BREAKING NEWS

ലഹരിക്ക് അടിമ, മുൻ പരിചയമില്ലാത്തവരെപോലും ക്രൂരമായി ആക്രമിക്കുന്നത് ശരത്തിന്റെ രീതി, പോലീസുകാർ പോലും ഇരകൾ!! അജ്ഞാതനായ വഴിയാത്രക്കാരനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി, യുവാവ് പിടിയിൽ

· · 1 min read
Share: Copied!

തൃശൂർ: തെക്കേ നടയിലെ അടിപ്പാതയിൽ വച്ച് അജ്ഞാതനായ വഴിയാത്രക്കാരനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി. സംഭവത്തിൽ തൃശൂർ സ്വദേശി ശരത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്ന് പോലീസ് പറഞ്ഞു. അതേസമയം കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം അൻപത് വയസ് തോന്നിക്കുന്ന പുരുഷനാണ് മരിച്ചത്.

അതേസമയം മുൻ പരിചയമില്ലാത്തവരെപോലും ക്രൂരമായി ആക്രമിക്കുന്നതാണ് ശരത്തിന്റെ രീതിയെന്ന് പോലീസ് പറയുന്നു. ഇയാൾ ലഹരിക്ക് അടിമയാണ്. ശരത് ആക്രമിച്ചപ്പോൾ വഴിയാത്രക്കാരൻ ആദ്യം ചെറുത്തു നിൽക്കാൻ ശ്രമിച്ചു. ഇരുവരും തമ്മിലുള്ള വാക്കേറ്റം അടിപ്പാതയിലേക്ക് നീണ്ടു. അവിടെവച്ച് ശരത് യാത്രക്കാരനെ ക്രൂരമായി മർദിച്ചു. ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു.

പോലീസുകാരെ പോലും ആക്രമിക്കാൻ ശ്രമിച്ചിട്ടുള്ള അതീവ അപകടകാരിയാണ് ശരത്. ലഹരി ഉപയോഗിച്ച് മാനസികനില തെറ്റിയതുപോലെ നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഇയാൾക്കെതിരെ ഇതിനു മുൻപും നിരവധി വധശ്രമക്കേസുകൾ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു.

ഇരുട്ടിന്റെ മറവിൽ കെ.എസ്.ആർ.ടി.സി ബസിന് നേരെ മുട്ടയേറ്; ഓഗസ്റ്റ് 8ന് കെ .എസ്.ആർ.ടി.സി ബസ് മറിഞ്ഞ് രണ്ട് ജീവനക്കാർ മരിച്ച സ്ഥലത്തിന് സമീപമാണ് സംഭവം, ദുരൂഹത; ഡ്രൈവറുടെ കാഴ്ച മറയ്ക്കാനുള്ള ശ്രമമോ? അട്ടിമറി സാധ്യത ഉൾപ്പെടെ പരിശോധിച്ചുള്ള അന്വേഷണത്തിന് ഉത്തരവ്

 

BREAKING NEWS
’രാജീവ് പ്രധാനമന്ത്രിയാകുന്നതിൽ എനിക്ക് പൂർണ്ണ എതിർപ്പായിരുന്നു’; രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം മുതൽ 2004ലെ തീരുമാനം വരെ; സോണിയയുടെ ആത്മകഥ ചർച്ചയാകുന്നു
28 Oct 2026
BREAKING NEWS
അതിതീവ്ര ചുഴലിക്കാറ്റായി അർണബ്; മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗം; ആന്ധ്രയിലും ഒഡീഷയിലും ജാഗ്രത, ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു; 72 ട്രെയിനുകളും 4 വിമാന സർവ്വീസുകളും റദ്ദാക്കി
28 Oct 2026
BREAKING NEWS
ഒരു ബില്യൺ ഡോളർ പണമായി സൈനിക ചരക്കു വിമാനത്തിൽ കയറ്റി തെഹ്റാനിലെത്തിച്ചു!! ലക്ഷ്യം സൗദി അറേബ്യയുടെ അടിസ്ഥാന സൗകര്യങ്ങൾക്കു നേരെയുള്ള ആക്രമണം അവസാനിപ്പിക്കുക, ഹൂതികൾക്ക് 8,800 കോടി നൽകാൻ സൗദി അറേബ്യ, ഇറാന്റെ മധ്യസ്ഥതയിൽ രഹസ്യ നീക്കം- റിപ്പോർട്ട്
28 Oct 2026
BREAKING NEWS
കുട്ടി കരഞ്ഞപ്പോൾ മടിയിൽ ഇരുത്തിയതെന്ന് മൊഴി...3 വയസുകാരനെ മടിയിലിരുത്തിയുള്ള ഡ്രൈവിം​ഗില്ഡ നടപടിയെടുത്ത് കഴക്കൂട്ടം ആർടിഒ, ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും, അശ്രദ്ധമായും അപകടകരമായും ഓടിച്ചതിന് കേസ്
28 Oct 2026