BREAKING NEWS

നടുറോഡില്‍ വച്ച് യുവതിയുടെ കൈ വെട്ടിമാറ്റി, രണ്ടാം ഭര്‍ത്താവ് ഒളിവില്‍, പ്രതിക്കായി തിരച്ചില്‍ ശക്തമാക്കി പൊലീസ്

· · 1 min read
Share: Copied!

തിരുവനന്തപുരം: നടുറോഡിൽ വച്ച് യുവതിയുടെ കൈ വെട്ടി മാറ്റി . കടയ്‌ക്കാവൂർ സ്വദേശിനി വിജി (38)ക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. കടയ്‌ക്കാവൂർ ചാവടിമുക്കിൽ വെച്ചായിരുന്നു സംഭവം. ആക്രമണത്തിൽ യുവതിയുടെ രണ്ട് കൈകൾക്കും ഗുരുതര വെട്ടേറ്റു. ഒരു കൈ ഏതാണ്ട് അറ്റുപോയ നിലയിലാണെന്നാണ് പ്രാഥമിക വിവരം.

ഗുരുതരമായി പരിക്കേറ്റ വിജിയെ ആദ്യം സമീപത്തെ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. യുവതിയുടെ രണ്ടാം ഭർത്താവാണ് ആക്രണമത്തിന് പിന്നാലെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം.

ആക്രമണത്തിന് ശേഷം ഇയാൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായും വിവരമുണ്ട്. വിവരം ലഭിച്ചതോടെ കടയ്‌ക്കാവൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഒളിവിൽ പോയ പ്രതിക്കായി വ്യാപക തെരച്ചിൽ തുടരുകയാണ്.

BREAKING NEWS
യുവതി പറ്റിച്ചു, സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ടു, പ്രണയം നടിച്ചു, വിവാഹ വാഗ്ദാനം നൽകി 20.81 ലക്ഷം രൂപ തട്ടിയെടുത്തെന്ന് യുവാവിൻറെ പരാതി; കേസ്
05 Nov 2026
BREAKING NEWS
അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ പ്രതി, അതിക്രമിച്ചു കയറൽ വകുപ്പും ചുമത്തി; അറസ്റ്റ്?
05 Nov 2026
BREAKING NEWS
രമേശ് ചെന്നിത്തലയെ പ്രശംസിച്ച് അമിത് ഷാ; കേരളത്തിന്റെ 'ഓപ്പറേഷൻ തൂഫാൻ'; പദ്ധതിക്ക് കേന്ദ്രസഹായം വാഗ്ദാനം; തൂഫാൻ മറ്റ് സംസ്ഥാനങ്ങളിലേക്കും
05 Nov 2026
BREAKING NEWS
പരാജയം മുൻപേ മണത്തറിഞ്ഞ് ഒരുമുഴം മുന്നേയെറിയാൻ നോക്കി ട്രംപ്!! തിര‍ഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഇന്ത്യൻ എസ്‌ഐആറിനെ കൂട്ടുപിടിച്ച് കാലിഫോർണിയയിൽ വോട്ടർപട്ടികയിലുള്ള 20,000 പേരുടെ വോട്ടുകൾ തടയാൻ ശ്രമം... പലരും യുഎസ് പൗരന്മാരല്ല, വോട്ട് മാറ്റിവെക്കണം- നിർദേശം... പൊളിച്ച് കയ...
05 Nov 2026