BREAKING NEWS

ജയിലിലെത്തിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; മുൻ എഡിജിപി ടോമിൻ ജെ. തച്ചങ്കരിയെ ആശുപത്രി ബ്ലോക്കിലേക്ക് മാറ്റി

· · 1 min read
Share: Copied!

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലെത്തിയ മുൻ എഡിജിപി ടോമിൻ ജെ. തച്ചങ്കരിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പൂജപ്പുര സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്കിലേക്ക് മാറ്റി. ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നതായി അദ്ദേഹം ജയിൽ അധികൃതരെ അറിയിച്ചതിനെ തുടർന്നാണ് ആശുപത്രി ബ്ലോക്കിലേക്ക് മാറ്റിയത്.

ശിക്ഷാവിധി വന്ന വ്യാഴാഴ്ച രാത്രിയോടെയാണ് തച്ചങ്കരിയെ പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിച്ചത്. വെള്ളിയാഴ്ച രാവിലെ ജയിൽ ഡോക്ടർ അദ്ദേഹത്തെ പരിശോധിക്കും. പരിശോധനയ്ക്ക് ശേഷമായിരിക്കും തുടർചികിത്സ സംബന്ധിച്ച് തീരുമാനമെടുക്കുക.

ജയിൽ ആശുപത്രി വാർഡിൽ തന്നെ ചികിത്സ തുടരണമോ, അതോ പുറത്തുള്ള ജനറൽ ആശുപത്രിയിലേക്കോ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കോ മാറ്റണമോ എന്നതും ഡോക്ടർ തീരുമാനിക്കും. നിലവിൽ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജയിൽവൃത്തങ്ങളിൽനിന്നുള്ള വിവരം. തച്ചങ്കരി ആശുപത്രി ബ്ലോക്കിൽ തുടരുകയാണ്.

സംസ്ഥാന പൊലീസ് ഉപമേധാവിയായിരിക്കെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് കോട്ടയം വിജിലൻസ് കോടതി തച്ചങ്കരിയെ കുറ്റക്കാരനെന്ന് കണ്ടെത്തി കഴിഞ്ഞദിവസം ശിക്ഷിച്ചത്.

ശിക്ഷ വിധിക്കുന്നതിന് മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോൾ തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് തച്ചങ്കരി അറിയിച്ചിരുന്നു. താൻ ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നും രണ്ട് ദിവസം മുമ്പ് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞിരുന്നു.

സ്ത്രീകളെ വിവസ്ത്രരാക്കി; വീട്ടുകാരെ കത്തി മുനയിൽ നിർത്തി കവർച്ച; 5 അംഗ സംഘം 5.30 ലക്ഷം രൂപയും ആഭരണങ്ങളും മൊബൈൽ ഫോണുകളും കവർന്നു

BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026
BREAKING NEWS
ഒമർ അബ്ദുള്ളയും മാധ്യമപ്രവർത്തക നിധി റസ്ദാനും വിവാഹിതരായി; ‘പുതിയൊരു യാത്ര ഇന്നലെ ആരംഭിച്ചു’ എന്ന് കുറിപ്പ്
31 Oct 2026
BREAKING NEWS
മൂന്നു സംസ്ഥാനങ്ങളിലായി കൊടുത്തിരിക്കുന്നത് ആറു കേസുകൾ, നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത് 10 കോടി രൂപ!! സംഭവം നടന്ന് ആറുവർഷങ്ങൾക്കു ശേഷം എംഎ യൂസഫലിയോട് മാപ്പ് പറഞ്ഞ് ഷാജൻ സ്‌കറിയ!! 'താൻ നടത്തിയ പരാമർശങ്ങൾ തെറ്റാണെന്ന് മനസിലാക്കി പിൻവലിക്കുന്നു...വ്യക്തിപരമായി അധിക്ഷേപിക്കാനോ, അപമാനിക്കാനോ ഉദ്ധ...
31 Oct 2026
BREAKING NEWS
‘യുപിയിൽ 2.04 കോടി പേരുകൾ വോട്ടർപട്ടികയ്ക്ക് പുറത്ത്; 1.27 കോടി ഹിന്ദു വോട്ടർമാരെ ഒഴിവാക്കി’; എസ്.ഐ.ആറിൽ ജാഗ്രത വേണമെന്ന് ബിജെപി പ്രവർത്തകർക്ക് യോഗി ആദിത്യനാഥിന്റെ നിർദേശം
31 Oct 2026