BREAKING NEWS

വിധി അനുകൂലമാകാന്‍ കോടതി മുറിയില്‍ ദുര്‍മന്ത്രവാദം, ജ​ഡ്ജി​യു​ടെ ക​സേ​ര​യി​ൽ പൊടികള്‍ വിതറി, 65കാരി അറസ്റ്റില്‍

· · 1 min read
Share: Copied!

ബം​ഗ​ളൂ​രു: സ്വ​ത്ത് ത​ർ​ക്ക​ത്തി​ൽ അ​നു​കൂ​ല വി​ധി നേടാന്‍ കോ​ട​തി​മു​റി​യി​ൽ ദു​ർ​മ​ന്ത്ര​വാ​ദം ചെയ്ത് 65കാരി. സം​ഭ​വ​ത്തി​ൽ ചി​ക്ക​ബ​ല്ല​പു​ര​യി​ലെ സി.​വി. മ​ഞ്ജു​ള​യെ(65) പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വ​ത്തി​ന്റെ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റു​ണ്ടാ​യ​ത്.

സി​വി​ൽ ത​ർ​ക്ക കേ​സി​ൽ വാ​ദം കേ​ൾ​ക്കാ​ൻ സം​ഭ​വം ദി​വ​സം മ​ഞ്ജു​ള കോ​ട​തി​യി​ൽ നേ​ര​ത്തെ എ​ത്തി​യി​രു​ന്നു. കോ​ട​തി ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പ് ജ​ഡ്ജി​യു​ടെ ക​സേ​ര​യി​ൽ ദു​ർ​മ​ന്ത്ര​വാ​ദം സൂ​ചി​പ്പി​ക്കു​ന്ന ചി​ല പൊ​ടി​ക​ൾ അ​വ​ർ വി​ത​റി. അ​നു​കൂ​ല​മാ​യ വി​ധി ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യോ​ടെ​യാ​കാം സ്ത്രീ ​അ​ങ്ങ​നെ ചെ​യ്ത​തെ​ന്നാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ല​ഭ്യ​മാ​വു​ന്ന വി​വ​ര​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

കോ​ട​തി ചീ​ഫ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​റു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് 2017ലെ ​ക​ർ​ണാ​ട​ക ദു​ർ​മ​ന്ത്ര​വാ​ദം ത​ട​യ​ൽ നി​യ​മ​പ്ര​കാ​രം അ​വ​ർ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ സ്ത്രീ​യെ 14 ദി​വ​സ​ത്തെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026