BREAKING NEWS

‘അന്നേ ദിവസം എനിക്ക് പാതി ബോധം മാത്രമേയുണ്ടായിരുന്നുള്ളു, അവൻ എനിക്ക് എന്തോ തന്നുവെന്ന് സംശയം!! അഫാനോട് ക്ഷമിക്കാനാവില്ല, എന്റെ പൊന്നു മോനെ കൊന്നു, കുടുംബം തകർത്തു’- ഷെമി

· · 1 min read
Share: Copied!

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ കൊല നടന്ന ദിവസം തനിക്ക് എന്തോ തന്നിരുന്നുവെന്ന് അഫാന്റെ മാതാവ് ഷെമി. അന്നേ ദിവസം തനിക്ക് പാതി ബോധം മാത്രമേയുണ്ടായിരുന്നുള്ളുവെന്നും ഷെമി. അഫാൻ മൊബൈൽ ആപ്ലിക്കേഷൻ വഴിയും പണം കടം എടുത്തിരുന്നതായി ഷെമി വ്യക്തമാക്കി. വീട് വിറ്റാൽ തീരാവുന്ന പ്രശ്നങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. 25 ലക്ഷം രൂപയുടെ ബാദ്ധ്യത മാത്രമാണ് തങ്ങൾക്കുണ്ടായിരുന്നതെന്നും ആക്രമണത്തിന്റെ തലേദിവസം അഫാന് തുടർച്ചയായി ഫോൺകോളുകൾ വന്നിരുന്നെന്നും ഷെമി പറയുന്നു.

ഷെമിയുടെ വാക്കുകൾ ഇങ്ങനെ- ‘അന്ന് അതൊക്കെ സംഭവിക്കുമ്പോൾ എനിക്കു പകുതി ബോധം മാത്രമാണുള്ളത്. അഫാൻ തന്നെ ബോധരഹിതയാക്കാൻ എന്തോ നൽകിയെന്ന് സംശയിക്കുന്നു. ഉമ്മ ക്ഷമിക്കണമെന്ന് പറഞ്ഞാണ് മകൻ കഴുത്തിൽ ഷാൾ കുരുക്കിയത്. അന്ന് മൂന്ന് കൂട്ടർക്ക് പണം തിരികെ കൊടുക്കണമായിരുന്നു. ലോൺ ആപ്പിൽ വായ്പ തുക തിരിച്ചടയ്ക്കണമായിരുന്നു. ബന്ധുവിന് 50,000 രൂപ തിരികെ കൊടുക്കേണ്ടത് 24ന് ആയിരുന്നു. ജപ്തി ഒഴിവാക്കാൻ സെൻട്രൽ ബാങ്കിൽ പണം തിരിച്ച് അടയ്‌ക്കേണ്ടതും 24ന് ആയിരുന്നു’.
ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന്റെ വീട്ടില്‍ പോലീസ് റെയ്ഡ് : ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍, ഡയറികള്‍, പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി എന്ന് തെളിയിക്കുന്ന യാത്രാ രേഖകള്‍ എന്നിവ കണ്ടെടുത്തു

ഇതൊക്കെയോർത്ത് അഫാൻ അസ്വസ്ഥനായിരുന്നു. ജീവിതത്തിൽ അഫാനോട് ക്ഷമിക്കാൻ കഴിയില്ല. തങ്ങളുടെ കുടുംബവും ജീവിതവും തകർത്തു. എന്റെ പൊന്നുമോനെ കൊന്നവനാണ്. അവനോട് എങ്ങനെ ഞാൻ ക്ഷമിക്കും. അഫാന് ബന്ധുക്കളിൽ ചിലരോട് വിയോജിപ്പ് ഉണ്ടായിരുന്നു. വൈരാഗ്യം ഉള്ളതായി അറിയില്ല. കൊല്ലപ്പെട്ട പിതൃസഹോദരൻ ലത്തീഫിനോട് എതിർപ്പ് പേരുമലയിലെ വീട് വിൽക്കാൻ തടസം നിന്നതിനാണ്. സൽമ ബീവിയോട് വലിയ സ്‌നേഹമായിരുന്നു. മാല പണയം വയ്ക്കാൻ സൽമ ബീവിയോട് ചോദിച്ചിരുന്നു. എന്നാൽ നൽകില്ലെന്നും സൽമ പറഞ്ഞു, അതാകും അവരോട് വിരോധം’.

ദിലീപിന് തിരിച്ചടി; നടിയെ ആക്രമിച്ച കേസ് അവസാന ഘട്ടത്തില്‍; ഹൈക്കോടി സിംഗിള്‍ ബെഞ്ച് തള്ളിയ ഹര്‍ജി ഡിവിഷന്‍ ബെച്ച് വീണ്ടും തള്ളി; കേസില്‍ വിധി ജൂണില്‍

BREAKING NEWS
അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ; ഹോർമുസ് തുറക്കില്ല, പുടിനെ കണ്ട് ഇറാൻ പ്രതിനിധി; ഗ്യാസ് പൈപ്പ് ലൈൻ, പ്രാദേശിക സുരക്ഷ, ഉപരോധങ്ങൾ തുടങ്ങിയവ ചർച്ചാവിഷയങ്ങൾ
06 Nov 2026
BREAKING NEWS
‘‘സാറേ... എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ ഊരിയെടുക്കാനുള്ള സാധനം വക്കീലിന് കിട്ടിക്കോളും...’’; അഭിരാം കൊല്ലപ്പെടുമ്പോൾ താൻ വീട്ടിലായിരുന്നെന്ന് വരുത്തി തീർക്കാൻ ഉമറിന്റെ തിരക്കഥ, കാമുകി ഫോൺ ഹോൾഡ് ചെയ്തത് ഒന്നര മണിക്കൂർ!! ഐശ്വര്യയെ ചോദ്യം ചെയ്തതോടെ എല്ലാം പുറത്ത്
06 Nov 2026
BREAKING NEWS
അഭിരാം കൊലപാതകം, പുതിയ വെളിപ്പെടുത്തൽ; ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; പ്രതികളെ വിശമായി ചോദ്യം ചെയ്യും
06 Nov 2026
BREAKING NEWS
കു‍ഞ്ഞിന്റെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ... വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റതെന്ന് രണ്ടാനച്ഛൻ, കുട്ടിയെ നിരന്തരം തല്ലാറുണ്ടെന്ന് നാട്ടുകാർ!! പെരുമ്പാവൂരിൽ മൂന്നു വയസുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛൻ കസ്റ്റഡിയിൽ
06 Nov 2026