ഓസ്ട്രേലിയ: ബ്രിസ്ബേനിൽ ജർമൻ ഷെപ്പേഡ് ഇനത്തിൽ പെട്ട നായയുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. സംഭവത്തിൽ എയ്ഡൻ റോണാൾഡ് ഒബ്രയൻ (37) എന്ന മൃഗസംരക്ഷകനാണ് പിടിയിലായത്. തൻറെ നായയുമായി എയ്ഡൻ കണ്ണാടിക്ക് മുന്നിൽ നിന്ന് ലൈംഗികബന്ധത്തിലേർപ്പെടാൻ ശ്രമിക്കുന്ന രണ്ട് ചിത്രങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു. രണ്ട് ചിത്രങ്ങൾ കൂടാതെ ഒരു കുറുക്കൻ പാവയുമായി എയ്ഡൻ ലൈംഗികബന്ധത്തിലേർപ്പെടുന്ന ചിത്രവും ലഭിച്ചിട്ടുണ്ട്.
ചിത്രങ്ങൾ കൂടാതെ മൃഗങ്ങളുടെ ജനനേന്ദ്രിയത്തിൻറെ രൂപത്തിലുള്ള മാതൃകകളും ആനിമേറ്റഡ് പോണുകളും ഇയാളുടെ പക്കൽ നിന്ന് പോലീസ് പിടിച്ചെടുത്തു. യുവാവ് മൃഗസംരക്ഷണത്തിൻറെ പേരിൽ തൻറെ ലൈംഗികവൈകൃതം മറച്ചുവയ്ക്കുകയായിരുന്നെന്ന് കേസിൽ വാദം കേട്ട കോടതി നിരീക്ഷിച്ചു.
അതേസമയം എയ്ഡൻ മുൻപ് കുറ്റകൃത്യങ്ങളൊന്നും ചെയ്തിട്ടില്ലെന്നും മൃഗസംരക്ഷണത്തിനായി എയ്ഡൻ ധാരാളം പ്രവർത്തികൾ ചെയ്തിട്ടുണ്ടെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ എയ്ഡനെ മൃഗസംരക്ഷകനായി കണക്കാക്കാനാകില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. കേസിൽ രണ്ട് വർഷം സാമൂഹ്യസേവനമാണ് എയ്ഡന് ശിക്ഷ വിധിച്ചത്. കൂടാതെ ഈ കാലയളവിൽ നായ്ക്കളെ തൊടാനോ അടുത്തിടപഴകാനോ അടുത്ത് പോകുന്നതിനോ പാടില്ലെന്നും വിധി ന്യായത്തിൽ പറയുന്നു.




