BREAKING NEWS

ആദ്യം പറഞ്ഞു സ്വയമേ പൊള്ളലേറ്റതെന്ന്, കൗൺസിലിങ്ങിൽ പിതാവ് പൊള്ളിച്ചതെന്ന്!! ഏഴുവയസുകാരന്റെ ശരീരത്തിൽ ചട്ടുകം ചൂടാക്കി പൊള്ളിച്ചു, ശരീരത്തിൽ പലയിടത്തും പൊള്ളലേറ്റ പാടുകൾ, വിവരം പുറത്തറിഞ്ഞത് അയൽവാസികൾ വഴി, പോലീസ് കേസെടുത്തു, മറ്റു രണ്ട് സഹോദരങ്ങളും സമാന രീതിയിൽ ആക്രമിക്കപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും

· · 1 min read
Share: Copied!

ആലുവ: എടത്തല പുക്കാട്ടുപടിയിൽ ഏഴുവയസുകാരനെ പിതാവ് ചട്ടുകം പഴുപ്പിച്ച് ശരീരത്തിൽ പൊള്ളലേൽപ്പിച്ചതായി പരാതി. കുട്ടിയുടെ ശരീരത്തിൽ പലയിടത്തും പൊള്ളലേറ്റ പാടുകൾ കണ്ടെത്തി. കുട്ടിയുടെ ദേഹത്തെ പാടുകൾ കണ്ടതിനെത്തുടർന്ന് അയൽവാസികൾ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ ചൈൽഡ് ലൈൻ അധികൃതർ കുട്ടിയെ ഏറ്റെടുക്കുകയും ഷെൽട്ടർ ഹോമിലേക്ക് മാറ്റി. അതേസമയം ആദ്യഘട്ടത്തിൽ നടന്ന കൗൺസിലിങ്ങിൽ പിതാവാണ് ഉപദ്രവിച്ചതെന്ന് കുട്ടി വെളിപ്പെടുത്തിയിരുന്നില്ല. തനിക്ക് സ്വയമേ പൊള്ളലേറ്റതാണെന്നായിരുന്നു കുട്ടിയുടെ മൊഴി. എന്നാൽ ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ തുടർച്ചയായ കൗൺസിലിങ്ങിനും സംഭാഷണങ്ങൾക്കും ഒടുവിലാണ് പിതാവാണ് തന്നെ പൊള്ളിച്ചതെന്ന് കുട്ടി സമ്മതിച്ചത്.

പിന്നാലെ എടത്തല പോലീസ് പിതാവിനെതിരെ കേസെടുത്തു. കുട്ടിയെ വിശദമായ പരിശോധനയ്ക്കായി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ശരീരത്തിൽ പലയിടങ്ങളിലും പൊള്ളലേറ്റ പാടുകൾ ഉള്ളതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പീഡനത്തിനിരയായ കുട്ടിക്ക് രണ്ട് സഹോദരങ്ങളുണ്ട്. അവർക്കും സമാനമായ രീതിയിലുള്ള ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും വരും ദിവസങ്ങളിൽ പിതാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.

പ്രധാനമന്ത്രിയോടുള്ള തരൂരിന്റെ ആരാധന ഭൗതികലോകത്തെ മറികടന്നു, മോദി ഒരിക്കൽ പോലും പറയാത്ത കാര്യങ്ങളാണ് തരൂര്‍ കേള്‍ക്കുന്നത്- പരിഹാസവുമായി പവൻ ഖേര

BREAKING NEWS
ഇറാനെ 'പൂർ‍ണമായി നശിപ്പിക്കും' ട്രംപിന്റെ ഭീഷണി, ഓ പിന്നെ... ഏഴ് ഉപാധികൾ അംഗീകരിച്ചാൽ മാത്രം ചർച്ചയാകാം!! അമേരിക്കയ്ക്ക് ഖത്തർ വഴി ആണവ നിർദേശം കൈമാറി ഇറാൻ... ഏഴു നിർദേശങ്ങൾ ഇവയൊക്കെ
07 Nov 2026
BREAKING NEWS
വിദ്യാര്‍ഥികളോട് മറുപടി പറയുകയാണ് വേണ്ടത്, അല്ലാതെ അവര്‍ക്കെതിരെ നടപടി എടുക്കുകയല്ല വേണ്ടത്, എന്തിനാണ് ഇവരെ കൊണ്ട് മാപ്പുപറയിക്കുന്നത്?? കോണ്‍ഗ്രസ് മോദി സര്‍ക്കാരിനെ പോലെ പെരുമാറുകയാണ്, സമരം നീണ്ടാല്‍ താനും വിദ്യാര്‍ഥികള്‍ക്കൊപ്പം കുത്തിയിരിക്കും,
07 Nov 2026
BREAKING NEWS
മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി അസഭ്യ വര്‍ഷം, പൊലീസ് ജീപ്പിന്റെ ചില്ല് അടിച്ചുതകർത്തു, സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍
07 Nov 2026
BREAKING NEWS
'ഞങ്ങൾ ജീവിച്ചു തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ, അപ്പോഴേക്കും...തിരിച്ചുവരുമെന്നായിരുന്നു പ്രതീക്ഷ, ആശുപത്രിയിലെത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞു'; അക്ഷരയുടെ മരണത്തിൽ വിതുമ്പി ഭർത്താവ്
07 Nov 2026