BREAKING NEWS

അമിത മൊബൈൽ ഉപയോഗം പണിതന്നെന്ന് നടി ഷക്കീല ; കഴുത്തിന് ശസ്ത്രക്രിയ വേണ്ടിവന്നു , ചെലവ് മൂന്ന് ലക്ഷം രൂപ; ‘ഒരു വശത്തേക്ക് ചരിഞ്ഞുകിടന്ന് മണിക്കൂറുകളോളം മൊബൈൽ ഗെയിമുകൾ കളിക്കുകയും യൂട്യൂബും ഇൻസ്റ്റഗ്രാം റീലുകളും കാണുകയും ചെയ്തു‘

· · 1 min read
Share: Copied!

ചെന്നൈ: അമിതമായ മൊബൈൽ ഫോൺ ഉപയോഗവും തെറ്റായ രീതിയിലുള്ള ഇരിപ്പും കിടപ്പും കാരണം കഴുത്തിന് ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതിനെ തുടർന്ന് നടി ഷക്കീല ശസ്ത്രക്രിയയ്ക്ക് വിധേയയായി. ഏകദേശം മൂന്ന് ലക്ഷം രൂപ ചെലവഴിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ആയി വീട്ടിലെത്തിയ ശേഷമാണ് യൂട്യൂബ് ചാനലിലൂടെ താരം ഇക്കാര്യം ആരാധകരെ അറിയിച്ചത്.

കിടക്കയിൽ ഒരു വശത്തേക്ക് ചരിഞ്ഞുകിടന്ന് മണിക്കൂറുകളോളം മൊബൈൽ ഗെയിമുകൾ കളിക്കുകയും യൂട്യൂബും ഇൻസ്റ്റഗ്രാം റീലുകളും കാണുകയും ചെയ്യുന്ന ശീലമുണ്ടായിരുന്നുവെന്ന് ഷക്കീല പറഞ്ഞു. ഈ ശീലം ആരോഗ്യത്തെ ബാധിച്ചെന്നും ഒടുവിൽ ശസ്ത്രക്രിയ വേണ്ടിവന്നെന്നും താരം വ്യക്തമാക്കി.

നാല് മണിക്കൂറോളം തുടർച്ചയായി ഒരേ രീതിയിൽ കിടന്ന് ഗെയിം കളിക്കാറുണ്ടായിരുന്നു. ഇടയ്ക്ക് ചായയോ കാപ്പിയോ കുടിക്കാൻ മാത്രമാണ് എഴുന്നേൽക്കാറുണ്ടായിരുന്നത്. പിന്നീട് വീണ്ടും അതേ രീതിയിൽ കിടന്ന് ഗെയിമുകളും സമൂഹമാധ്യമ വീഡിയോകളും കാണുന്നത് തുടരുമായിരുന്നു. അമിതമായ ഫോൺ ഉപയോഗവും തെറ്റായ രീതിയിലുള്ള കിടപ്പുമാണ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായതെന്നാണ് ഷക്കീല പറയുന്നത്.

ശസ്ത്രക്രിയയ്ക്ക് ശേഷം കഴുത്തിൽ നെക്ക് കോളർ ധരിച്ചാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. നിലവിൽ കട്ടിലിൽനിന്ന് എഴുന്നേൽക്കാനും ഭക്ഷണം കഴിക്കാനും പോലും മറ്റുള്ളവരുടെ സഹായം ആവശ്യമാണെന്നും ഷക്കീല പറഞ്ഞു.

മൊബൈൽ ഫോൺ ഉപയോഗത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും താരം അഭ്യർഥിച്ചു. മൊബൈൽ ഫോൺ ഏറെ ഉപകാരപ്രദമാണെങ്കിലും ആവശ്യത്തിലധികം ഉപയോഗിക്കുന്നത് ഒഴിവാക്കണം. കുട്ടികൾക്ക് അമിതമായി ഫോണുകളും മറ്റ് ഗാഡ്ജെറ്റുകളും നൽകുന്നതിലും മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും ഷക്കീല മുന്നറിയിപ്പ് നൽകി.

അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം ഫോൺ ഉപയോഗിക്കണമെന്നും അനാവശ്യ വീഡിയോകൾ കാണുന്നത് ഒഴിവാക്കണമെന്നും താരം പറഞ്ഞു. മൊബൈൽ ഫോൺ ഉപയോഗത്തിൽ നിയന്ത്രണം പാലിച്ചില്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങൾക്കൊപ്പം വലിയ സാമ്പത്തിക ചെലവും ഉണ്ടാകാമെന്നും ഷക്കീല കൂട്ടിച്ചേർത്തു.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടിയാണ് ഷക്കീല.

BREAKING NEWS
കു‍ഞ്ഞിന്റെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ... വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റതെന്ന് രണ്ടാനച്ഛൻ, കുട്ടിയെ നിരന്തരം തല്ലാറുണ്ടെന്ന് നാട്ടുകാർ!! പെരുമ്പാവൂരിൽ മൂന്നു വയസുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛൻ കസ്റ്റഡിയിൽ
06 Nov 2026
BREAKING NEWS
കണ്ണൂരിൽ നിന്ന് ചോറ്റാനിക്കരയിൽ ഭജനയിരിക്കാനെത്തിയ യുവതിയുലൊരാൾ മരിച്ച സംഭവം കൊലപാതകം!! മാനസികാസ്വസ്ഥത ചികിത്സയുടെ ഭാഗമായി ഭജനയിരിക്കാനെത്തിയത്, ഇടയ്ക്ക് കുഴഞ്ഞുവീണുവെന്ന് ആദ്യ മൊഴി... ചോദ്യം ചെയ്യലിൽ കഴുത്തുഞെരിച്ച് കൊന്നതെന്ന് വെളിപ്പെടുത്തൽ- ഇരട്ട സഹോദരിയും സഹോദരനും അറസ്റ്റിൽ
06 Nov 2026
BREAKING NEWS
നെതന്യാഹുവിന്റെ പ്രധാനമന്ത്രി സ്ഥാനം ഇളകി, അവസാന നിമിഷം കൈവിട്ടുകളഞ്ഞ് സഖ്യകക്ഷി!! പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഗാദി ഐസൻകോട്ട്... 61 വേണ്ടിടത്ത് 67 എംപിമാരുടെ പിന്തുണ, നിർണായകമായി അറബ് പാർട്ടികളുടെ നീക്കം
06 Nov 2026
BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026