BREAKING NEWS

‘എന്റെ സൂര്യനസ്തമിച്ചിരിക്കുന്നു; എന്റെ എക്കാലത്തെയും പ്രണയം ,എല്ലാ ജന്മങ്ങളിലും, കാലത്തിന്റെ അവസാനം വരെ, നമ്മള്‍ വീണ്ടും വീണ്ടും കണ്ടുമുട്ടുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു ’; പ്രിയപ്പെട്ട റിക്കിയുടെ വേർപാടിൽ രഞ്ജിനി ഹരിദാസ്

· · 1 min read
Share: Copied!

മലയാളികൾക്ക് പ്രിയപ്പെട്ട ടെലിവിഷൻ അവതാരകയാണ് രഞ്ജിനി ഹരിദാസ്. രഞ്ജിനിയെ പോലെ തന്നെ പലർക്കും അറിയാവുന്ന കാര്യമാണ് താരത്തിന്റെ മൃഗസ്നേഹവും. തനിക്ക് ഏറെ പ്രിയപ്പെട്ട വളർത്തുനായ റിക്കിയുടെ വേർപാടിനെക്കുറിച്ചാണ് രഞ്ജിനി പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വികാരനിർഭരമായ കുറിപ്പ് പങ്കുവെച്ചത്. ഒരു യുഗത്തിന്റെ അവസാനമെന്നാണ് റിക്കിയുടെ വേർപാടിനെക്കുറിച്ച് രഞ്ജിനി പറയുന്നത്.

”എന്റെ സൂര്യനസ്തമിച്ചിരിക്കുന്നു. ഒരു യുഗത്തിന്റെ അവസാനം… എന്റെ എക്കാലത്തെയും പ്രണയം. 14 വര്‍ഷങ്ങള്‍ക്ക് മുമ്പ്, നീ എന്റെ ജീവിതത്തിലേക്ക് ഒരു കൊടുങ്കാറ്റുപോലെ കടന്നുവന്ന് അതിനെ ഏറ്റവും സുന്ദരമായ രീതിയില്‍ മാറ്റിമറിച്ചു. നീ തന്നെയാണ് എന്റെ ഏറ്റവും വലിയ അനുഗ്രഹവും പ്രചോദനവും. യഥാര്‍ത്ഥ അതിജീവനമെന്തെന്നും പോരാട്ടവീര്യമെന്തെന്നും നീ എനിക്ക് കാണിച്ചുതന്നു. എത്രയോ ഇരട്ടി സ്‌നേഹം നീ എനിക്ക് നല്‍കി. മറ്റാരെയും സ്‌നേഹിച്ചിട്ടില്ലാത്ത വിധമാണ് ഞാന്‍ നിന്നെ സ്‌നേഹിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ, ഈ യാത്രപറച്ചില്‍ ഉണ്ടാക്കുന്ന വേദന വാക്കുകളാല്‍ വിവരിക്കാന്‍ എനിക്കറിയില്ല. എന്റെ ഒരു ഭാഗം നിന്നോടൊപ്പം പോയതുപോലെ തോന്നുന്നു, എന്നെന്നേക്കുമായി.

സത്യത്തില്‍ ഈ അവസ്ഥ എങ്ങനെ നേരിടണമെന്ന് എനിക്കറിയില്ല. എല്ലാ ജന്മങ്ങളിലും, കാലത്തിന്റെ അവസാനം വരെ, നമ്മള്‍ വീണ്ടും വീണ്ടും കണ്ടുമുട്ടുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. എനിക്ക് എപ്പോഴും ഉറപ്പിച്ചു പറയാന്‍ കഴിയുന്ന ഒരു കാര്യമുണ്ടെങ്കില്‍ അത് നമ്മള്‍ ഒന്നാകേണ്ടവരാണ് എന്നതാണ്. ഞാന്‍ എപ്പോഴും നിന്നിലേക്ക് തിരികെയെത്തും. നീ എന്നെ തിരഞ്ഞെടുക്കുമെന്ന് എനിക്ക് ഉറപ്പുള്ളതുപോലെ, ഞാനും എപ്പോഴും നിന്നെത്തന്നെ തിരഞ്ഞെടുക്കും.

എല്ലാത്തിനും നന്ദി… നീ എനിക്ക് തന്ന എല്ലാത്തിനും, എന്നെ പഠിപ്പിച്ച കാര്യങ്ങൾക്കും, നീ പോലുമറിയാതെ എനിക്കായി ചെയ്ത സകല കാര്യങ്ങള്‍ക്കും…. നീ പോലും അറിയാതെ അത്രയധികം രീതിയില്‍ നീ എന്നെ മാറ്റിമറിച്ചിട്ടുണ്ട്. എന്റെ ജീവിതാവസാനം വരെ അതെല്ലാം എന്റെ മനസിൽ ഉണ്ടാകും. മൈ ഫോർഎവർ ബോയ്…. എന്റെ ഏറ്റവും വലിയ പ്രണയം. എന്റെ വീട്… നമ്മള്‍ വീണ്ടും കണ്ടുമുട്ടുന്നത് വരെ. എനിക്കായി കാത്തിരിക്കൂ…”, രഞ്ജിനി കുറിച്ചു.

അമിത മൊബൈൽ ഉപയോഗം പണിതന്നെന്ന് നടി ഷക്കീല ; കഴുത്തിന് ശസ്ത്രക്രിയ വേണ്ടിവന്നു , ചെലവ് മൂന്ന് ലക്ഷം രൂപ; ‘ഒരു വശത്തേക്ക് ചരിഞ്ഞുകിടന്ന് മണിക്കൂറുകളോളം മൊബൈൽ ഗെയിമുകൾ കളിക്കുകയും യൂട്യൂബും ഇൻസ്റ്റഗ്രാം റീലുകളും കാണുകയും ചെയ്തു‘

BREAKING NEWS
വൈദ്യുതി കമ്പി മോഷണം പോയെന്ന് കെഎസ്ഇബി, മഫ്തിയിലെത്തിയ പോലീസ് വീട്ടുകാരുടെ മുന്നിലിട്ടും സ്റ്റേഷനിൽ ചെന്നും ക്രൂരമായി മർദിച്ചു, തലയ്ക്ക് പിന്നിൽ അടക്കം പരുക്കേറ്റ ആദിവാസി യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഈരാറ്റുപേട്ട പോലീസിനെതിരെ എസ്പിക്ക് പരാതി നൽകി കെഎസ്ഇബി കരാർ ജീവനക്കാരൻ
26 Oct 2026
BREAKING NEWS
വിമർശിച്ചു വിമർശിച്ച് പി ജയരാജന്റെ തട്ടകത്തിൽ പാർട്ടി എവിടെ കിടക്കുന്നു, തോറ്റതിന് ന്യായങ്ങൾ കാണാതെ കയ്യിലിരുപ്പ് ആദ്യം നന്നാക്കണം, എസ്എൻഡിപിക്കാരുടെയും പിന്നോക്കക്കാരുടെയും വോട്ടുണ്ടായത് കൊണ്ടല്ലേ ആകെ കുറച്ചു സീറ്റ് എങ്കിലും കിട്ടിയത്, അയാളുടെ വിമര്‍ശനം അന്ധൻ ആനയെ കണ്ടത് പോലെ- വെള്ളാപ്പള്ളി നടേശന്‍
26 Oct 2026
BREAKING NEWS
ഒരു ബസിൽ യാത്ര ചെയ്യുമ്പോൾ ബസ് അപകടത്തിൽപ്പെട്ടാൽ അതിലെ യാത്രക്കാർ  ഉത്തരവാദികളാകുമോ? കൂടെയുള്ളവർക്കെതിരെ എങ്ങനെ പ്രേരണാക്കുറ്റം നിലനിൽക്കും?- കോടതി, തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ!! അപകടം നടന്നയുടൻ സുഹൈൽ വിളിച്ചത് വാപ്പയെ... FIRൽ പേരില്ല, കേസിന്റെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചിരുന്നു- പ്രതിഭാഗം.....
26 Oct 2026
BREAKING NEWS
അട്ടപ്പാടി മധുവിന്റെ അമ്മയും സഹോദരിയും മുഖ്യമന്ത്രിയെ കാണാനെത്തി; വീടും ജോലിയും ഉറപ്പുനൽകി വി.ഡി സതീശൻ; ഒരു മാസത്തിനകം വീട് നിർമിച്ചുനൽകും
26 Oct 2026