BREAKING NEWS

‘ആരുടെയും വീട്ടുമുറ്റത്തേയ്ക്കോ ഓഫീസ് പടിയ്ക്കലേയ്ക്കോ ഞങ്ങളില്ല; ചർച്ച നടത്തുക നിഷ്പക്ഷമായ വേദിയിൽ മാത്രം‘- നിലപാട് വ്യക്തമാക്കി പാറ്റകൾ; കേന്ദ്രസർക്കാർ -സിജെപി ചർച്ചക്ക് സാധ്യതയില്ലെന്ന് വക്താവ് സൗരവ് ദാസ്

· · 1 min read
Share: Copied!

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെ തുടർന്നുള്ള പ്രതിഷേധത്തിൽ കേന്ദ്രസർക്കാരും സിജെപിയും തമ്മിലുള്ള ചർച്ചയ്ക്ക് സാധ്യത മങ്ങുന്നു. സർക്കാരിന്റെ ഓഫീസിലോ മന്ത്രിമാരുടെ വസതിയിലോ ചർച്ചയ്ക്ക് പോകില്ലെന്നും നിഷ്പക്ഷമായ വേദിയിൽ മാത്രമേ ചർച്ച നടത്തൂവെന്നും സിജെപി വക്താക്കൾ വ്യക്തമാക്കി.

കഴിഞ്ഞ തവണ ചർച്ചയ്ക്കായി പോയപ്പോൾ സമരക്കാർക്കെതിരെ പൊലീസ് നടപടി ഉണ്ടായെന്നും അതേ സാഹചര്യം വീണ്ടും ആവർത്തിക്കാൻ അനുവദിക്കില്ലെന്നും സിജെപി വക്താവ് സൗരവ് ദാസ് പറഞ്ഞു. ചർച്ചയ്ക്കായി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് വേദിയായി നിർദേശിച്ചിരുന്നെങ്കിലും കേന്ദ്രസർക്കാർ അതിന് തയ്യാറായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. നിലവിലെ സാഹചര്യത്തിൽ ചർച്ചയ്ക്ക് സാധ്യതയില്ലെന്നും സൗരവ് ദാസ് കൂട്ടിച്ചേർത്തു.

ഇതിനിടെ, നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താൻ കേന്ദ്രസർക്കാർ സന്നദ്ധമാണെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർലയും പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവും അറിയിച്ചു. പാർലമെന്റിനകത്തും പുറത്തും പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് കേന്ദ്രം ചർച്ചയ്ക്കുള്ള തയ്യാറെടുപ്പ് അറിയിച്ചത്.

എന്നാൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കാതെ ചർച്ചയ്ക്ക് പ്രസക്തിയില്ലെന്നാണ് കോൺഗ്രസിന്റെയും പ്രതിഷേധം നയിക്കുന്ന പ്രതിപക്ഷത്തിന്റെയും നിലപാട്. മന്ത്രി സ്ഥാനത്ത് അദ്ദേഹം തുടരുന്നിടത്തോളം സമരം തുടരുമെന്നും പ്രതിപക്ഷം വ്യക്തമാക്കി. ഇതോടെ നീറ്റ് വിഷയത്തിൽ രാഷ്ട്രീയ തർക്കവും പ്രതിഷേധവും കൂടുതൽ ശക്തമാകുന്ന സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്.

അട്ടയുടെ കണ്ണ് കണ്ടവൻ പാക്കിസ്ഥാൻ!! ചുമ്മാ ഇറാൻ- യുഎസ് സംഘർഷം പരിഹരിക്കാൻ തലയ്ക്ക് ഓളമൊന്നുമില്ല, ദുട്ട് തന്നെ മുഖ്യം… നയതന്ത്ര ഇടപെടലിന് പ്രത്യുപകാരമായി 10 ബില്യൺ ഡോളർ കറൻസി സപ്പോർട്ട് ആവശ്യപ്പെട്ട് പാക് ധനമന്ത്രി

BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026