BREAKING NEWS

മുൻ സർക്കാർ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുമോ? മാധ്യമ പ്രവർത്തകർ!! തീർച്ചയായും, മുൻപ് വിമർശിച്ച കാര്യങ്ങളിൽ തിരുത്തലുകൾ വരുത്തും, ഒരു സർക്കാരിന്റെ തുടർച്ചയല്ലേ അടുത്തത് വരുന്നവർ ചെയ്യേണ്ടത്, അല്ലെങ്കിൽ കേരളത്തിൽ വികസനമുണ്ടാകുമോ?- വി ഡി സതീശൻ, ഒന്നും മിണ്ടാതെ ചിരിച്ച് പിണറായി

· · 1 min read
Share: Copied!

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും നിയുക്ത പ്രതിപക്ഷനേതാവുമായ പിണറായി വിജയനെ സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. തിരുവനന്തപുരത്തെ വാടകവീട്ടിലെത്തിയാണ് വെള്ളിയാഴ്ച സതീശൻ പിണറായിയെ കണ്ടത്.

വസതിയിലെത്തിയ സതീശനെ പിണറായി വിജയനും കുടുംബാംഗങ്ങളും ചേർന്ന് സ്വീകരിച്ചു. നേരത്തെ പിണറായിയെ വീട്ടിലെത്തി കാണുമെന്ന് സതീശൻ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സന്ദർശനം. ശാസ്തമംഗലത്തെ അടൂർ പ്രകാശിന്റെ വീട്ടിൽ നിന്നാണ് സതീശൻ പിണറായിയുടെ വസതിയിലെത്തിയത്.

പിണറായി വിജയൻ ഭാര്യയും മകളും മറ്റ് കുടുംബാംഗങ്ങളുമൊപ്പമാണ് സതീശനെ വരവേറ്റത്. സിപിഎം നേതാക്കളായ വി.കെ. പ്രശാന്ത്, കടകംപള്ളി സുരേന്ദ്രൻ, ആനാവൂർ നാഗപ്പൻ എന്നിവർ സന്ദർശനസമയത്ത് വീട്ടിലുണ്ടായിരുന്നു.

സന്ദർശന ശേഷം പുറത്തിറങ്ങിയപ്പോൾ മുൻ സർക്കാർ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുമോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് നിയുക്ത മുഖ്യമന്ത്രി മറുപടി പറഞ്ഞു; മുൻപ് വിമർശിച്ച കാര്യങ്ങളിൽ തിരുത്തലുകൾ വരുത്തും, ഒരു സർക്കാരിന്റെ തുടർച്ചയല്ലേ അടുത്തത് വരുന്നവർ ചെയ്യേണ്ടത്, അല്ലെങ്കിൽ കേരളത്തിൽ വികസനമുണ്ടാകുമോയെന്ന് അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രിയായി സതീശനെ എഐസിസി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവായി പിണറായി വിജയനെ സിപിഎം സംസ്ഥാനസമിതി തീരുമാനിച്ചത്. കഴിഞ്ഞ അഞ്ച് വർഷം നിയമസഭയിൽ സതീശൻ പ്രതിപക്ഷ നേതാവും പിണറായി മുഖ്യമന്ത്രിയുമായിരുന്നു. ഇനി സതീശൻ മുഖ്യമന്ത്രിയായും പിണറായി പ്രതിപക്ഷ നേതാവായും സഭയിൽ നേർക്കുനേർ എത്തും.

‘‘നിങ്ങൾക്കെതിരെ ഒരു പരാതിയും നൽകില്ല, എന്നെ വിടണം, എന്റെ മൂന്ന് മക്കൾ വീട്ടിൽ കാത്തിരിക്കുകയാണ്”, കെഞ്ചി പറഞ്ഞിട്ടും കേട്ടില്ല, പൊട്ടിക്കരഞ്ഞ് ബസിൽ വച്ച് കൂട്ട ബലാത്സംഗം ചെയ്യപ്പെട്ട യുവതി

BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026