BREAKING NEWS

ഉറങ്ങിക്കിടക്കുകയായിരുന്ന മൂന്നാം ക്ലാസുകാരിയെ ആരും കാണാതെ എടുത്തുകൊണ്ടുപോയി, പിന്നാലെ ക്രൂര പീഡനം, പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി, സംഭവത്തിന് ദൃക്‌സാക്ഷിയായത് അനിയത്തി

· · 1 min read
Share: Copied!

ന്യൂഡൽഹി: അയൽവാസിയും അകന്ന ബന്ധുവുമായ ഒൻപതു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ നാൽപതുകാരൻ അറസ്റ്റിൽ. കുട്ടിയുടെ കുടുംബത്തിന്റെ ഫ്ലാറ്റിനു സമീപം കഴിഞ്ഞ ഏഴു മാസമായി താമസിച്ചുവരികയായിരുന്ന പ്രതിയെയാണ് സ്വരൂപ് നഗർ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി ഉറങ്ങിക്കിടക്കുമ്പോൾ പ്രതി രഹസ്യമായി തന്റെ മുറിയിലേക്ക് എടുത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ക്രൂരതയ്ക്കുശേഷം പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഏഴ് മാസം മുൻപാണ് പ്രതി ജോലി ആവശ്യത്തിനായി സ്വന്തം ഗ്രാമത്തിൽനിന്ന് ഡൽഹിയിൽ എത്തിയത്.

തുടർന്ന് പെൺകുട്ടിയുടെ കുടുംബമാണ് ഇയാൾക്ക് സ്വന്തം ഫ്ലാറ്റിനു തൊട്ടടുത്തു മുറി എടുത്തു നൽകിയതും ബിസിനസിൽ പങ്കാളിയാക്കിയതും. കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഇയാൾക്ക് ഇവരുടെ വീട്ടിൽ എപ്പോൾ വേണമെങ്കിലും വരാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി പെൺകുട്ടിയുടെ വീട്ടിൽ എത്തിയ പ്രതി, കുട്ടി ഉറങ്ങിക്കിടക്കുന്നതു കണ്ട് വീട്ടുകാരറിയാതെ എടുത്തു സ്വന്തം മുറിയിലേക്കു കൊണ്ടുപോകുകയായിരുന്നു.

ഈ സമയത്ത് പെൺകുട്ടിയുടെ അനിയത്തി മുറിയിലേക്കു വരികയും കണ്ട കാര്യങ്ങൾ അമ്മയോടു പറയുകയുമായിരുന്നു. തുടർന്നാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സ്വരൂപ് നഗർ പൊലീസ് തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം എന്നിവയ്ക്കൊപ്പം പോക്സോ നിയമപ്രകാരവും കേസ് റജിസ്റ്റർ ചെയ്തു. കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കിയശേഷം കൗൺസിലിങ് നൽകി.

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026