BREAKING NEWS

മുട്ടുവേദനയുമായെത്തിയ വീട്ടമ്മയ്ക്ക് ആമവാതത്തിന്റെ മരുന്ന് നൽകി, കണ്ണിന്റെ കാഴ്ച നഷ്ടമായി, ശരീരമാസകലം പൊട്ടിയൊലിച്ചു!! ഡോക്ടർ പരിശോധിച്ചത് സ്വന്തം വീട്ടിൽവച്ച്, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർക്കെതിരെ ​ഗുരുതര ആരോപണം

· · 1 min read
Share: Copied!

തിരുവനന്തപുരം: മുട്ടുവേദനയ്ക്ക് ചികിത്സയ്ക്കായെത്തിയ വീട്ടമ്മയ്ക്ക് മരുന്നു മാറി നൽകി കാഴ്ച നഷ്ടമായെന്ന് ആരോപണം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർ ജേക്കബ് ആന്റണിക്കെതിരെ ഇരിഞ്ചയം സ്വദേശി ഷീലയാണ് പരാതി നൽകിയത്. ആരോഗ്യമന്ത്രിക്കടക്കം പരാതി നൽകിയിട്ടും നടപടി ഇല്ലെന്ന് ഷീല പറയുന്നു.

മരുന്ന് മാറി നൽകിയെന്നാണ് ഇവർ ഉയർത്തുന്ന പ്രധാന ആരോപണം. സ്വന്തം വീട്ടിലാണ് ഡോക്ടർ ഷീലയ്ക്ക് ചികിത്സ നൽകിയത്. ‌മരുന്നിന്റെ റിയാക്ഷൻ ആണ് ദുരവസ്ഥയ്ക്ക് കാരണമെന്നാണ് ഡോക്ടർ പറയുന്നത്. മരുന്നു കഴിച്ച ഷീലയുടെ കാഴ്ച നഷ്ടമായി, ശരീരമാസകലം പൊട്ടിയൊലിച്ചു. മുട്ടുവേദനയ്ക്ക് ആമവാതത്തിന്റെ മരുന്ന് നൽകിയെന്നാണ് ഷീല പറയുന്നത്. രോഗം നിർണയിക്കാതെയാണ് ഡോക്ടർ മരുന്ന് നൽകിയതെന്നും ഷീല ആരോപിക്കുന്നു.

ഡോക്ടർ തന്ന മരുന്നു കഴിച്ച് അഞ്ചു ദിവസം കഴിഞ്ഞപ്പോൾ ഗുരുതരാവസ്ഥയിലായി. ഇത്രയുംനാൾ പരാതി പറയാതിരുന്നത് ചികിത്സ നിഷേധിക്കുമെന്ന് പേടിച്ചിട്ടാണെന്നും ഷീല പറയുന്നു. എക്സ്പീരിയൻസ് ഉള്ളതിനാൽ രോഗം നിർണയിക്കേണ്ടതില്ലന്നാണ് ഡോക്ടറുടെ വിശദീകരണം. ഷീലക്ക് നൽകിയത് സന്ധിവാദത്തിന്റെ മരുന്നാണ്. നൽ‌കിയ മരുന്നിന്റെ റിയാക്ഷൻ ആണ് ഷീലയുടെ അവസ്ഥയ്ക്ക് കാരണം. രോഗിക്ക് ഇങ്ങനെ സംഭവിച്ചതിൽ വിഷമം ഉണ്ടെന്നും ഡോക്ടർ ജേക്കബ് ആന്റണി പറയുന്നു.

‘പോകല്ലേ, പോകല്ലേ; ആള് കയറാനുണ്ടേ’; നീങ്ങിതുടങ്ങിയ വിമാനത്തിൽ കയറാൻ ടാക്സിവേയിലൂടെ ലഗേജുമായി ഓടിയെത്തി രണ്ട് വനിതകൾ, വീഡിയോ പുറത്ത്

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026