BREAKING NEWS

മദ്യ ലഹരിയിൽ പിതാവ് 13 കാരനെ ക്രൂരമായി മർദ്ദിച്ചു, മർമ്മ ഭാഗത്തും തുടയിലും വയറിലും ബെൽറ്റ് കൊണ്ട് അടിച്ചു, പ്രതി അറസ്റ്റിൽ

· · 1 min read
Share: Copied!

പത്തനംതിട്ട: കൂടലിൽ മദ്യലഹരിയിൽ 13 കാരൻ മകനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അച്ഛൻ കൂടൽ നെല്ല് മുരിപ്പ് സ്വദേശി രാജേഷ് കുമാർ അറസ്റ്റിൽ. മകനെ സംരക്ഷിക്കാൻ ബാധ്യതയുള്ള പിതാവ് ദേഹോപദ്രവം ഏൽപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്ന് എഫ്ഐആർ. കുട്ടിയുടെ മർമ്മ ഭാഗത്തും തുടയിലും വയറിലും ബെൽറ്റ് കൊണ്ട് അടിച്ചു. ജുവനയിൽ ജസ്റ്റിസ് ആക്ട് അടക്കം വകുപ്പുകൾ ചുമത്തി ഇന്നലെ പോലീസ് കേസെടുത്തിരുന്നു.

കൂടൽ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു കുട്ടിയെ പ്രതി ക്രൂരമായി മർദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. ഇതിന് പിന്നാലെ ദൃശ്യങ്ങൾ സഹിതം ശിശുക്ഷേമ വകുപ്പ് പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാ‌നത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കേരളത്തിലെ വീടുകള്‍ കുരുതിക്കളമാകുന്നു; കൊച്ചിയില്‍ ഭാര്യയെ കുത്തി, സ്വന്തം കഴുത്തിലും കത്തിവച്ചു; ഇരുവരുടെയും നില ഗുരുതരം, കാരണം അജ്ഞം!

അതേസമയം പരാതിക്കിടയാക്കിയ സംഭവം നടന്നത് എപ്പോഴാണെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കുട്ടിയെ രാജേഷ് കുട്ടിയെ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ ബന്ധുവായ വ്യക്തിയാണ് മൊബെെലിൽ പകർത്തിയത്. ബെൽറ്റ് പോലെയുള്ള വസ്തു ഉപയോ​ഗിച്ച് കുട്ടിയെ അടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. കുട്ടി വേദന കൊണ്ട് കരയുന്നതും രാജേഷ് ആക്രോശിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

 

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026