ചണ്ഡീഗഢ്: ഹരിയാനയിലെ ഗുഡ്ഗാവിൽ കാല്‍നടക്കാരനെ കാറിടിപ്പിച്ച് യുവതി. പിന്നാലെ രം, ഭർത്താവിന് പൊലീസിലുള്ള പദവി പറഞ്ഞ് ഭീഷണിപ്പെടുത്താനും ശ്രമം. താൻ റോഡരികിലൂടെ നടന്നുപോകുമ്പോൾ സ്ത്രീ കാറിടിച്ച് തന്റെ കാലിൽ പരിക്കേൽപ്പിച്ചതായി കാല്‍നടക്കാരന്‍ ആരോപിക്കുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവങ്ങൾ നടക്കുമ്പോൾ കാറിനുള്ളിലിരുന്ന സ്ത്രീ കാൽനടയാത്രക്കാരനായ അദ്ദേഹവുമായി തർക്കിക്കുന്നതും കാണാം. ഹരിയാന രജിസ്ട്രേഷനിലുള്ളതാണ് വാഹനം എന്ന് വ്യക്തമാക്കുന്ന കാറിന്റെ നമ്പർ പ്ലേറ്റും വീഡിയോയിൽ കാണിച്ചു. വീഡിയോ റെക്കോർഡ് ചെയ്യുന്നതിനിടയിൽ, കാറിന്റെ ഡോർ തുറന്ന സ്തീ തന്റെ ഭർത്താവ് പൊലീസിലാണ് ജോലി ചെയ്യുന്നതെന്ന് മറുപടി നൽകി.
“നീ നടുറോഡിലൂടെ നടന്നതുകൊണ്ടാണ് തട്ടിയത്,” എന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ, കാൽനടയാത്രക്കാരൻ അവരുടെ കാർ റോഡിലല്ല മറിച്ച് ഒരു വശത്തേക്ക് ചരിഞ്ഞാണ് നിർത്തിയിട്ടിരിക്കുന്നതെന്ന് കാണിച്ചു. കാർ റോഡിന്റെ നടുവിലാണോ നിർത്തിയിട്ടിരിക്കുന്നതെന്നും അത് ഒരു വശത്താണ് കിടക്കുന്നതെന്ന് കാണാൻ കഴിയുന്നില്ലേയെന്ന് യുവതിയോട് അയാൾ ചോദിക്കുന്നതും കേൾക്കാം.
സംഭവം സോഷ്യൽ മീഡിയയിൽ വ്യാപകമായ വിമർശനത്തിന് കാരണമായി. “ഇത് ധാർഷ്ട്യത്തിന്റെ അങ്ങേയറ്റമാണ്. ഒരാളുടെ കാലിൽ കാറിടിച്ചിട്ട്, അടിസ്ഥാനപരമായ മര്യാദ കാണിക്കുന്നതിന് പകരം വ്യാജ പൊലീസ് അധികാരം കാണിച്ച് ഭീഷണിപ്പെടുത്തുന്നു. ഇന്ത്യൻ റോഡുകളിൽ ഉത്തരവാദിത്തബോധം ഒട്ടുമില്ലാത്തതിന്റെ വ്യക്തമായ ഉദാഹരണമാണിത്. ആ വ്യക്തിക്ക് നീതി ലഭിക്കുമെന്നും അവളുടെ കാർ കെട്ടിവലിച്ചു കൊണ്ടുപോകുമെന്നും പ്രതീക്ഷിക്കുന്നു മറ്റൊരാൾ കുറിച്ചു.























































