Uncategorized

മധു സി. നാരായണൻ – നസ്‌ലിൻ ചിത്രത്തിന് കൊച്ചിയിൽ തുടക്കം, നിർമ്മാണം അനന്തു എന്‍റർടെയ്ൻമെന്‍റ്സും സൈലന്‍റ് ക്യാറ്റ് ഫിലിംസും ചേർന്ന്

· · 1 min read
Share: Copied!

മധു സി. നാരായണൻ – നസ്‌ലൻ ചിത്രത്തിന് തുടക്കമായി. നസ്‌ലൻ നായകനായി എത്തുന്ന ചിത്രത്തിന്‍റെ പൂജ ഇന്ന് കൊച്ചിയിൽ നടന്നു. സിനിമയുടെ ചിത്രീകരണത്തിനും ഇതോടെ ആരംഭം കുറിച്ചു. അനന്തു എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഡോ.അനന്തുവും മധു സി. നാരായണന്‍റെ സൈലന്‍റ് ക്യാറ്റ് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ഛായാഗ്രഹണം കാർത്തിക് വിജയ് നിർവ്വഹിക്കുന്നു. നസ്‍ലനെ കൂടാതെ സൗബിൻ ഷാഹിർ, ബേബി ജീൻ, ചന്തു സലീംകുമാർ, പൂ‍ർണിമ ഇന്ദ്രജിത്ത്, ഹാനിയ, ഫ്രാങ്കോ, അനൂപ് മോഹൻദാസ്, അലിസ്റ്റർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വിടാനിരിക്കുകയാണ് അണിയറപ്രവർത്തകർ.

സൂപ്പർഹിറ്റ് ചിത്രം ‘അതിരടി’ക്ക് ശേഷം അനന്തു എന്‍റർടെയ്ൻമെന്‍റ്സിന്‍റേതായി ഷൂട്ടിംഗ് പുരോഗമിക്കുന്ന നാലാമത്തെ ചിത്രമാണിത്. കരിക്ക് ടീം ഒരുക്കുന്ന ആദ്യ ചിത്രം, ഷിഫ്ന ബബിൻ പക്കർ‍ ഒരുക്കുന്ന ‘40 ഡേയ്സ് ഓഫ് ഹൗസ് പാർട്ടി’ എന്നിവയാണ് ഡോ.അനന്തു നിർമിക്കുന്ന മറ്റ് ചിത്രങ്ങൾ. പി ആർ ആൻഡ് മാർക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, പിആർഒ: ആതിര ദിൽജിത്ത്.

Uncategorized
കേന്ദ്ര സർക്കാരിനോട് ചോദിച്ചതിന് ശേഷം മാത്രം തീരുമാനമെടുക്കും, സര്‍ക്കാരിനോട് അമിത വിധേയത്വം, മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരെ വെളിപ്പെടുത്തലുമായി മുൻ ജഡ്ജി
25 Oct 2026
Uncategorized
"മുതലകൾ തിന്നുകൊള്ളും, തെളിവൊന്നും ബാക്കിയുണ്ടാകില്ല", കുഞ്ഞ് പിറന്നതിനു പിന്നാലെ വിവാഹം കഴിക്കണമെന്ന് ലിവിങ് പങ്കാളി, ഭാര്യയെ ഉപേക്ഷിക്കാനാകില്ല, യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് പുഴയില്‍ തള്ളി, പിന്നാലെ കാണിനില്ലെന്ന് പരാതി, പ്രതിയെ കുടുക്കിയത് സുഹൃത്തിന്റെ മൊഴി
18 Oct 2026
Uncategorized
ശുചി മുറി തേടി നടന്നു, ഒടുവില്‍ റെയിൽവേ സ്റ്റേഷനിലെ ഇരുട്ടുമുറിയിലെ ഗര്‍ത്തത്തിലൂടെ 60 അടി താഴേക്ക് പതിച്ചു, 55കാരിക്ക് ദാരുണാന്ത്യം,
15 Oct 2026
Uncategorized
മത്സ്യത്തൊഴിലാളികൾ സൂക്ഷിച്ചുവെച്ച 30 ലിറ്റർ പെട്രോൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ; വിഴിഞ്ഞം ഫിഷ്‌ലാൻഡിൽ കടലിൽ പോകാനായി വച്ചിരുന്ന ഇന്ധനം പ്രതി ഓട്ടോറിക്ഷയിലെത്തി കടത്തികൊണ്ടുപോകുകയായിരുന്നു
11 Oct 2026