BREAKING NEWS

അങ്ങ് പിടിച്ചിരുത്തി ലിപ്സ്റ്റിക്കിട്ടു കൊടുത്തു; കൈകളിൽ വളയുമിട്ടു; ട്രെയിനിൽ യാത്ര ചെയ്യവെ ശല്യം ചെയ്ത യുവാവിനെ ‘കൈകാര്യം’ ചെയ്ത് യുവതി; വീ‍ഡിയോ

· · 1 min read
Share: Copied!

മുംബൈ: ട്രെയിനിൽ ഉപദ്രവിച്ച യുവാവിനെ വ്യത്യസ്തമായരീതിയിൽ ‘കൈകാര്യംചെയ്ത്’ യുവതി. മഹാരാഷ്ട്രയിലാണ് ട്രെയിനുള്ളിൽവെച്ച് അതിക്രമം നടത്തിയ യുവാവിനെ മുഖത്ത് ലിപ്സ്റ്റിക്കിട്ടും കൈകളിൽ വളയണിയിച്ചും യുവതി ‘കൈകാര്യംചെയ്തത്’. സംഭവത്തിന്റെ ​ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലും വൈറലായി.

മഹാരാഷ്ട്രയിലെ ബദ്നേരയ്ക്കും അകോളയ്ക്കും ഇടയിൽവെച്ചാണ് ട്രെയിനിൽ ഈ സംഭവമുണ്ടായതെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. യുവാവ് യാത്രക്കാരിയെ ഉപദ്രവിച്ചതോടെ ഇവരും ട്രെയിനിലുണ്ടായിരുന്ന മറ്റു യുവതികളും ഇത് ചോദ്യംചെയ്യുകയായിരുന്നു. തുടർന്നാണ് യുവാവിനെ സീറ്റിൽ പിടിച്ചിരുത്തി ചുണ്ടിലും മുഖത്തും ലിപ്സ്റ്റിക് തേച്ചും വളകൾ അണിയിച്ചും പ്രതിഷേധമറിയിച്ചത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായതോടെ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകളും സജീവമായി. സ്ത്രീകളെ ഉപദ്രവിക്കുന്നവർക്കെതിരേ ഇത്തരം പ്രതീകാത്മക പ്രതിഷേധം മികച്ചതാണെന്നായിരുന്നു ചിലരുടെ അഭിപ്രായം. അതിക്രമം നേരിട്ടാൽ ഉടൻ തന്നെ ഹെൽപ്പ് ലൈൻ നമ്പറുകളിൽ വിളിച്ച് സഹായം തേടണമെന്നാണ് പൊലീസിന്റെയും അധികൃതരുടെയും നിർദേശം.മുംബൈ: ട്രെയിനിൽ ഉപദ്രവിച്ച യുവാവിനെ വ്യത്യസ്തമായരീതിയിൽ ‘കൈകാര്യംചെയ്ത്’ യുവതി. മഹാരാഷ്ട്രയിലാണ് ട്രെയിനുള്ളിൽവെച്ച് അതിക്രമം നടത്തിയ യുവാവിനെ മുഖത്ത് ലിപ്സ്റ്റിക്കിട്ടും കൈകളിൽ വളയണിയിച്ചും യുവതി ‘കൈകാര്യംചെയ്തത്’. സംഭവത്തിന്റെ ​ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലും വൈറലായി.

BREAKING NEWS
വഴിയിൽ കിടക്കുന്നതു കണ്ട മൊബൈൽഫോൺ അതിഥി തൊഴിലാളി സ്റ്റേഷനിൽ ഏൽപ്പിച്ചു; ഉടമയ്ക്ക് കൈമാറാനായി സൂക്ഷിച്ചിരുന്ന ഫോൺ പൊലീസുകാരൻ മോഷ്ടിച്ച് വിറ്റു; കേസെടുത്തു
27 Oct 2026
BREAKING NEWS
‘ആഭ്യന്തരമന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചിട്ടും പൊലീസിന് മാറ്റമുണ്ടായിട്ടില്ല; സമ്പന്നർക്കും പാവപ്പെട്ടവർക്കും രണ്ട് നീതിയോ? എന്ന് ഒരു മകൾക്ക് ചോദിക്കേണ്ടി വന്നത് സങ്കടകരവും അപമാനകരവും’; പിണറായി വിജയൻ
27 Oct 2026
BREAKING NEWS
’’300 കോഴിമുട്ട പുഴുങ്ങി തിന്നുകയും 3 കിലോ ചെമ്പരത്തി മൊട്ട് ചെവിയിൽവയ്ക്കുകയും നെല്ലിക്കയ്ക്കു പകരം നാരങ്ങാനീരു കൊണ്ട് തളം വയ്ക്കുകയും ചെയ്താൽ സൗന്ദര്യം വർദ്ധിക്കുമോ?’’; വ്യാജ ആരോപണം ഉന്നയിച്ചെന്നാരോപിച്ച് വി.പി. സജീന്ദ്രനെതിരെ പരാതി നൽകുമെന്ന് ശോഭന ജോർജ്
27 Oct 2026
BREAKING NEWS
'മുൻ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും പാർട്ടി സെക്രട്ടറിയും കോവിഡ് കാലത്ത് ഭക്ഷണം കഴിച്ചതിന്റെയും ജ്യൂസ് കുടിച്ചതിന്റേയും കടം നാലര ലക്ഷം... ആ കടങ്ങളെല്ലാം ഞങ്ങൾ വീട്ടിക്കോളാം...എസ്എംഎ ബാധിതർക്ക് മരുന്ന് വാങ്ങിയ ഇനത്തിൽ 'റോഷ്' കമ്പനിക്ക് 50 കോടി, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് 900 കോടിസ്റ്റേറ്റ...
27 Oct 2026