BREAKING NEWS

പ്രണയാഭ്യർഥന നിരസിച്ചു; ബസ് സ്റ്റാൻഡിൽ യുവതിയെ വെട്ടിക്കൊന്ന് ബന്ധുവായ യുവാവ്, പിന്നാലെ എലി വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമം

· · 1 min read
Share: Copied!

മംഗളൂരു: പ്രണയാഭ്യർഥന നിരസിച്ചതിന്റെ വൈരാഗ്യത്തിൽ യുവതിയെ പൊതുസ്ഥലത്ത് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കന്നഡ ജില്ലയിലെ കക്യാപഡവ് സ്വദേശിനി ലാവണ്യ (21)യാണ് കൊല്ലപ്പെട്ടത്. കേസിലെ പ്രതിയായ ബെൽത്തങ്ങാടി സ്വദേശി ചേതൻ പിന്നീട് വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ ആരോഗ്യനില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.

വ്യാഴാഴ്ച വൈകുന്നേരം മംഗളൂരു–ബണ്ട്വാൾ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുന്നതിനിടെയാണ് സംഭവം. കല്ലഡ്കയിലെ സ്വകാര്യ നഴ്സിങ് കോളേജിൽ ജീവനക്കാരിയായ ലാവണ്യയെ ലക്ഷ്യമിട്ട് കാറിലെത്തിയ ചേതൻ കൈവശമുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ലാവണ്യ ഓടാൻ ശ്രമിച്ചെങ്കിലും പ്രതി പിന്തുടർന്നെത്തി ആക്രമണം തുടരുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ നാട്ടുകാർ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിന് ശേഷം കാറിൽ രക്ഷപ്പെട്ട പ്രതിയെ മംഗളൂരുവിലെ പച്ച്നാടി പ്രദേശത്ത് നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ ഇയാൾ എലിവിഷം കഴിച്ച നിലയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

ലാവണ്യയുടെ അകന്ന ബന്ധുവായ ചേതൻ ഏറെനാളായി യുവതിയോട് പ്രണയാഭ്യർഥന നടത്തിയിരുന്നതായും യുവതി അത് നിരന്തരം നിരസിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. ഈ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടരുകയാണെന്നും പ്രതിയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

 

BREAKING NEWS
'ഞാൻ അനിൽ പണ്ഡിറ്റ്, ഹർമൻ സന്ധുവും ഞാനും ചേർന്നാണ് ഇത് ചെയ്തത്, സൽമാൻ ഖാനുമായി ചേർന്ന് പ്രവർത്തിക്കുന്നവരെ കൊലപ്പെടുത്തും, ഇതാണ് ആദ്യത്തെയും അവസാനത്തെയും മുന്നറിയിപ്പ്'- ശബ്ദ സന്ദേശം!! ബോളിവുഡ് നടൻ ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ ബൈക്കിലെത്തിയ മൂന്നം​ഗ സംഘം വെടിയുതിർത്തു; നടൻ പരുക്കേൽക്കാതെ രക്ഷപ്പെട...
18 Oct 2026
BREAKING NEWS
ആരോപണം ശരിയെന്ന് കണ്ടെത്തൽ, പീച്ചി സ്വർണക്കവർച്ചാ കേസ് പ്രതികൾ, കാപ്പാ- ​ഗുണ്ടാ സംഘങ്ങളുമായി സിപിഒ നിശാന്ത് പി. ചന്ദ്രന് അടുത്ത ബന്ധം, സമൂഹമാധ്യമങ്ങളിൽ ക്രിമിനലുകൾക്കൊപ്പമുള്ള ഫോട്ടോകൾ പങ്കുവച്ചു, പോലീസ് ഉദ്യോ​ഗസ്ഥനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു
18 Oct 2026
BREAKING NEWS
ഓട്ടിസം ബാധിച്ച യുവാവിന് അപസ്മാരത്തിനുള്ള' മരുന്നിനു പകരം ആണ്ടൂർകോണം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് നൽകിയത് മനോരോ​ഗത്തിനുള്ള മരുന്ന്, കാഴ്ചയിൽ രണ്ടും ഒരുപോലെ, രാവിലെയും ഉച്ചയ്ക്കും മരുന്നു കൊടുത്തു, വൈകിട്ട് അമ്മ മുറിയിലെത്തിയപ്പോൾ കണ്ടത് ബോധമില്ലാതെ കിടക്കുന്ന മകനെ- 26കാരൻ മെഡിക്കൽ കോളേജിൽ എ...
18 Oct 2026
BREAKING NEWS
കോവളത്ത് പെൺകുട്ടിയെ പീ‍ഡിപ്പിച്ച സ്പാ ഹെൽത്ത് ഇൻസ്പെക്ടറുടെ ബെനാമി സ്ഥാപനം, നിശാന്തിനു പിന്നിലും ഈ ഉദ്യോ​ഗസ്ഥനെന്ന് സൂചന, വിവരങ്ങൾ കണ്ടെത്തിയത് പ്രതിയുടെ ഫോണിൽ നിന്ന്... അമ്മയും അച്ഛനും മരിച്ചു, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്പായിലെത്തിച്ചത് മാതൃസഹോദരിയും ഭർത്താവും ചേർന്ന്
18 Oct 2026