വാഷിങ്ടൻ: റഷ്യ– യുക്രെയ്ൻ യുദ്ധത്തിൽ സുപ്രധാന നീക്കവുമായി യുഎസ് രംഗത്ത്. യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി റിയാദിൽ യുഎസ് ഉദ്യോഗസ്ഥരും റഷ്യൻ പ്രതിനിധികളും കൂടിക്കാഴ്ച നടത്തും. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്‌സ്, പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരാണ് റഷ്യൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുക.
കൂടാതെ യുദ്ധത്തിൽനിന്നു പിന്മാറാൻ തയാറായാൽ റഷ്യയ്ക്കു മേൽ യുഎസ് ഏർപ്പെടുത്തിയ ഉപരോധങ്ങൾ നീക്കാമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉറപ്പുനൽകിയതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം സൗദിയിൽ നടക്കുന്ന ചർച്ചയിലേക്ക് യുക്രെയ്നെ ക്ഷണിച്ചിട്ടില്ലെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി പ്രതികരിച്ചു. കടലാസിൽ മാത്രമായി സുരക്ഷ വാഗ്ദാനങ്ങൾ ഒതുങ്ങരുതെന്നും അദ്ദേഹം പറഞ്ഞു. ഈ ആഴ്ച താൻ സൗദി സന്ദർശനം നടത്തുന്നുണ്ടെന്നും റഷ്യയുമായുള്ള ചർച്ചയ്ക്കല്ലെന്നും സെലൻസ്‌കി അറിയിച്ചു. സൗദി പ്രതിനിധികളുമായിട്ടായിരിക്കും ചർച്ച. യൂറോപ്യൻ സഖ്യകക്ഷികളെ മാറ്റിനിർത്തിയാണ് ട്രംപ് റഷ്യ– യുക്രെൻ യുദ്ധമവസാനിപ്പിക്കാനുള്ള നീക്കവുമായി മുന്നോട്ടുപോകുന്നത്.
പിതാവിന്റെ ചികിത്സ ഏറ്റെടുക്കാം പക്ഷെ സഹകരിക്കണം, വയനാട്ടിൽ പോയി മുറിയെടുക്കാം!! ശരീരത്തിൽ സ്പർശിച്ചു, എതിർത്തതോടെ ഫോണിൽ നിരന്തരം ശല്യം, അശ്ലീല സന്ദേശങ്ങൾ, മലപ്പുറം സ്വദേശിക്കെതിരെ പരാതി നൽകി പെൺകുട്ടി
അതേസമയം യുക്രെയ്ന്റെ പ്രകൃതിവിഭവങ്ങൾ സ്വന്തമാക്കാനായി യുഎസ് ശ്രമിക്കുന്നുണ്ടെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുക്രെയ്ന്റെ ധാതുസമ്പത്തിന്റെ 50 ശതമാനം തങ്ങളുടെ വരുതിയിലാക്കാനാണ് യുഎസിന്റെ ശ്രമം. റഷ്യ– അമേരിക്ക നയതന്ത്ര ഉഭയകക്ഷി ബന്ധം ഊഷ്മളമാക്കുന്നതിനായി തിങ്കളാഴ്ച ഒരു റഷ്യൻ തടവുകാരനെ യുഎസ് മോചിപ്പിക്കുകയും ചെയ്തു.