BREAKING NEWS

ട്രംപിന്റെ കണ്ണ് യുക്രൈനിനെ ധാതുവിഭവങ്ങളിലോ? യുദ്ധത്തിൽനിന്നു പിന്മാറാൻ തയാറായാൽ റഷ്യയ്ക്കു മേൽ ഏർപ്പെടുത്തിയ ഉപരോധങ്ങൾ നീക്കാം- ഡോണൾഡ് ട്രംപ്, റഷ്യയുമായി ചർച്ചയ്ക്കല്ല- സെലൻസ്‌കി

· · 1 min read
Share: Copied!

വാഷിങ്ടൻ: റഷ്യ– യുക്രെയ്ൻ യുദ്ധത്തിൽ സുപ്രധാന നീക്കവുമായി യുഎസ് രം​ഗത്ത്. യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി റിയാദിൽ യുഎസ് ഉദ്യോഗസ്ഥരും റഷ്യൻ പ്രതിനിധികളും കൂടിക്കാഴ്ച നടത്തും. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്‌സ്, പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരാണ് റഷ്യൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുക.

കൂടാതെ യുദ്ധത്തിൽനിന്നു പിന്മാറാൻ തയാറായാൽ റഷ്യയ്ക്കു മേൽ യുഎസ് ഏർപ്പെടുത്തിയ ഉപരോധങ്ങൾ നീക്കാമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉറപ്പുനൽകിയതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം സൗദിയിൽ നടക്കുന്ന ചർച്ചയിലേക്ക് യുക്രെയ്നെ ക്ഷണിച്ചിട്ടില്ലെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി പ്രതികരിച്ചു. കടലാസിൽ മാത്രമായി സുരക്ഷ വാഗ്ദാനങ്ങൾ ഒതുങ്ങരുതെന്നും അദ്ദേഹം പറഞ്ഞു. ഈ ആഴ്ച താൻ സൗദി സന്ദർശനം നടത്തുന്നുണ്ടെന്നും റഷ്യയുമായുള്ള ചർച്ചയ്ക്കല്ലെന്നും സെലൻസ്‌കി അറിയിച്ചു. സൗദി പ്രതിനിധികളുമായിട്ടായിരിക്കും ചർച്ച. യൂറോപ്യൻ സഖ്യകക്ഷികളെ മാറ്റിനിർത്തിയാണ് ട്രംപ് റഷ്യ– യുക്രെൻ യുദ്ധമവസാനിപ്പിക്കാനുള്ള നീക്കവുമായി മുന്നോട്ടുപോകുന്നത്.
പിതാവിന്റെ ചികിത്സ ഏറ്റെടുക്കാം പക്ഷെ സഹകരിക്കണം, വയനാട്ടിൽ പോയി മുറിയെടുക്കാം!! ശരീരത്തിൽ സ്പർശിച്ചു, എതിർത്തതോടെ ഫോണിൽ നിരന്തരം ശല്യം, അശ്ലീല സന്ദേശങ്ങൾ, മലപ്പുറം സ്വദേശിക്കെതിരെ പരാതി നൽകി പെൺകുട്ടി

അതേസമയം യുക്രെയ്ന്റെ പ്രകൃതിവിഭവങ്ങൾ സ്വന്തമാക്കാനായി യുഎസ് ശ്രമിക്കുന്നുണ്ടെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുക്രെയ്ന്റെ ധാതുസമ്പത്തിന്റെ 50 ശതമാനം തങ്ങളുടെ വരുതിയിലാക്കാനാണ് യുഎസിന്റെ ശ്രമം. റഷ്യ– അമേരിക്ക നയതന്ത്ര ഉഭയകക്ഷി ബന്ധം ഊഷ്മളമാക്കുന്നതിനായി തിങ്കളാഴ്ച ഒരു റഷ്യൻ തടവുകാരനെ യുഎസ് മോചിപ്പിക്കുകയും ചെയ്തു.

തരൂരിനിതെന്തുപറ്റി? ആദ്യം സർക്കാരിനെ വാനോളം പുകഴ്ത്തി ലേഖനം, ‘പിന്നാലെ സിപിഎം നരഭോജികൾ കൊലപ്പെടുത്തിയ നമ്മുടെ കൂടപ്പിറപ്പുകൾ’ പോസ്റ്റ്, പിന്നെ അതും മുക്കി… ഏറ്റവും ഒടുവിലായി സമാധനത്തിന്റെ പാതയിൽ വേറൊരു എഫ്ബി പോസ്റ്റും…

BREAKING NEWS
മലമൂത്ര വിസര്‍ജനം നടത്തിയതിന് മൂന്നു വയസുകാരന് ക്രൂര മര്‍ദനം, കാലില്‍ നിറയെ പാടുകള്‍, അങ്കണവാടി അധ്യാപികയ്ക്ക് സസ്പെൻഷൻ
14 Nov 2026
BREAKING NEWS
കൊച്ചിയിൽ കണ്ട കാഴ്ച എന്നെ വല്ലാതെ വേദനിപ്പിച്ചു... യാതൊരു മടിയുമില്ലാതെ പരസ്യമായി ബീഫ് വിൽക്കുന്നു, നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും ഇടപെടണം, ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ഉത്തരേന്ത്യൻ സ്വദേശി, കമന്റ് ബോക്സില്‍ ബീഫ് റെസിപ്പികള്‍ പങ്കുവച്ച് മലയാളികള്‍
14 Nov 2026
BREAKING NEWS
സബർമതി തീവെപ്പ് മനഃപൂർവം; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തോട് വിയോജിച്ച് അന്വേഷണത്തലവൻ; 'ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ' വീണ്ടും വിവാദത്തിൽ; നരസിംഹറാവുവിനെക്കുറിച്ച് രേഖപ്പെടുത്താതിൽ കോൺ​ഗ്രസിനുള്ളിൽ അതൃപ്തി
14 Nov 2026
BREAKING NEWS
വി​നോ​ദ യാ​ത്ര​ക്കി​ടെ 16കാരനെ പീഡിപ്പിച്ചു, മ​ദ്രസ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍
14 Nov 2026