BREAKING NEWS

ഹൊർമൂസിലെ സൈനീക നീക്കങ്ങളിൽ നിന്നും യു.എസ് സൈന്യത്തോട് പിന്മാറാൻ ഉത്തരവിട്ട് ട്രംപ്; താൽക്കാലിക നീക്കമെങ്കിലും ആശ്വാസകരമെന്ന് വിലയിരുത്തൽ; ‘ഇത് ഞങ്ങളുടെ വിജയ‘മെന്ന് ഇറാൻ

· · 1 min read
Share: Copied!

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലെ സംഘർഷാവസ്ഥയ്ക്ക് താത്കാലിക ശമനമുണ്ടാക്കുന്ന നീക്കമായി അമേരിക്ക സൈനിക പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറുന്നു. ഇതിന്റെ ഭാഗമായി, ഹോർമുസിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ സുരക്ഷിതമായി നയിക്കാൻ ആരംഭിച്ച ‘പ്രോജക്ട് ഫ്രീഡം’ സൈനീക ദൗത്യം താൽക്കാലികമായി നിർത്തിവെക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു.

ഇറാനുമായി നടക്കുന്ന സമാധാന ചർച്ചകളിൽ പുരോഗതി കൈവരിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം കൈകൊണ്ടതെന്ന് ട്രംപ് വ്യക്തമാക്കി. പാകിസ്താന്റെ മധ്യസ്ഥതയിൽ കരാറിലെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സൈനിക നീക്കങ്ങൾ നിർത്തിവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാന്റെ തുറമുഖങ്ങളെ ലക്ഷ്യമിട്ട് ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധം തുടരുമെങ്കിലും, സൈനിക ഇടപെടൽ താൽക്കാലികമായി അവസാനിപ്പിച്ചതായി വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു. അതേസമയം, അമേരിക്കയുടെ ഈ പിന്മാറ്റത്തെ ഇറാൻ തങ്ങളുടെ വിജയമായാണ് അവതരിപ്പിക്കുന്നത്.

മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ടെങ്കിലും ചരക്ക് കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുന്നത് ആശങ്ക ഉയർത്തുന്നു. ആഗോള എണ്ണവിതരണത്തിനും വിപണികൾക്കും നിർണായകമായ ഹോർമുസ് പ്രശ്നം പരിഹരിക്കാൻ ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി കൂടുതൽ ചർച്ചകൾ നടത്താനും അമേരിക്ക ശ്രമിക്കുന്നുണ്ട്.

ഹോർമുസ് കടലിടുക്ക് അടച്ചതിനെ തുടർന്ന് ഗൾഫ് മേഖലയിലെ കപ്പലുകൾ കുടുങ്ങിയ സാഹചര്യത്തിലാണ് ‘പ്രോജക്ട് ഫ്രീഡം’ ആരംഭിച്ചത്. എന്നാൽ യുഎസ് ഇടപെടലിന് പിന്നാലെ ഇറാൻ യുഎഇയിലെ ഫുജൈറയിലെ എണ്ണസൗകര്യങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതോടെ സംഘർഷം വീണ്ടും ശക്തമായി. ഈ സാഹചര്യത്തിലാണ് സമാധാന ചർച്ചകൾക്ക് പിന്തുണ നൽകുന്നതിനായി സൈനിക നീക്കം താൽക്കാലികമായി നിർത്തിവെക്കാനുള്ള തീരുമാനം അമേരിക്ക കൈക്കൊണ്ടത്.

ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ സുരക്ഷിതമായി വഴിതിരിച്ചുവിട്ട് എണ്ണവിതരണം പുനഃസ്ഥാപിക്കുകയും ആഗോള സമ്പദ്‌വ്യവസ്ഥയെ സാധാരണ നിലയിലേക്ക് തിരിച്ചെത്തിക്കുകയും ചെയ്യുന്നതായിരുന്നു ‘പ്രോജക്ട് ഫ്രീഡം’ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.‘

ഇത് നമ്മുടെ നഷ്ടം’: കെ. കെ ശൈലജയുടെ തോൽവിയിൽ പോസ്റ്റുമായി റിമ കല്ലിങ്കൽ; ‘തോറ്റത് ആരാണെന്ന് കാലം തെളിയിക്കും. തോറ്റത് നമ്മളല്ല- ജനങ്ങളാണ്, കേരളമാണ് തോറ്റത്’ – കമന്റ്

BREAKING NEWS
'നീ നോക്കിക്കോടി, അനുഭവിക്കുമെടി, എനിക്കെന്റെ കൂടപ്പിറപ്പിനെയാടി നഷ്ടമായത്'...  ശാപവാക്കുകളും പിന്നാലെ തെറിയഭിഷേകവും!! സ്വത്ത് എഴുതി നൽകിയില്ല- രാജു എഡ്വേഡിനെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനെത്തിച്ച ലേഖ മേരിക്കു നേരെ ചീമുട്ടയേറ്, നാട്ടുകാർക്കു മുന്നിലൂടെ നടന്നു നീങ്ങി...
14 Oct 2026
BREAKING NEWS
മിനി കൂപ്പർ വാഹനാപകടത്തിൽ സുഹൈൽ ഉൾപ്പെടെയുള്ള പ്രതികൾ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റ‍ഡിയിൽ!! പ്രതികൾക്ക് മദ്യം വിളമ്പിയ ബാറുകൾക്കും പണികിട്ടി, മൂന്ന് ബാറുകളുടേയും ലൈസൻസ് റദ്ദാക്കി... മരണപ്പെട്ടവരുമായി പ്രതികൾക്ക് മുൻകാല ബന്ധമുണ്ടോയെന്നതും അന്വേഷണ പരിധിയിൽ
14 Oct 2026
BREAKING NEWS
സൗദിയിൽ കാണാതായ വയനാട് സ്വദേശിനി പോലീസ് കസ്റ്റഡിയിൽ, ബാ​ഗിൽ നിന്ന് നിരോധിത മരുന്നുകൾ കണ്ടെത്തി, കസ്റ്റഡിയിലെടുത്തത് ഡ്രഗ്​ കൺട്രോൾ വിഭാഗമെന്ന് സ്ഥിരീകരണം!! വിഷയത്തിൽ ഇടപെട്ട് റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും
14 Oct 2026
BREAKING NEWS
മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി സിമന്റ് നിറച്ച നീല ഡ്രമ്മിലിട്ടു; 'ബ്ലൂ ഡ്രം കൊലപാതകക്കേസിൽ' ഭാര്യക്കും കാമുകനും വധശിക്ഷ; 'അവനെ താൽപര്യമില്ലായിരുന്നെങ്കിൽ പിരിയാമായിരുന്നല്ലോ? എന്തിനീ ക്രൂരത ചെയ്തു';കൊല്ലപ്പെട്ട സൗരഭിന്റെ അമ്മ
14 Oct 2026