LATEST UPDATES

‘ഇത് നമ്മുടെ നഷ്ടം’: കെ. കെ ശൈലജയുടെ തോൽവിയിൽ പോസ്റ്റുമായി റിമ കല്ലിങ്കൽ; ‘തോറ്റത് ആരാണെന്ന് കാലം തെളിയിക്കും. തോറ്റത് നമ്മളല്ല- ജനങ്ങളാണ്, കേരളമാണ് തോറ്റത്’ – കമന്റ്

· · 1 min read
Share: Copied!

പേരാവൂർ നിയമസഭാ നിയോജകമണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജയുടെ പരാജയത്തിൽ നിരാശപങ്കുവെച്ച് നടി റിമ കല്ലിങ്കൽ. ശൈലജയുടെ ചിത്രം പങ്കുവെച്ച് ഒറ്റവരിയിലായിരുന്നു റിമയുടെ പ്രതികരണം. റിമയെ പിന്തുണച്ച് ആരാധകരും സിപിഎം അനുഭാവികളും കമന്റുകളുമായെത്തുന്നുണ്ട്.

കെ.കെ. ശൈലജ മുഷ്ടിചുരുട്ടി മുകളിലേക്കുയർത്തി പിന്തിരിഞ്ഞുനിൽക്കുന്ന ചിത്രമാണ് റിമ പങ്കുവെച്ചത്. ‘ഇത് നമ്മുടെ നഷ്ടം’ എന്നാണ് റിമ ചിത്രത്തിന് ക്യാപ്ഷൻ കുറിച്ചത്. പേരാവൂരിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫായിരുന്നു ശൈലജയുടെ എതിരാളി.

‘ജനാധിപത്യമല്ലേ, തിരുത്തലുകൾ വേണമല്ലോ. തിരിച്ചുവരും പൂർണ്ണകരുത്തോടെ’, എന്നാണ് ചിത്രത്തിന് താഴെ വന്ന ഒരു കമന്റ്. ‘തോറ്റത് ആരാണെന്ന് കാലം തെളിയിക്കും. തോറ്റത് നമ്മളല്ല- ജനങ്ങളാണ്, കേരളമാണ് തോറ്റത്’ എന്ന് മറ്റൊരാൾ കമന്റ് ചെയ്തു. അതേസമയം, ശൈലജയേയും റിമയേയും പരിഹസിച്ചും കമന്റുകൾ വരുന്നുണ്ട്.

തുടർച്ചയായി നാലാം തവണയാണ് സണ്ണി ജോസഫ് പേരാവൂരിൽനിന്ന് വിജയിക്കുന്നത്. 2006-ൽ ശൈലജ പേരാവൂരിൽനിന്നുള്ള എംഎൽഎയായിരുന്നു. 2011-ൽ സിറ്റിങ് എംഎൽഎയായ ശൈലജയെയാണ് സണ്ണി ജോസഫ് ആദ്യമായി പരാജയപ്പെടുത്തുന്നത്. 2021-ൽ സിപിഎമ്മിന്റെ സക്കീർ ഹുസൈനിനെ 3172 വോട്ടുകൾക്കാണ് സണ്ണി ജോസഫ് പരാജയപ്പെടുത്തിയത്. ശൈലജ മത്സരിച്ചപ്പോൾ സണ്ണി ജോസഫിന്റെ ഭൂരിപക്ഷം14453 ആയി ഉയർന്നു. കഴിഞ്ഞനിയമസഭയിൽ മട്ടന്നൂരിൽനിന്നുള്ള എംഎൽഎയാണ് ശൈലജ. അറുപതിനായിരത്തിലേറെ വോട്ടുകൾക്കാണ് ഇവിടെ വിജയിച്ചത്.

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026