പിന്നീട് 2 തവണയായി 4,400 രൂപയായി ഉയർന്നു. അങ്ങനെ വൈകുന്നേരമായപ്പോഴേയ്ക്കും 2400 പവന് 1,12,320 രൂപയുമായി.
അതേസമയം, 18 കാരറ്റ് സ്വർണ്ണത്തിന് പവന് 92,280 രൂപയും ഗ്രാമിന് 11,535 രൂപയുമാണ് ഇപ്പോഴത്തെ വില.14 കാരറ്റിന് പവന് 71,880 രൂപയും 9 കാരറ്റിന് പവന് 46,360 രൂപയുമാണ്.
രാജ്യാന്തര വിപണിയിലെ കനത്ത ചാഞ്ചാട്ടമാണ് സംസ്ഥാനത്തും സ്വാധീനിച്ചത്. ഉച്ച വരെയുള്ള ട്രെൻഡ് അനുസരിച്ച് നാളെ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോകും എന്ന പ്രവചനങ്ങൾ വന്നിരുന്നു. എന്നാൽ അവസരം മുതലെടുത്ത് നിക്ഷേപകർ സ്വർണം വാങ്ങിക്കൂട്ടിയതോടെ വില വീണ്ടും ഉയരുകയായിരുന്നു. ജനുവരി 29ന് സർവകാല റെക്കോഡിലെത്തിയ സ്വർണവില പിന്നീട് പടിപടിയായി കുറഞ്ഞതിന് ശേഷം ഇന്ന് വൈകുന്നേരം വീണ്ടും ഉയരുകയായിരുന്നു. ഇതൊരു ട്രെൻഡായി മാറുമോയെന്ന് നാളെ അറിയാം.















































