Related Post
പാലക്കാട്: നിറയെ യാത്രക്കാരുമായി യാത്ര തിരിച്ച പാലക്കാട് കെഎസ്ആർടിസി പ്രിയദർശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. ഒറ്റപ്പാലത്താണ് സംഭവം.
നിറയെ യാത്രക്കാരുമായി പോയ ബസുന്റെ മുൻചക്രമാണ് ഊരിത്തെറിച്ചത്. ഉടൻ ഡ്രൈവർ ബസ് സൈഡാക്കുകയായിരുന്നു. അതേസമയം ബസിന്റെ ഇൻഷുറൻസും ഫിറ്റ്നസും മുടങ്ങിക്കിടക്കുകയാണെന്ന് ആരോപിച്ച് യാത്രക്കാർ പ്രതിഷേധിച്ചു.
Tags: ksrtc accident






