BREAKING NEWS

അമേരിക്ക സന്ദർശിക്കാൻ ക്ഷണിച്ച് ട്രംപ്!! ‘NO THANKS’- മോദി

· · 1 min read
Share: Copied!

ന്യൂഡൽഹി: യുഎസ് സന്ദർശിക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ക്ഷണം നിരസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാനഡയിൽ നടന്ന ജി7 രാജ്യങ്ങളുടെ ഉച്ചകോടിയിൽ പങ്കെടുത്താനെത്തിയ മോദിയെ അവിടുത്തെ സന്ദർശനത്തിനുശേഷം യുഎസിലേക്കു വരാനായിരുന്നു ട്രംപ് ക്ഷണിച്ചത്. എന്നാൽ ആ ക്ഷണം മോദി നിരസിച്ചുവെന്നാണ് റിപ്പോർട്ട്.

ഇരുനേതാക്കളും 35 മിനിറ്റ് നേരം ടെലിഫോണിലൂടെ സംസാരിച്ചിരുന്നു. ഈ ഫോൺ കോളിലായിരുന്നു യുഎസ് സന്ദർശിക്കാൻ ട്രംപ് മോദിയെ ക്ഷണിച്ചതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. എന്നാൽ ക്ഷണം നിരസിച്ച മോദി ക്രൊയേഷ്യയ്ക്കു തിരിച്ചു. ഫോൺ സംഭാഷണത്തിനിടെ ഇന്ത്യാ- പാക് സംഘർഷം പാക്കിസ്ഥാൻ ആവശ്യപ്പെട്ടതു പ്രകാരമാണ് അവസാനിപ്പിച്ചതെന്ന് മോദി ട്രംപിനെ അറിയിച്ചു. ഏപ്രിൽ 22ലെ പഹൽഗാം ആക്രമണത്തിനുപിന്നാലെയും ഇരുനേതാക്കളും സംസാരിച്ചിരുന്നു. ഭീകരതയ്ക്ക് എതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് എല്ലാവിധ പിന്തുണയും ട്രംപ് അന്ന് നൽകിയിരുന്നു. അതിനുശേഷം ആദ്യമായാണ് ഇരുനേതാക്കൾ തമ്മിൽ സംസാരിക്കുന്നത്.

അതേ സമയം കാനഡയിൽനിന്ന് ക്രൊയേഷ്യയിലേക്കുള്ള യാത്ര മോദി നേരത്തേ തീരുമാനിച്ചതായിരുന്നു. ഇതേത്തുടർന്നാണ് ട്രംപിന്റെ ക്ഷണം അദ്ദേഹം നിരസിച്ചത്. സമീപഭാവിയിൽത്തന്നെ കൂടിക്കാഴ്ച നടത്താമെന്ന് ഇരു നേതാക്കന്മാരും സമ്മതിച്ചു. അതിനിടെ, ക്വാഡ് രാജ്യങ്ങളുടെ അടുത്ത യോഗത്തിൽ പങ്കെടുക്കാനായി മോദി ട്രംപിനെ ഇന്ത്യയിലേക്കു ക്ഷണിക്കുകയും ചെയ്തു. ക്ഷണം സ്വീകരിച്ച ട്രംപ് ഇന്ത്യയിലെത്താൻ ആവേശത്തോടെ കാത്തിരിക്കുകയാണെന്നു പറഞ്ഞെന്നും മിസ്രി കൂട്ടിച്ചേർത്തു.

ഇസ്രയേൽ ദുർബലപ്പെടുന്നുവോ? ഇറാന്റെ ഇടതടവില്ലാത്ത ആക്രമണം തടുക്കാനാവാതെ പ്രതിരോധ ആരോ ഇന്റർസെപ്റ്ററുകൾ, രക്ഷയ്ക്ക് താഡ്, ഖമനയി ഇറാൻ സൈന്യത്തിന് അധികാരങ്ങൾ കൈമാറി?

BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026
BREAKING NEWS
‘എല്ലാവരെയും സന്തോഷിപ്പിക്കലല്ല എന്റെ പണി, ശരിയായ തീരുമാനങ്ങളെടുക്കലാണ്’; വൈഭവ് സൂര്യവംശിയെ വീണ്ടും ഒഴിവാക്കിയതിൽ ഗംഭീറിന്റെ വിശദീകരണം
01 Nov 2026
BREAKING NEWS
11 വയസുകാരിയെ രണ്ടാം ഭർത്താവ് പീഡിപ്പിക്കുന്നതറിഞ്ഞിട്ടും മറച്ചുവച്ച് ഒത്താശ ചെയ്തുകൊടുത്തു, ഗർഭിണിയായ കുട്ടിയെ വൈദ്യസഹായമില്ലാതെ വീട്ടിൽ പ്രസവിക്കാൻ അനുവദിച്ചു... സംഭവം പുറംലോകമറിഞ്ഞത് പ്രസവശേഷം കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോൾ- അമ്മയ്ക്ക് ഏഴ് ജീവപര്യന്തം തടവ് ശിക്ഷ
01 Nov 2026
BREAKING NEWS
നരേന്ദ്ര മോദിയും അമിത് ഷായും സ്ത്രീകളുടെയും യുവാക്കളുടെയും ദളിതരുടെയും വോട്ടുകളിൽ കൃത്രിമം കാണിക്കുന്നു, ഇലക്ഷൻ കമ്മീഷണർ രാജി വയ്ക്കുന്നതുവരെ പോരാടും- മല്ലികാര്‍ജുന്‍ ഖാര്‍ഗെ
01 Nov 2026