BREAKING NEWS

ഇസ്രയേൽ ദുർബലപ്പെടുന്നുവോ? ഇറാന്റെ ഇടതടവില്ലാത്ത ആക്രമണം തടുക്കാനാവാതെ പ്രതിരോധ ആരോ ഇന്റർസെപ്റ്ററുകൾ, രക്ഷയ്ക്ക് താഡ്, ഖമനയി ഇറാൻ സൈന്യത്തിന് അധികാരങ്ങൾ കൈമാറി?

· · 1 min read
Share: Copied!

ടെൽ അവീവ്: ഇറാന്റെ ഇടതടവില്ലാത്ത മിസൈൽ ആക്രമണം തടുക്കുന്നതിൽ ഇസ്രായേലിന്റെ ഇന്റർസെപ്റ്റർ ദുർബലപ്പെടുന്നതായി റിപ്പോർട്ട്. ഇസ്രയേലിന് പ്രതിരോധ ആരോ ഇന്റർസെപ്റ്ററുകൾ ഏകദേശം അവസാനിക്കാറായെന്നും ഇറാനിൽ നിന്നുള്ള ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധിക്കാനുള്ള ശേഷിയെ ഇത് ബാധിക്കുമെന്നും യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.

പക്ഷെ ഈ റിപ്പോർട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. മാത്രമല്ല ആരോ പ്രതിരോധ ഇന്റർസെപ്റ്ററുകൾ ദുർബലമായാൽ ബാലിസ്റ്റിക് മിസൈലുകളെ തടയാൻ കഴിവുള്ള താഡ് (Terminal High Altitude Air Defense -THAAD) അടക്കമുള്ള സംവിധാനങ്ങൾ ഇസ്രയേലിനുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. മിസൈലുകളെ ലക്ഷ്യത്തിലെത്തും മുമ്പ് കണ്ടെത്തി തകർക്കാൻ കഴിയുന്ന അത്യാധുനിക പ്രതിരോധ സംവിധാനമാണ് താഡ്.

1990കളിലാണ് ഹ്രസ്വ, ഇടത്തരം, ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാൻ രൂപകൽപ്പന ചെയ്ത ടെർമിനൽ ഹൈ ആൾട്ടിറ്റിയൂഡ് ഏരിയ ഡിഫൻസ് സിസ്റ്റം അഥവാ ‘താഡ്’ വികസിപ്പിക്കുന്നത്. ആദ്യകാല പരീക്ഷണങ്ങൾ വേണ്ടത്ര വിജയിച്ചില്ലെങ്കിലും 2000-ൽ താഡിനെ ഒരു മൊബൈൽ ടാക്ടിക്കൽ ആർമി ഫയർ യൂണിറ്റാക്കി വികസിപ്പിക്കാനുള്ള കരാർ ലോക്ക്ഹീഡ് മാർട്ടിൻ നേടിയതുമുതൽ ഇസ്രയേലിന്റെ രക്ഷാ കവചമായി ഇതുമാറി. പിന്നീടങ്ങോട്ട് നടന്ന പരീക്ഷണങ്ങളിൽ സ്ഥിരതയുള്ള വിജയം കാഴ്ചവെച്ച് വിശ്വാസ്യത നേടുകയായിരുന്നു. 150 കിലോമീറ്ററാണ് താഡിന്റെ ദൂരപരിധി.

അതുപോലെ, ഇസ്രയേൽ ഇറാനെതിരേ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഇതോടെ ഭൂഗർഭ ബങ്കറിലേക്ക് മാറിയ ആയത്തുള്ള അലി ഖമനയി ഇറാൻ സൈന്യത്തിന് അധികാരങ്ങൾ കൈമാറിയതായും റിപ്പോർട്ടുകളുണ്ട്. യുഎസിന്റെ ഭീഷണിയും ഇസ്രയേലിന്റെ ആക്രമണവും തുടരുന്ന പശ്ചാത്തലത്തിലാണ് ഇറാന്റെ പരമോന്നത നേതാവ് തന്റെ സുപ്രധാന അധികാരങ്ങൾ ഇറാൻ സൈന്യത്തിന്റെ സുപ്രീം കൗൺസിലിന് കൈമാറിയതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.

അതേസമയം സംഘർഷം ആറാംദിനത്തിലേക്ക് നീങ്ങുന്നതിനിടെ ആയത്തുള്ള ഖമനയി യുദ്ധം ആരംഭിച്ചതായി പ്രഖ്യാപിച്ചിരുന്നു. ‘യുദ്ധം ആരംഭിക്കുന്നു’ എന്നായിരുന്നു ആയത്തുള്ള അലി ഖമീനിയുടെ സാമൂഹിക മാധ്യമത്തിലെ കുറിപ്പ്. ഭീകരരായ സയണിസ്റ്റ് സമൂഹത്തിന് ശക്തമായ തിരിച്ചടി നൽകണമെന്നും സയണിസ്റ്റുകളോട് ഒരു ദയയും കാണിക്കില്ലെന്നും അദ്ദേഹം സാമൂഹിക മാധ്യമത്തിൽ കുറിച്ചു.

ഇറാൻ കീഴടങ്ങണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് നയം വ്യക്തമാക്കി യുദ്ധം ആരംഭിച്ചെന്ന മറുപടിയുമായി ആയത്തുള്ള അലി ഖമനയി രംഗത്തെത്തിയത്.

അസാധാരണ നടപടി, വിദ്യാഭ്യാസ വകുപ്പിൽ സമഗ്രമാറ്റം, 67732 അധ്യാപകർക്ക് സ്ഥലംമാറ്റം

 

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026