അയാൾ അങ്ങനെയാണ്, നമ്മൾ ലോകകപ്പ് മുതൽ കൂടുതൽ കാണുന്നതാണ്. ഒരു ശതകം തൊടാനുള്ള ചാൻസ് തൊട്ടടുത്ത് നിൽക്കുമ്പോഴും ടീമിന്റെ ജയത്തിനായിരിക്കും അയാൾ മുൻതൂക്കം കൊടുക്കുന്നത്. ഇന്നലെ നടന്ന ചെന്നൈ- ഡൽഹി മത്സരം നോക്കിയാലും അത് കാണാൻ സാധിക്കും. അങ്ങനെ സ്വാർഥതയില്ലാതെ ബാറ്റ് വീശണമെങ്കിൽ അയാളുടെ പേര് സഞ്ജു സാംസൺ എന്നായിരിക്കണം.
മത്സര ശേഷമുള്ള എന്തുകൊണ്ട് സെഞ്ചുറി അടിച്ചില്ലെന്ന ചോദ്യത്തിനുള്ള സഞ്ജുവിന്റെ മറുപടി സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. അദ്ദേഹത്തിന്റെ ചിരിച്ചുകൊണ്ടുള്ള മറുപടി ഇങ്ങനെയായിരുന്നു.-‘സെഞ്ച്വറി നേടുക എന്നത് വളരെ പ്രേത്യേകത നിറഞ്ഞ ഒന്നാണ്. അത് നേടാനുള്ള ആഗ്രഹമുണ്ടായിരുന്നു. പക്ഷെ അത്രയും സെൽഫിഷ് ആയാൽ മാത്രമേ സെഞ്ച്വറി നേടാൻ സാധിക്കു. എന്റെ പാർട്ട്ണർ നന്നായി കളിക്കുന്നുണ്ടായിരുന്നു. അപ്പോൾ അവനോട‌് നീ സിംഗിളെടുക്ക്, ഞാൻ സെഞ്ചുറി അടിക്കട്ടെ എന്നു പറയുന്നതെങ്ങനെ?..മാത്രമല്ല ഒരു മത്സരം വിജയിപ്പിക്കുന്നതിലൂടെ നമുക്ക് കോൺഫിഡൻസും സന്തോഷവും സംതൃപ്തിയും നൽകും. ഇനിയുമുണ്ടല്ലോ മത്സരങ്ങൾ അപ്പോൾ നമുക്ക് നോക്കാം’..
അതേസമയം ഇന്നലെ നടന്ന ഐപിഎലിൽ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ ഒരിക്കൽകൂടി പടനായകനായെത്തിയപ്പോൾ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 8 വിക്കറ്റ് ജയം. ഇതോടെ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ കൂടി. മലയാളി താരം സഞ്ജു സാംസന്റെ മികവിലാണ് ചെന്നൈക്ക് വിജയിക്കാൻ സാധിച്ചത്. 52 പന്തിൽ 87 റൺസെടുത്ത സഞ്ജു ഇന്നിങ്‌സിൽ ആറുസിക്‌സും ഏഴ് ഫോറും നേടി.
സഞ്ജുവിനൊപ്പം പോരാടിയ കാർത്തിക് ശർമ 31 പന്തിൽ നേടിയത് 41 റൺസ്. രണ്ടുസിക്‌സും നാലുഫോറും ഇന്നിങ്‌സിലുണ്ടായിരുന്നു. ഉർവിൽ പട്ടേലും രണ്ടു സിക്‌സുകളോടെ 17 റൺസെടുത്തു.

















































