മോസ്കോ: സമയം വൈകിയതിനെ തുടർന്ന് ബോർഡിംഗ് നഷ്ടമായ രണ്ട് വനിതാ യാത്രക്കാർ വിമാനം പിടിക്കാനായി വിമാനത്താവളത്തിലെ ടാക്സിവേയിലൂടെ ഓടുന്ന അപൂർവ ദൃശ്യങ്ങൾ പുറത്ത്. റഷ്യയിലെ മോസ്കോ ഷെറെമെത്യേവോ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.
പുറപ്പെടാൻ തയാറെടുക്കുകയായിരുന്ന എയറോഫ്ലോട്ട് വിമാനത്തിന് സമീപത്തേക്ക് കൈയിലെ ലഗേജുകളുമായി രണ്ട് യുവതികൾ പരിഭ്രാന്തരായി ഓടിയെത്തുന്നതാണ് വീഡിയോയിൽ കാണുന്നത്. വിമാനത്തിന്റെ കോക്പിറ്റിന് നേരെ കൈവീശി പൈലറ്റിന്റെ ശ്രദ്ധ ക്ഷണിക്കാനും ഇവർ ശ്രമിക്കുന്നുണ്ട്.
നിയമപ്രകാരമുള്ള ബോർഡിംഗ് സമയം അവസാനിച്ചതിനെ തുടർന്ന് വിമാനത്തിൽ പ്രവേശിക്കാൻ കഴിയാതെ വന്നതോടെയാണ് ഇരുവരും വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ടാക്സിവേയിലേക്ക് കടന്നതെന്നാണ് റിപ്പോർട്ടുകൾ. ടാക്സിവേയിൽ ഉണ്ടായിരുന്ന വിമാനത്താവള ജീവനക്കാരോട് ഇവർ സംസാരിക്കാൻ ശ്രമിച്ചെങ്കിലും ജീവനക്കാരൻ വഴങ്ങിയില്ല. തുടർന്ന് വാക്കി ടോക്കി വഴി സുരക്ഷാ വിഭാഗത്തിന് വിവരം കൈമാറുകയായിരുന്നു.
അൽപ്പസമയത്തിനകം സുരക്ഷാ ജീവനക്കാർ സ്ഥലത്തെത്തി ഇരുവരെയും ടാക്സിവേയിൽനിന്ന് മാറ്റുന്നതും വീഡിയോയിൽ കാണാം. യാത്രക്കാരെ കാത്തുനിൽക്കാതെ വിമാനം നിശ്ചയിച്ച സമയത്ത് തന്നെ പുറപ്പെട്ടതായാണ് റിപ്പോർട്ട്. തുടർന്ന് യുവതികൾക്ക് യാത്രയ്ക്കായി മറ്റ് മാർഗങ്ങൾ തേടേണ്ടിവന്നു.
<blockquote class=”twitter-tweet” data-media-max-width=”560″><p lang=”en” dir=”ltr”>Meanwhile at Moscow's Sheremetyevo International Airport two passengers who had missed their flight ran onto the tarmac on July 25 and walked directly toward an Aeroflot aircraft in an attempt to board, with one woman dragging a suitcase behind her. <a href=”https://t.co/1vmHOeBrhg”>pic.twitter.com/1vmHOeBrhg</a></p>— Breaking Aviation News & Videos (@aviationbrk) <a href=”https://x.com/aviationbrk/status/2086052750802952490?ref_src=twsrc%5Etfw”>August 8, 2026</a></blockquote> <script async src=”https://platform.x.com/widgets.js” charset=”utf-8″></script>





