BREAKING NEWS

കൊള്ളക്കാരും കൊലപാതകികളും സമ്പത്തുണ്ടാക്കി മാധ്യമസ്ഥാപനങ്ങൾ തുടങ്ങുന്നത് സാമൂഹത്തെ ഉദ്ധരിക്കാനല്ലല്ലോ? കോട്ടും സ്യൂട്ടുമിട്ട് അന്തിചർച്ചകൾ നടത്തി കുറഞ്ഞ കാലം കൊണ്ട് മാധ്യമപ്രവർത്തകനായ ആളാണ് ആന്റോ അഗസ്റ്റിൻ,  അറസ്റ്റ് അധമ മാധ്യമ പ്രവർത്തനം നടത്തുന്നവർക്കുള്ള താക്കീത്, അറിഞ്ഞോ അറിയാതെയോ കഴിഞ്ഞ ഇടത് സർക്കാരും ഇതിന് കൂട്ടുനിന്നു-വെള്ളാപ്പള്ളി

· · 1 min read
Share: Copied!

ആലപ്പുഴ: റിപ്പോർട്ടർ ചാനൽ എംഡി ആന്റോ അഗസ്റ്റിന്റെ അറസ്റ്റിൽ യുഡിഎഫ് സർക്കാരിനെ അഭിനന്ദിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അധമ മാധ്യമ പ്രവർത്തനം നടത്തുന്നവർക്കുള്ള താക്കീതാണ് ആന്റോയുടെ അറസ്റ്റെന്ന് എസ്എൻഡിപി മുഖമാസികയായ യോഗനാദത്തിലൂടെ വെള്ളാപ്പള്ളി വിമർശിച്ചു. എന്നും തട്ടിപ്പുകാരും പലിശ രാജാക്കന്മാരും ക്രിമിനലുകളും മാധ്യമങ്ങൾ തുടങ്ങി മാന്യന്മാരാകാൻ ശ്രമിച്ചതിന്റെ പരിണിതഫലമാണ് കേരളം കാണുന്നതെന്നും വെള്ളാപ്പള്ളി കുറിച്ചു.

‘മാധ്യമ മുതലാളിമാരായാൽ അതിന്റെ തണലിൽ പലതും ചെയ്യാമെന്നും ആരെയും ഭയക്കേണ്ടെന്നുമാണ് ഇവർ കരുതുന്നത്. വയനാട് മുട്ടിൽ മരംമുറി കേസിൽ ജയിലിൽ കിടന്നവരാണ് ആന്റോ അഗസ്റ്റിനും സഹോദരങ്ങളും. തട്ടിപ്പുകൾ വേറെ. അതിനിടെയാണ് ലോക ഫുട്‌ബോൾ ഇതിഹാസ താരം ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ കൊണ്ടുവരുമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയത്. അറിഞ്ഞോ അറിയാതെയോ കഴിഞ്ഞ ഇടത് സർക്കാരും ഇതിന് കൂട്ടുനിന്നു. കോടികൾ മുടക്കി ആന്റോയും കൂട്ടരും കൊച്ചി ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം നവീകരിക്കുക വരെ ചെയ്തു. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ പേരിൽ മലയാളികളെ ഇവർ വിഡ്ഢികളാക്കി. സംസ്ഥാന സ്‌പോർട്‌സ് വകുപ്പിനെയും മുൻ സ്‌പോർട്‌സ് മന്ത്രിയെയും വരെ ദുരുപയോഗിച്ചെന്നതാണ് കഷ്ടം’ -ലേഖനത്തിൽ പറയുന്നു.

‘റിപ്പോർട്ടറിലെ റെയ്ഡിന്റെ പേരിൽ കേരളത്തിൽ മാധ്യമ സ്വാതന്ത്ര്യം തകർന്നുവെന്നാണ് ഇപ്പോൾ പരാതികൾ. കൊള്ളക്കാരും കൊലപാതകികളും സമ്പത്തുണ്ടാക്കി മാധ്യമസ്ഥാപനങ്ങൾ തുടങ്ങുന്നത് സാമൂഹത്തെ ഉദ്ധരിക്കാനല്ലല്ലോ. കോട്ടും സ്യൂട്ടുമിട്ട് അന്തിചർച്ചകൾ നടത്തി കുറഞ്ഞ കാലം കൊണ്ട് മാധ്യമപ്രവർത്തകനായ ആളാണ് ആന്റോ അഗസ്റ്റിൻ. അങ്ങനെ ഒരാൾ നയിക്കുന്ന സ്ഥാപനത്തിൽ സ്വാഭാവികമായും പൊലീസ് കയറേണ്ട സാഹചര്യമുണ്ടാകാം. അപ്പോൾ വിലപിക്കുന്നതും വിമർശിക്കുന്നതും തട്ടിപ്പുകാരെ വെള്ളപൂശുന്നതിന് തുല്യമാണ്’ -വെള്ളാപ്പള്ളി പറയുന്നു.

പ്രതി ഇരയാക്കുക കാൽനടയായോ, സൈക്കിളിലോ പോകുന്ന സ്കൂൾ വിദ്യാർഥിനികളെ!! യാത്ര സ്ത്രീകളുപയോ​ഗിക്കുന്ന ചെരിപ്പിട്ട് സ്കൂട്ടറിൽ, വാഹനം നമ്പർ പ്ലേറ്റിൽ ചെളി തേച്ച് മറച്ചും ഒരുഭാഗം ഒടിച്ചും റജിസ്ട്രേഷൻ നമ്പർ കാണാത്ത രീതിയിലാക്കും…വായ എപ്പോഴും മുറുക്കി ചുവപ്പിച്ച നിലയിൽ!! നാലുമാസത്തിലിടെ 12 ഓളം പെൺകുട്ടികളെ ഉപദ്രവിച്ച യുവാവ് ഒടുവിൽ പിടിയിൽ

BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026
BREAKING NEWS
മൂന്നു സംസ്ഥാനങ്ങളിലായി കൊടുത്തിരിക്കുന്നത് ആറു കേസുകൾ, നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത് 10 കോടി രൂപ!! സംഭവം നടന്ന് ആറുവർഷങ്ങൾക്കു ശേഷം എംഎ യൂസഫലിയോട് മാപ്പ് പറഞ്ഞ് ഷാജൻ സ്‌കറിയ!! 'താൻ നടത്തിയ പരാമർശങ്ങൾ തെറ്റാണെന്ന് മനസിലാക്കി പിൻവലിക്കുന്നു...വ്യക്തിപരമായി അധിക്ഷേപിക്കാനോ, അപമാനിക്കാനോ ഉദ്ധ...
31 Oct 2026
BREAKING NEWS
ഒമർ അബ്ദുള്ളയും മാധ്യമപ്രവർത്തക നിധി റസ്ദാനും വിവാഹിതരായി; ‘പുതിയൊരു യാത്ര ഇന്നലെ ആരംഭിച്ചു’ എന്ന് കുറിപ്പ്
31 Oct 2026