BREAKING NEWS

പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തവരെ വെട്ടിപ്പരിക്കേൽപിച്ചു, മുഖത്തു തിളച്ച ചായ ഒഴിച്ചു, 10 പേർക്കെതിരെ കേസ്

· · 1 min read
Share: Copied!

കാസർഗോഡ്: കാസർഗോഡ് നാലാം മൈലിൽ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ നാല് പേർക്ക് വെട്ടേറ്റു. നാലാം മൈൽ സ്വദേശി ഇബ്രാഹിം സൈനുദ്ദീൻ, മകൻ ഫവാസ് ബന്ധുക്കളായ റസാഖ്, മുൻഷീദ് എന്നിവർക്ക് വെട്ടേറ്റത്. സംഭവത്തിൽ മൂന്ന് പ്രതികൾ കസ്റ്റഡിയിലായി.പത്ത് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇന്നലെ രാത്രി 11 മണിയോടുകൂടിയായിരുന്നു സംഭവം. അയല്‍വീട്ടില്‍ രണ്ടുപേര്‍ ചേര്‍ന്നാണ് പടക്കം പൊട്ടിച്ചത് .ഫവാസ് ‌ഇത് ചോദ്യം ചെയ്തു . പ്രകോപിതരായ ഇവര്‍ തിളച്ച ചായ ഫവാസിന്‍റെ മുഖത്തൊഴിച്ചു. ഇബ്രാഹിമെത്തി മകനെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിനിടെ അയല്‍വാസികളടങ്ങിയ പത്തംഗ സംഘം വാഹനം തടഞ്ഞു. ഇവര്‍ ചേര്‍ന്ന് വാഹനത്തിലുണ്ടായിരുന്നവരെ വെട്ടുകയായിരുന്നു

BREAKING NEWS
അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ; ഹോർമുസ് തുറക്കില്ല, പുടിനെ കണ്ട് ഇറാൻ പ്രതിനിധി; ഗ്യാസ് പൈപ്പ് ലൈൻ, പ്രാദേശിക സുരക്ഷ, ഉപരോധങ്ങൾ തുടങ്ങിയവ ചർച്ചാവിഷയങ്ങൾ
06 Nov 2026
BREAKING NEWS
‘‘സാറേ... എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ ഊരിയെടുക്കാനുള്ള സാധനം വക്കീലിന് കിട്ടിക്കോളും...’’; അഭിരാം കൊല്ലപ്പെടുമ്പോൾ താൻ വീട്ടിലായിരുന്നെന്ന് വരുത്തി തീർക്കാൻ ഉമറിന്റെ തിരക്കഥ, കാമുകി ഫോൺ ഹോൾഡ് ചെയ്തത് ഒന്നര മണിക്കൂർ!! ഐശ്വര്യയെ ചോദ്യം ചെയ്തതോടെ എല്ലാം പുറത്ത്
06 Nov 2026
BREAKING NEWS
അഭിരാം കൊലപാതകം, പുതിയ വെളിപ്പെടുത്തൽ; ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; പ്രതികളെ വിശമായി ചോദ്യം ചെയ്യും
06 Nov 2026
BREAKING NEWS
കു‍ഞ്ഞിന്റെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ... വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റതെന്ന് രണ്ടാനച്ഛൻ, കുട്ടിയെ നിരന്തരം തല്ലാറുണ്ടെന്ന് നാട്ടുകാർ!! പെരുമ്പാവൂരിൽ മൂന്നു വയസുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛൻ കസ്റ്റഡിയിൽ
06 Nov 2026